Friday, December 12, 2014

അബഹ - ജീസാൻ

ഓരോ യാത്രയിലും ഓരോ പുതിയ അനുഭവങ്ങളും പുതിയ കുറെ കുടുംബങ്ങളെയും എനിക്ക് കിട്ടാറുണ്ട്... അവരുമായി ഒരു ആത്മ ബന്ധം സ്ഥാപിക്കുവാനും അത് തുടരാനും കഴിയുന്നുമുണ്ട്... യാത്രയിൽ കിട്ടിയ ബന്ധുക്കലായത്  കൊണ്ട്  അതിനു മഹത്വവും ഏറുന്നു...അങ്ങനെ ഈ യാത്രയിലും കിട്ടി  2 കുടുംബത്തെ..

ഫ്ലൈ നാസ് നല്കിയ വമ്പന ഓഫെറിൽ എവിടെ പോകുമെന്ന ആലോചനക്കൊടുവിൽ കഴിഞ്ഞ വര്ഷം പോകാൻ കഴിയാത്ത അബഹയിൽ പോകാൻ തീരുമാനിച്ചു..
റിയാദിലുള്ള ബന്ധുവിനെയും അദ്ദേഹത്തിന്റെ സുഹൃത്തിനെയും കൂട്ടി ഒരു യാത്ര..
സൌദിയിൽ ദമ്മാമിൽ നിന്നും അബഹ എയര് പോര്ട്ടിന്റെ പ്രവേശന കവാടം ഒരു മ്യൂസിയത്തിൽ ഇറങ്ങുന്നത് പോലെയാണ് തോന്നിയത്...മൊത്തത്തിൽ ഒരു പഴയ കാല ഗ്രാമത്തെ ഉണ്ടാക്കി വെച്ചിരിക്കുന്നത് പോലെ..നാട്ടിലെ എയര് പോര്ട്ടിലുള്ളത് പോലെ ഭയങ്കരമായ് ചെക്കിങ്ങ് ഒന്നും തന്നെ ഇല്ലാതെ ഇവിടെ യാത്ര ചെയ്യാം എന്നത് ഒരു സന്തോഷമാണ്.

റൂമില പോയി ഭക്ഷണം കഴിച്ചു നേരെ ഞങ്ങൾ ജിസാനിലേക്ക് പോയി..കൂറ്റൻ പാറക്കെട്ടുകൽക്കിടയിലുള്ള ചെങ്കുത്തായ റോഡും 2 വശവും മലനിരകളെ പുല്കി കിടക്കുന്ന മഞ്ഞും, അവിടവിടായി കാണുന്ന കൃഷി തോട്ടങ്ങളും കാണുമ്പോൾ തമിഴ്നാടിന്റെ ഏതോ കര്ഷക ഗ്രാമത്തിൽ യാത്ര ചെയ്യുന്നത് പോലെയാണ് അനുഭവപ്പെടുക. 


നാട്ടിലെ സാധാരണ നെല്ല് കൃഷി ചെയ്യും പോലെയാണ് ഇവിടത്തെ വാഴ കൃഷി. അത്രയ്ക്ക് അടുപ്പിച്ചു തങ്ങി നിറഞ്ഞു വീര്പ്പു മുട്ടുന്ന വാഴകൾ.
റോഡിൽ ഭക്ഷണത്തിന്റെ ബാക്കി വരുന്നവ കഴിക്കാനായി കൂറ്റൻ പരുന്തുകൾ.. നമ്മൾ വാഹനം നിറുത്തി  ഇറങ്ങി  കണ്ടു.. അത്രയ്ക്ക് വലിപ്പവും ഭംഗിയുമുണ്ട് അവയെ കാണാൻ... ഏതാണ്ട് സൌദികളെ കാണും പോലെ തന്നെ. യാത്രയുടെ ക്ഷീണം മാറ്റാൻ നല്ല നാടൻ പഴവും ജ്യൂസും. അങ്ങനെ ഞങ്ങൾ ജീസാനിൽ പ്രവേശിച്ചു.



ജീസാനിൽ എത്തിയപ്പോൾ ഏതാണ്ട് രാത്രി ആയി. അവിടെയുള്ള ഒരു ദ്വീപിലേക്ക്  കപ്പല യാത്ര ഉണ്ടെന്നു കേട്ടു. അതും ഫ്രീ ആയി. എന്നാൽ വൈകുന്നേരം 5 മണിക്ക് അവസാനിക്കും.. ആ നിരാശയിൽ അതിനടുത് തന്നെ വേറെ ഒരു ചെറിയ ദ്വീപ്‌ ഉണ്ട്. മനുഷ്യവാസം ഇല്ലാത്തതും, കടലിനു നടുക്കായി ഏതാണ്ട് കുറച്ചു കരഭാഗം മാത്രം.. ബോട്ടിലാണ് യാത്ര.. അതും തുറന്ന ബോട്ടിൽ.. വളരെ സ്പീഡിൽ അര മണിക്കൂറ യാത്ര ചെയ്‌താൽ അവിടെ എത്താനാകും.. അവിടെ ഒരു 10 മിനിറ്റ് വിശ്രമിച്ചു ആ ബോട്ടിൽ തന്നെ തിരിച്ചെത്താൻ കഴിയും.. യാതൊരു സുരക്ഷാ ക്രമീകരണങ്ങളും ഇല്ലാതെ അതിൽ വലിഞ്ഞു കയറി കുട്ടികളുമായി...ബോട്ട് നീങ്ങി തുടങ്ങിയപ്പോൾ തോന്നി വല്ലാത്തൊരു സാഹസികമാനെന്നു. എന്നാലും ഭയങ്കര ത്രിലായിരുന്നു ഈ യാത്ര..പോയി മടങ്ങും വരെ ദൈവത്തിനോട്  പ്രാര്തിച്ചു കൊണ്ടിരുന്നു..




കൂടുതലായി എഴുതി ബോറടിപ്പിക്കുന്നില്ല. അടുത്ത ദിവസങ്ങളിൽ ഖംമീസ് മുഷയ്തിലെ പ്രധാന സ്ഥലങ്ങളും ഉൾനാടൻ ഗ്രാമങ്ങളും തോട്ടങ്ങളും കാണാൻ പോയി. തോട്ടത്തിലെ കിണറുകളും അവിടങ്ങളിലെ കാലാവസ്ഥയും , കോടമഞ്ഞും , എല്ലാം കൂടി കാണുമ്പോൾ നാം കൊടൈക്കനാലിൽ എത്തിയത് പോലെ തോന്നും.. 






മലന്രകളിൽ കൂടി ചെങ്കുതാായി വളഞ്ഞു പുളഞ്ഞു കിടക്കുന്ന റോഡിന്റെ ഭംഗി മുകളിൽ നിന്നും കാണുമ്പോൾ ഒരു പാമ്പ് ഇഴഞ്ഞു പോകുന്നത് പോലെ തോന്നും.  
മലനിരകളിൽ കൂടി കുത്തനെ താഴോട്ടു പോകുന്ന എയര് കാർ ഇവിടത്തെ മറ്റൊരു പ്രത്യേകതയാണ്. എന്നാൽ അവധി ദിവസവും, സീസണും അല്ലാത്തതിനാൽ ഞങ്ങള്ക്ക് കയറാൻ കഴിഞ്ഞില്ല. മറ്റൊരു പ്രത്യേകതയാണ് ഇവിടത്തെ കുരങ്ങുകൾ.. മനുഷ്യനുമായി നല്ല ഇണങ്ങുന്ന  ജ്യൂസും, വെള്ളവുമെല്ലാം ബോട്ടിൽ തുറന്നു കുടിക്കാൻ അറിയാവുന്ന നല്ല വലിപ്പത്തിലുള്ള കുരങ്ങുകൾ..


സൗദി അറേബ്യയുടെ യമൻ എന്ന രാജ്യത്തിന് സമീപമായി കിടക്കുന്ന പ്രകൃതി രമനീയതയും, നല്ല കാലാവസ്ഥയും കൊണ്ട് അനുഗ്രഹീതമായ ഇവിടം കണ്ടില്ലെങ്കിൽ നഷ്ടബോധം തോന്നിയേനെ..



 ഇനിയും ഒരിക്കൽ കൂടി കൂടുതൽ ദിവസം തങ്ങണം എന്ന് തീരുമാനിച്ചു കൊണ്ട്  ഇവിടെ നിന്നും സലാം പറഞ്ഞു കൊണ്ട്  മടക്കം.

യാത്രയിൽ എല്ലാ വിധ സഹായവും ചെയ്തു തന്ന ബഹ്ജതിനും കൂടെ ഞങ്ങളോടൊപ്പം കൂടിയ പ്രിയ സ്നേഹിതൻ അഷ്‌റഫ്‌, സജീവ്‌, അവിടെ ഞങ്ങളെ ഒരു ദിവസം സന്തോഷത്തോടെ സ്വീകരിച്ച യൂനുസ്  അമ്മാവനെയും നന്ദിയോടെ സ്മരിക്കുന്നു..



Saturday, November 22, 2014

യുക്തിവാദി: ബുദ്ധിയില്ലയ്മാനെന്റെ യുക്തി

ഏറ്റവും വലിയ യുക്തിവാദി ആയിരുന്നു സ്വാമി വിവേകാനന്ദൻ.. അദ്ദേഹം ഈശ്വരനെ കാണാതെ വിശ്വസിക്കില്ല എന്ന് പ്രതിജ്ഞ എടുത്തയാൾ..ഈശ്വരന്റെ സാന്നിധ്യം എവിടെ, ഈശ്വരൻ എവിടെ എന്ന് കണ്ടെത്തുന്ന  തിരക്കിലായിരുന്നു.ചരിത്രത്തിൽ നാം കാണുന്ന കാഴ്ച, അവസാനം അദ്ദേഹം ശ്രി. രാമകൃഷ്ണ പരമഹംസരെ കാണുന്നതും അദ്ദേഹത്തോട് ചോതിക്കുന്നതും...ഇന്നും ബാലിശമായ ചിന്തയിൽ ഒരു ഫാഷനായി യുക്തിവാദം കൊണ്ട് നടക്കുന്ന അന്നത്തെ നരേന്ദ്രന്മാർ നമ്മുടെ ഇടയിലും കറങ്ങുന്നു...ബുദ്ധി വൈകല്യത്തിന്റെ തോത് അനുസരിച്ച് അവർ എന്തൊക്കെയോ ജല്പനങ്ങൾ പറഞ്ഞു കൊണ്ട്  യാതൊരു ബഹുമാനവും കല്പ്പിക്കാതെ മത വിദ്വേഷ ആശയ ചവറുകൾ വിതറുന്നു.. അതിന്റെ ഫലമായി സമൂഹത്തിൽ വർഗീയതകൾ ഉടലെടുക്കുന്നു... പൊക്കമില്ലായ്മയാണെന്റെ പൊക്കം എന്ന് മാഷ് പറഞ്ഞത് പോലെ ബുദ്ധിയില്ലയ്മാനെന്റെ യുക്തി എന്ന്  യുക്തിവാദികൾ തെളിയിച്ചു കൊണ്ടിരിക്കുന്നു..
ദൈവം ഉണ്ടെന്നു ശ്രി പരമഹംസർ വിവെകാനന്ദനു കാണിച്ചു കൊടുത്തത് സൂര്യനെ ഒരു നിമിഷം കണ്ണെടുക്കാതെ നോക്കാനാണ്..അതിനു അദ്ദേഹത്തിന് കഴിഞ്ഞില്ല ..ഈശ്വരന്റെ ചെറിയ ഒരു സൃഷ്ടിയായ സൂര്യനെ ഒരു നിമിഷം നോക്കാൻ കഴിയാത്ത നീ എങ്ങനെയാണ് സൃഷ്ടാവിനെ നോക്കുക...അങ്ങനെ വിവേകാനന്ദൻ ഒരു നല്ല വിശ്വാസി ആയി...

വിവേകാനന്ദന്റെ അത്ര ബുദ്ധിയോ , കഴിവോ ഇല്ലാത്ത ഇന്നത്തെ യുക്തിയും ബുദ്ധിയും ലെവലേശം ഇല്ലാത്തവർ ചിലക്കുന്ന ശബ്ദത്തിനു ഉത്തരം കൊടുക്കാൻ നില്ക്കാതെ നമുക്ക് സമൂഹത്തിനു വേണ്ടി ധാരാളം പ്രവര്തിക്കനുണ്ട്..സമയം കളയാതിരിക്കുക ...അത് പോയാൽ തിരിച്ചു കിട്ടുന്ന ഒന്നല്ല..

Friday, November 7, 2014

ചുംബന സമരത്തെ കുറിച്ചുള്ള ചർച്ചകൾ അവസാനിക്കാതെ പോകുന്നു...ആ സമരം ക്യാംപസ്സിലും, സിറ്റികളിലും, യുവതീ യുവാക്കൾ ഏറ്റെടുത്തു ആഘോഷിക്കുന്നു...ഇതൊരു എളുപ്പവും ആസ്വാദകവും ആയതു കൊണ്ടല്ലേ വളരെ വിജയകരമായി തുടരുന്നത്..ഫാസിസതിനെതിരെയുള്ള ഒരു പ്രതീകാത്മക സമരം എന്ന് ഒരിക്കലും പറയാൻ കഴിയില്ല. മാത്രമല്ല 'സമരം' എന്ന പദം ഉപയോഗിക്കാനും പാടില്ല..
പ്രതീകാത്മക സമരം ആണ് ഇതിനെ പ്രോല്സാഹിപ്പിക്കെണ്ടാതാണ് എന്നതെങ്കിൽ ഇത് നടത്തുന്നവരോടും ഇതിനെ അനുകൂലിക്കുന്നവരോടും വെല്ലുവിളിച്ചു കൊണ്ട് ചോതിക്കുന്നു..
ഇറോം ശർമ്മിള വര്ഷങ്ങളായി തുടരുന്ന നിരാഹാര സമരത്തെ അനുകൂലിച്ചു കൊണ്ട് ഒരു ദിവസമെങ്കിലും പ്രതീകാത്മകമായി നിരാഹാരം കിടക്കാൻ സാധിക്കോ...
സെക്രട്ടരിയേട്ടിനു മുൻപിൽ നടക്കുന്ന നില്പ് സമരത്തെ പിന്തുണച്ചു കൊണ്ട് ഒരു ദിവസം മുഴുവൻ നിങ്ങള്ക്ക് പ്രതീകാത്മകമായി നില്ക്കാൻ കഴിയോ..
ഫാസിസത്തിന് എതിരെ ആണെങ്കിൽ ഫാസിസ്റ്റു കലാപത്തിന്റെ ബാക്കി പത്രമായ മുസഫര് നഗറിൽ / ആസാമിൽ ഒരു ദിവസത്തെ സേവനം അനുഷ്ടിക്കാൻ കഴിയോ, ഇന്ത്യയിലെ പ്രളയ ബാധിത സ്ഥലങ്ങൾ, മറ്റു പ്രകൃതി ദുരന്തങ്ങള കൊണ്ട് ബുദ്ധി മുട്ടുന്നവരുടെ ഇടയിൽ നിങ്ങള്ക്ക് ഒരു ദിനമെങ്കിലും നിങ്ങളുടെ കഴിവ് ഉപയോഗപ്പെടുത്താൻ കഴിയോ.
ഒന്നുമില്ലെങ്കിൽ ശ്രി. തോമസ്‌ ഐസക് സാർ ചെയ്യുന്നത് പോലെ നാടും നഗരവും ശുചിയാക്കാൻ ഒരു ദിനം .....
കഴിയില്ല ഈ സമരങ്ങള്ക്കൊന്നും നിങ്ങൾ നടത്തി കൊണ്ടിരിക്കുന്ന ഈ ചുംബനത്തിന്റെ സുഖം കിട്ടില്ല... കുറച്ചു വിയര്ക്കേണ്ടി വരും...
ഫെമിനിസ്റ്റുകൾ ക്ഷമിക്കുക...കേരളം ഇനിയും പാകപ്പെട്ടില്ല ഫെമിനിസം എന്ന മഹത് പ്രസ്ഥാനത്തിന് ..

Saturday, August 9, 2014

ഇന്ന് ആദിവാസി ദിനം..



ഓരോ ബട്ജട്ടിലും ആദിവാസികള്കും.് , തീരദേശ വാസികള്ക്കും വേണ്ടി കോടികള്‍ നീക്കി വെക്കുന്നു... ആദിവാസി ക്ഷേമത്തിന്‌ കോടികള്‍ സര്ക്കാര്‍ ചെലവഴിക്കുമ്പോഴും ഇതിന്റെ ഫലം ലഭിക്കാതെ ആദിവാസികളേറെയും നരകതുല്ല്യമായി ജീവിക്കുന്നു.  ധാരാളം സംഘടനകള്‍ ഇവര്ക്ക്  വേണ്ടി പ്രവര്ത്തികക്കുന്നു.(ഇവര്ക്ക്  വേണ്ടികുറെയൊക്കെ നല്ലത് ചെയ്യുന്ന സംഘടനകളെ  അല്ല) ഫണ്ടടും അല്ലാത്തവയും... വിദേശ രാജ്യങ്ങളില്‍ നിന്നും ധാരാളം തുക ഇവരുടെ ഉന്നമനത്തിനായി കേരളത്തില്‍ ഒഴുകുന്നു..പക്ഷെ അന്നും ഇന്നും ഇവരുടെ ജീവിതം ഒരു പോലെ മാറ്റമില്ലാതെ തുടരുന്നു..ഇവര്ക്ക്  വേണ്ടി പ്രത്യേക വകുപ്പും മന്ത്രിയും, ഉദ്യോഗസ്ഥരും... ഇവരൊക്കെ എന്ത് ചെയ്യുന്നു എന്ന് ചോതിച്ചാല്‍.....ചെയ്തു കൊണ്ടിരിക്കുന്നു... ഇവരുടെ ജീവിതവും മറ്റും പഠിച്ചു ധാരാളം പേര്‍ ഡോക്ടരേറ്റ് വര്ഷാഇവര്ഷംു എടുക്കുകയും, ഇവരുടെ ഉന്നമനത്തിനായി പ്രവര്ത്തി ക്കുന്നവരുടെയും, മറ്റു പുരോഗമന രീതിയില്‍ പ്രവര്ത്തിക്കുന്നവരുടെയും ഫലമായി 16 തികയാത്ത അവിഹിതകളായ അമ്മമാരുടെ എണ്ണം പെരുകുന്നു. എച്ച്‌.ഐ.വി ബാധിച്ച ആദിവാസികളും അവശരായി കഴിയുന്നു. എന്നാല്‍ ഇതിന്റെയൊക്കെ കണക്കുകളോ സംരക്ഷണമോ ഏറ്റെടുക്കാന്‍ പോലും ഇതുവരെ ആയി ഭരിക്കുന്നവര്ക്ക്  കഴിഞ്ഞിട്ടില്ല...വളരെയധികം വോട്ടൊന്നും ഇല്ലാത്ത, അക്ഷര ജ്ഞാനം പോലുമില്ലാത്ത ഇവരുടെ ഉന്നമനത്തിനായി എന്നാണ് സര്ക്കാ്ര്‍ ഉണര്ന്നു  പ്രവര്ത്തിക്കുന്നത്...

Saturday, July 19, 2014

ലോകാ സമസ്താ സുഖിനോ ഭവന്തു നഃമുസ്ലിം'

ലോകാ സമസ്താ സുഖിനോ ഭവന്തു നഃമുസ്ലിം'

ഫലസ്തിനി വിഷയത്തിൽ എന്താണ് കേരള മുസ്ലിംകൾക്ക് ഇത്ര രോഷമെന്നു പലരും ചോതിക്കുന്നു...
അവിടെ മരിക്കുന്നവർ മുസ്ലിമ്കലായത് കൊണ്ടല്ല... പീഡനവും കൊലയും ദുരന്തങ്ങളും നടക്കുമ്പോൾ ജാതിയും മതവും നോക്കി പ്രതികരിക്കാൻ ഞങ്ങൾ പഠിച്ചിട്ടില്ല.. എങ്കിൽ ഇന്നത്തെ സങ്കികളും (ഞാൻ ആദ്യമായാണ് 'സങ്കി' എന്ന വാക്കുപയോഗിക്കുന്നത്) ഞങ്ങളും തമ്മിൽ വിത്യാസം ഉണ്ടാകില്ല..
ഗുജറാത്തിൽ ഭൂകമ്പം ഉണ്ടായപ്പോൾ എന്റെ ധാരാളം സുഹൃത്തുക്കൾ ഡോക്ടർമാർ അടങ്ങുന്ന മുസ്ലിം സംഘത്തിലെ സഹോദരന്മാര് അവർ ജോലിയിൽ നിന്നും ലീവ് എടുത്തു അവിടെ സഹായതിനായെത്തി.. അതും ഇസ്ലാമിക സംഘടനയുടെ ബാനറിൽ... അന്ന് കേരളത്തിലെ എല്ലാ പള്ളികളിലും പിരിവു നടത്തി അവിടേക്ക് മരുന്നും ഭക്ഷണവും അടങ്ങുന്ന പുനരധിവാസ പ്രവര്ത്തനം നടത്തി.. അവിടെ ജാതിയോ മതമോ നോക്കിയില്ല...
സുനാമി കാലത്ത് അഴീക്കലിൽ അവിടെ അപകടത്തിൽ പെട്ടവരെ ആദ്യം സഹായിക്കനെതിയത് മുസ്ലിം സംഘടനയിൽ പെട്ട ഗ്രൂപ്പായിരുന്നു...അവരുടെ ആമ്ബുലന്സും... അവിടെ മരണപെട്ടവർ, അപകടത്തിൽ പെട്ടവർ അരയന്മാർ ആണ് ..അവർ ഹിന്ദുക്കലാനെന്നു പറഞ്ഞു അത്രയും ശല്യം കുറഞ്ഞു കിട്ടും എന്ന സങ്കീ മനോഭാവത്തോടെ ആരും സന്തോഷിച്ചില്ല... നൂറു ദിവസത്തിലേറെ അവിടെ ക്യാമ്പ് സംഘടിപ്പിക്കപെട്ടു.. അവിടത്തെ അരയ സമുദായത്തിലെ ക്ഷേത്രത്തിന്റെ ഭാഗങ്ങളിൽ നമസ്കാരത്തിനായി ഹിന്ദു സഹോദരങ്ങൾ വൃത്തിയാക്കി തന്നു... അന്നും പള്ളികളിൽ വ്യാപകമായി പിരിവു നടത്തി, ഓരോ മഹാല്ലും വീടുകൾ തോറും കയറിയിറങ്ങി ഭക്ഷ്യ വിഭവങ്ങള ശേഖരിച്ചു അവിടെ ക്യാമ്പിലേക്ക് എത്തിച്ചു.. സങ്കികൽ നാഴികക്ക് നാല്പതു തവണ തീവ്രവാദികൾ എന്നക്ഷേപിക്കുന്ന ഇസ്ലാമിക സംഘടനയിലെ പ്രവർത്തകർ ജോലി ഉപേക്ഷിച്ചു സേവനം നടത്തി.. വലിയൊരു പുനരധിവാസ പാകെജു തന്നെ നടത്തി വീട് നിർമ്മിച്ച്‌ നല്കുകയും, മറ്റു തൊഴിൽ സാമഗ്രികൾ നല്കുകയും ചെയ്തു..എൻഡോ സൾഫാൻ ദുരിത മേഖലയിലായാലും, ഇത് പോലുള്ള ദുരിത മേഖലിയിൽ എല്ലാം സമ്പത്ത് കൊണ്ടും , ശരീരം കൊണ്ടും പ്രവര്ത്തിച്ചു വരുന്നു... ഇതിലൊന്നും തന്നെ ആരുടേയും ജാതി മത പരിഗനൻ ഇല്ലാതെ ചെയ്തു വരുന്നു..ഹിമാചൽ വെള്ളപൊക്കം നടന്നപ്പോഴും അതൊരു ദേശീയ ദുരന്തമായി കണ്ടു കൊണ്ട് എല്ലാവര്ക്കും വേണ്ടി പ്രാർത്ഥനകൾ നടന്നു... അതിൽ പെട്ടവർ എല്ലാം ഹിന്ടുക്കലാണല്ലോ എന്ന് വിചാരിച്ചു ഇന്ത്യയിലെ ഒരു മുസ്ലിമും സന്തോച്ചില്ല...അതാണ്‌ ഇസ്ലാം നമ്മെ പഠിപ്പിക്കുന്നത്‌..
ഇത് പോലെ ഒട്ടനവധി സംഭവങ്ങളിൽ ജാതിയോ മതമോ നോക്കാതെ വിഷമിക്കുന്നവന്റെ കൂടെ നിന്നിട്ടുണ്ട്...
ചേരി ചേരാ നയം സ്വീകരിച്ച മഹത്തായ രാജ്യമാണ് ഇന്ത്യ.. കഴിഞ്ഞ കാലം വരെ ഫലസ്തീൻ വിഷയത്തിൽ അങ്ങനെയാണ് സമീപനങ്ങൾ സ്വീകരിച്ചു വന്നത്.. ആ മഹത്തായ പാരമ്പര്യത്തിൽ ഇപ്പോൾ ഇരിക്കുന്നവര്ക്ക് അതൊന്നും വിഷയമല്ല... ചാകുന്നത് മുസ്ലിമാനെങ്കിൽ എന്ത് ചേരി ചേരു... അവരോടോപ്പോം ചാരുക തന്നെ... മനസ്സിൽ യാതൊരു സങ്കൊചവുമില്ലതെ ചാനലിൽ വന്നു തുറന്നു പറയുകയാണ്‌ ഇവർ ചാകെണ്ടാവർ ആണെന്ന്... വല്ലാതെ വിഷമം തോന്നി പോകുന്നു... ലോകാ സമസ്താ സുഖിനോ ഭവന്തു ' എന്ന ആദർശം സ്വീകരിച്ചവരുടെ ഇപ്പോഴത്തെ നിലപാട് കാണുമ്പോൾ..
NB: ഇങ്ങനെയൊന്നും ചിന്തിക്കാത്ത നല്ലവരായ എന്റെ ഹൈന്ദവ/സംഘ സഹോദരന്മാര് ക്ഷമിക്കുക..


പ്രവാസമാണ് നല്ലത്

ഇപ്പോൾ പ്രവാസമാണ് നല്ലത്.. കുറച്ചു വേദനകൾ ഉണ്ടെങ്കിലും നാട്ടിൽ കാണാത്ത ഐക്യം ഇവിടെ കാണാൻ കഴിയും....
നാട്ടിൽ നിന്നും വരുന്ന ചില പോസ്റ്റുകളും , കമ്മന്റ്സുകളും കാണുമ്പോൾ വർഗീയതയുടെ ആഴം എത്രമാത്രം നമ്മുടെ സമൂഹത്തെ കാർന്നു തിന്നു കഴിഞ്ഞു എന്ന് നമുക്ക് മനസിലാക്കാം ...ആധുനികത അത്രയ്ക്ക് സ്വധീനിചിട്ടില്ലാത്ത ഒരു 20 വര്ഷത്തിനു മുൻപൊക്കെ എത്ര മനോഹരമായിരുന്നു നമ്മുടെ നാട്. ഇന്ന് ഒരു മുസ്ലിമിനും ഹിന്ദുവിനും ക്രിസ്ത്യാനിക്കും ഒരു റൂമിൽ തികച്ചു ഒരു മണികൂര് പോലും ചെലവഴിക്കാൻ വയ്യാതായി.. അത്രയ്ക്ക് അതിർവരമ്പുകൾ വീണിരിക്കുന്നു... സ്കൂളുകളും, മറ്റു സ്ഥാപനങ്ങളും ചേരി തിരിവിന്റെ ഭാഗമായിരിക്കുന്നു...

ഇപ്പോൾ പ്രവാസമാണ് നല്ലത്.. കുറച്ചു വേദനകൾ ഉണ്ടെങ്കിലും നാട്ടിൽ കാണാത്ത ഐക്യം ഇവിടെ കാണാൻ കഴിയും... ജാതി മത രാഷ്ട്രീയ ചിന്തകള് എല്ലാം മറന്നു നാം മലയാളികളാണ് എന്നാ ഒരു സ്നേഹ വികാരത്താൽ ഹിന്ദുവും മുസ്ലിമും ഒരുമിച്ചു ഒരു റൂമിൽ ഭക്ഷണം ഉണ്ടാക്കി , ഒരുമിച്ചു കഴിച്ചു, ഉറങ്ങുന്ന ഒരു കാഴ്ച ..കേരളത്തിന്‌ അന്യം നിന്ന് പോയത്... പല ആശയ വിത്യാസം ഉണ്ടെങ്കിലും, ടി.വി. കാണുമ്പോൾ മാത്രം പരസ്പരം വാദിച്ചു തര്ക്കിച്ചു ഒടുവില ടി.വി. ഓഫ് ചെയ്യുമ്പോൾ അത് അവിടെ മറന്നു അടുക്കളയില കയറി ഒരുമിച്ചു ഭക്ഷണം ഉണ്ടാക്കി ഉറങ്ങുന്നു...
മുസ്ലിം സഹോദരൻ നോമ്പ് എടുക്കുമ്പോൾ അവനു ഐക്യം പുലര്ത്തി അവന്റെ റൂമിൽ ഉള്ള മറ്റുള്ളവരും ഭക്ഷണം ഉപേക്ഷിക്കുന്ന മനോഹര കാഴ്ച.. റൂമിലുള്ള ഹൗസ് ഡ്രൈവറിനു സൗദി വാങ്ങി നല്കുന്ന എന്തെങ്കിലും വിശേഷ വിഭവങ്ങൾ അവൻ കഴിക്കാതെ റൂമിൽ കൊണ്ട് വന്നു മറ്റുള്ളവരോടൊപ്പം കഴിക്കുന്ന ഈ സ്നേഹം നമ്മുടെ നാട്ടിൽ എവിടെ കാണാൻ കഴിയും...

നാട്ടിൽ നിന്നും സന്കിയുടെ പേരിലായാലും, ഹിജടകളായ ഫെയ്ക്ക് ഐടികളുടെ പേരിലായാലും സുടാപ്പിയുടെ പേരിലായാലും ഇനി ഏതു അപ്പിയുടെ പേരിലായാലും നിങ്ങൾ അയക്കുന്ന വര്ഗീയ വിദ്വേഷം നിറഞ്ഞ പോസ്റ്റുകളും വർത്തമാനങ്ങൾ ഒന്നും തന്നെ നമ്മുടെ ഐക്യം തകരില്ല... തകരക്കാൻ പാടുള്ളതല്ല.. സോഷ്യൽ മീഡിയകളിൽ ഇത്തരം ആള്ക്കാരെ എല്ലാവരും ബ്ലോക്ക്‌ ചെയ്യുകയാണ് വേണ്ടത്...
നമുക്കാവശ്യം മനസമാധാനവും, സ്നേഹവും ശാന്തിയുമാണ്..

Saturday, July 12, 2014

ന്യു ജനറേഷന്‍ സ്വാതന്ത്ര്യം...

ആശകളറ്റ ആത്മാവുമായി ഇരുമ്പ് ജാലകത്തില്കഴിയുന്നു ഞാന്‍, ഹൃദയം നിറയെ നിന്കണ്മുനകള്കൊണ്ട പോറലാണ്.
ആയിരം ദിനരാത്രങ്ങളുടെ തേങ്ങലില്പൊഴിയുന്ന കണ്ണുനീര്തുള്ളികള്ഒരു നദിയായി മാറി. സ്വപ്നങ്ങള്കാണാന്കഴിയില്ല..വിധിയില്ല.
വേദനകളോ, പരിഭവങ്ങളോ ഒട്ടുമില്ല..

വര്ഷങ്ങള്കഴിഞ്ഞു വന്നെത്തി സ്വാതന്ത്ര്യം,
ഒരു ചെറിയ നിമിഷത്തേക്കുള്ള സ്വാതന്ത്ര്യം..
കണ്ണുകളുണ്ടെങ്കിലും കാണാന്പാടില്ല..
ചിറകുകളുണ്ടെങ്കിലും പറക്കാന്പാടില്ല..

മധുര നാദം ഉണ്ടെങ്കിലും ആലപിക്കാന്പാടില്ല..
അതാണ്സ്വാതന്ത്ര്യം..ന്യു ജനറേഷന്സ്വാതന്ത്ര്യം...
എങ്കിലും ഞാന്സന്തോഷിക്കുന്നൂ സ്വാതന്ത്ര്യം
ഈശ്വരന് ഒരായിരം സ്തുതികള്സമര്പ്പിക്കുന്നൂ....


Monday, June 23, 2014

ആ..., കിളി പോയി!

ആ..., കിളി പോയി! 


വളരെയേറെ കൊട്ടി ആഘോഷിക്കപെട്ട എമർജിങ്ങ് കേരള പോയ പോക്കിൽ ഇത് വരെ പുല്ലു കുരുതിട്ടുണ്ടാകില്ല.. ഉത്ഘാടന മാമാങ്കത്തിന് കോടികൾ വരി എറിഞ്ഞത് മിച്ചം..കൊച്ചി മെട്രോ പദ്ധതി മാറ്റി നിർത്തിയാൽ രണ്ടു വര്ഷം ആയിട്ടും പറഞ്ഞതിൽ ഒന്നും നടപ്പിലാക്കാൻ കഴിഞ്ഞില്ല.. വികസനത്തിന്റെ പ്രദമ പരിഗണയിൽ വരേണ്ട വൈദ്യുതിയുടെ കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട് ... ആര്യാടന് പ്രണാമം.....
നമ്മുടെ നിയമസഭയിൽ ഇതൊന്നും ചര്ച്ചയാകുന്നുമില്ല, നമുക്ക് പ്രിയം സരിതമാരോടാണ്..ഗ്യാസ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊജക്ട്, വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, തിരുവനന്തപുരം മോണോ റെയില്‍, പെട്രോളിയം കെമിക്കത്സ് ആന്റ് പെട്രോകെമിക്കല്‍ ഇന്‍വസ്റ്റ്മെന്റ് റീജ്യണ്‍, കൊച്ചി പാലക്കാട് വ്യവസായ മേഖല (നിംസ്), കോട്ടയം ഐഐഐടി, അതിവേഗ റെയില്‍ ഇടനാഴി, സീ പ്ലെയിന്‍ സര്‍വീസ്, ഇലക്ടോണിക് ഹബ്ബ്, ടൈറ്റാനിയം സ്പോഞ്ച് പ്രൊജക്ട്, ഓഷ്യനേറിയം, ലൈഫ് സയന്‍സ് പാര്‍ക്ക്, ചീമേനി ഗ്യാസ് അധിഷ്ഠിത പവര്‍ പ്രൊജക്ട് എന്നിവയാണ് മെഗാ പ്രൊജക്ടുകളായി മേളയില്‍ അവതരിപ്പിചത്.വികസനത്തിന്റെ അവസാന ബസ് എന്ന വിശേഷണത്തോടെ 2003-ല്‍ മുഖ്യമന്ത്രി എ കെ ആന്റണിയുടെ നേതൃത്വത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ നടത്തിയ ആഗോളനിക്ഷേപക സംഗമത്തിന് പിന്നാലെ അതിലേറെ വില്‍പന ചാരുതയോടെയാണ് എമര്‍ജിങ് കേരള കൊണ്ടാടിയത്..
ആരെങ്കിലും ഈ കിളിയെ കണ്ടാൽ എത്രയും പെട്ടെന്ന് പിടിച്ചു തിരുവനതപുരത്ത് മുഖ്യ മന്ത്രിയുടെ ഓഫിസിൽ എത്തിക്കണമെന്ന് അപേക്ഷിക്കുന്നു..

Saturday, May 10, 2014

മാതൃ ദിനം..

ഇന്ന് മാതൃ ദിനം.. 
ഫെയ്സ് ബുക്ക്‌ മുഴുവൻ ഓരോരുത്തരും അമ്മമാരോടുള്ള സ്നേഹം പങ്കു വെക്കുകയാണ്. അമ്മയെ ഓർക്കാൻ വർഷത്തിൽ ഒരു ദിനം നമുക്ക് വേണോ.. ഈ ദിവസം അമ്മയെ ഓര്ക്കുകയും സ്നേഹിക്കുകയും ചെയ്തിട്ട് നാളെ ആ അമ്മയെ മറക്കുകയല്ലേ ചെയ്യുന്നത്.. അവരുടെ കാര്യങ്ങൾ ഒന്നും നാം ശ്രദ്ധിക്കാതെ വർഷത്തിൽ ഒരു ദിവസം മുതല കണ്ണീരും , സ്നേഹ വയ്പോടെയുള്ള ആശംസകളും നൽകിയാൽ മതിയാകുമോ...

യഥാർത്ഥത്തിൽ ഈ ദിനം കച്ചവടത്തിന് വേണ്ടിയുള്ളതല്ലേ... മുത്തശി പത്രങ്ങൽക്കും മറ്റു ബിസിനസ് സ്ഥാപനങ്ങള്ക്കും ഗുണമുണ്ടാകും എന്നല്ലാതെ പാവം അമ്മമാര്ക്ക് എന്താണ് നേട്ടം.. അങ്ങ് അമേരിക്കയിൽ ഇരുന്നു കൊണ്ട് പത്രത്തിൽ ഒരു സന്ദേശം അമ്മക്ക് അയച്ചു കൊടുത്താൽ തീരുമോ മാതാവിനോടുള്ള നമ്മുടെ കടമ..മാതാവിനെ കുറിച്ച് പറയുവാന്‍ എല്ലാവര്‍ക്കും കാണും പക്ഷെ പരിഷ്ക്കാരങ്ങള്‍ കടന്നു വരുമ്പോള്‍ നമ്മള്‍ പലതും മറക്കുന്നു.സ്വന്തം ഭാര്യയോട് മണിക്കുറോളം ഫോണില്‍ സംസാരിക്കുന്ന പ്രവാസികള്‍ സ്വന്തം മാതാവിനോട് ദിവസം അല്ലെങ്കില്‍ ആഴ്ചയില്‍ എത്ര തവണ എത്ര മിനിറ്റ് ഫോണില്‍ സംസാരിക്കാൻ കഴിയുന്നു. അതിനു പോലും കഴിയാത്തവർ ഭംഗി വാക്കുകൾ കൊണ്ട് മാതാവിനെ ഫെസ് ബുക്കിൽ മാത്രം ഒതുക്കുന്നത്‌ ശരിയാണോ... ലൈക്കുകൾ കിട്ടിയേക്കാം... എന്നാലും മനസാക്ഷിയോട് ഒരു ചോദ്യം... താനും അമ്മയും എങ്ങനെ ആണെന്ന്... കഷ്ടപ്പെട്ട് വളര്ത്തിയ ഉമ്മയെ മാസങ്ങളായി ഒന്ന് വിളിക്കാൻ കഴിയാത്തവരെ എനിക്ക് നേരിട്ടറിയാം..


മാതാവിന് പ്രായമാകുമ്പോള്‍ കൂടെ കൊണ്ട് നടക്കാന്‍ മടി കാണിക്കുന്ന പത്രാസ് കാണിക്കുന്ന മക്കള്‍ നാളെ സ്വന്തം തൊലിയും ചുളുങ്ങുകയും , മുടി നര വരികയും സ്വന്തം മക്കള്‍ വളരുകയും ചെയ്യുമ്പോള്‍ ഞാന്‍ എങ്ങനെ എന്‍റെ മാതാവിനോടും പിതാവിനോടും കാണിച്ചു അതുപോലെ എന്‍റെ മക്കളും എന്നോട് കാണിക്കുമ്പോള്‍ കണ്ണുനീര്‍ ഒഴുക്കേണ്ടി വരിക സ്വന്തം മക്കളെ ഓര്‍ത്ത് കൊണ്ടാവില്ല
മറിച്ചു മാപ്പ് പറയുവാന്‍ പോലും കഴിയാത്ത ദൂരത്തേക്കു മറഞ്ഞ സ്വന്തം ഉമ്മയെ കുറിച്ചോര്‍ത്തായിരിക്കും ...

Tuesday, February 11, 2014

റോസ് മല


തെന്മല, ആര്യങ്കാവില്‍ നിന്നും 16 കിലോമീറ്റര്‍ കാനനപാതയിലൂടെ ഒന്നരമണിക്കൂര്‍ ജീപ്പില്‍ സഞ്ചരിച്ചെങ്കില്‍ മാത്രമേ ചെന്തുരുന്നി വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന ഈ പ്രദേശത്ത് എത്തിച്ചേരാന്‍ കഴിയൂ.
എന്നാൽ കാനന ഭംഗി ആസ്വദിക്കാൻ ബൈക് ആണ് നല്ലതെന്ന തീരുമാനത്തിൽ  ഞങ്ങൾ യാത്ര തുടർന്ന്. ഈ തീരുമാനം വളരെ റിസ്ക്‌ ആണെന്ന് തോന്നി പോയി വനത്തിൽ പ്രവേശിച്ചപ്പോൾ. മുമ്പ് ചക്രമുരുളാന്‍ പാകത്തില്‍ മാത്രം റോഡില്‍ അങ്ങിങ്ങായി മെറ്റലിടുകയും കോണ്‍ക്രീറ്റിടുകയും ചെയ്തിരുന്നു.
ഇന്ന് കുറച്ചു ദൂരം റോഡു കാണാൻ കഴിയും അത് കഴിഞ്ഞാൽ ഉരുളൻകല്ലുകളും, അവിടവിടെയായി പൊട്ടി പൊളിഞ്ഞ കൊണ്ക്രീടും ആയി ദുർഘടമായ വഴിയിലൂടെയാണ് യാത്ര.

 

 ഈ സ്ഥലത്തിന് റോസ് മല എന്ന പേര് വരാൻ കാരണം  ഇവിടെ എസ്റ്റെറ്റു ഉണ്ടായിരുന്ന ബ്രിട്ടീഷ്‌കാരന്റെ ഭാര്യയുടെ റോസ്ലിന്റെ സ്മരണാർത്ഥം എന്നാണു പറയപ്പെടുന്നത്‌. എന്തായാലും തികച്ചും ഒരു റോസ് തന്നെയാണ് ഈ മല.

ഇടയ്ക്കു നിന്നും,  ഒരാൾ ഇറങ്ങി നടന്നും മുകളിലേക്ക് ... ശരിക്കും ഒരു അഡ്വന്ജർ യാത്ര ആസ്വദിക്കാം, കാടിന്റെ നിശബ്ദതയിൽ നിന്നും ഇടക്കിടക്കുള്ള  പക്ഷികളുടെ കളനാദം. നാം കേട്ടതും, കേൾക്കാത്തതുമായ വിവിധ തരം പക്ഷികൾ..





ചെങ്കുത്തായ കയറ്റം, ഈ കാടു കടന്നാൽ ഒരു ഗ്രാമം കാണാൻ കഴിയും, 300 ഓളം കുടുംബങ്ങൾ മറ്റുള്ളവരിൽ നിന്നും അകന്നു കഴിയുന്നു, അവരെ കാണുക, അവരുടെ ജീവിതം നേരിൽ കണ്ടു മനസിലാക്കുക, ഇതാണ് യാത്രാ ലക്‌ഷ്യം..
 
ഓരോ കയറ്റം കഴിയുമ്പോഴും, ആ കുടുംബങ്ങളെ ഓര്മ്മ വരും, ദിവസവും ഒരു ബസ് ഈ വഴി പോയി വരുന്നു. യാതൊരു ലാഭവുമില്ലതെ നഷ്ടം സഹിച്ചു കൊണ്ട് ഇവര്ക്കായി ഇങ്ങനെ ഒരു സർവീസ് നടത്തുന്ന ട്രാൻസ്പോര്ട്ടിനും , അതിന്റെ ഡ്രൈവർക്കും ഒരു സല്യൂട്ട് കൊടുക്കാതെ മതിയാകില്ല.. ആ ബസ് പോകുന്നത് കാണാൻ ആഗ്രഹമുണ്ടായിരുന്നു.... ആ ആഗ്രഹവും തിരികെ വന്നപ്പോൾ സാധിച്ചു.

  



എങ്ങും പച്ചപ്പും, ഇടക്കുള്ള  അരുവികളും അതിൽ തണുത്ത തെളിവാര്ന്ന , കണ്ണാടിയെ വെല്ലുന്ന തെലിച്ചതോടെയുള്ള വെള്ളം കാണുമ്പോൾ  യാത്രയുടെ ആസ്വാദനം വര്ധിക്കുന്നു..  

 
 
വഴിയിൽ കാണുന്ന ആന പിണ്ഡവും, ചെറിയ മൃഗങ്ങളുടെ കാല്പ്പാടുകളും , കാടിന്റെ ഇരുട്ടും , നിശബ്ദതയും എല്ലാം നമ്മെ ഭയപ്പെടുത്തുകയും ചെയ്യുന്നു.




വളരെ വൃതിയാകി സൂക്ഷിക്കുന്ന ഈ പാതയിൽ കുറെ ദൂരം ചെന്ന് കഴിഞ്ഞാൽ റോസ്മലയിലെ ഗ്രാമം ആരംഭിക്കുന്നതിനു 2 കി. മി.   മുന്പ്  ഒരു ചെറിയ കാവ് കാണാൻ കഴിയും.. അതോടൊപ്പം ഫോറസ്റ്റുകാരുടെ നിര്ദേശം അടങ്ങിയ ബോര്ടും.




 

അങ്ങനെ ഞങ്ങൾ റോസ് മലയിൽ പ്രവേശിച്ചു. ഒരു ബസ് സ്റ്റോപ്പ്‌ , കവല, നാരായണ ഗുരുവിന്റെ ഒരു പ്രതിഷ്ഠ, ചെറിയ ഒരു ക്ഷേത്രം, ഒരു മുസ്ലിം പള്ളി, ഒരു ചര്ച്, ചെറിയ പീടികകൾ , ഇതൊക്കെ ചേർന്നതാണ്‌ റോസ്മലയിലെ ഈ വിത്യസ്ത ഗ്രാമം, 







 


   

കൃഷിയാണ് മുഖ്യ  വരുമാനം, റബർ, ഗ്രാമ്പു, കുരുമുളക്, മരിചിനി, തുടങ്ങിയവയാണ് പ്രധാന കൃഷികൾ.



ഇത് വരെയായി വൈദുതീകരിക്കാത്ത,  ആശുപത്രികൾ  ഇല്ലാത്ത, ഹൈസ്കൂൾ ഇല്ലാത്ത മറ്റു ആധുനിക സംവിധാനങ്ങൾ ഒന്നുമില്ലാത്ത ഈ ഗ്രാമത്തെ കാണാതെ അടുത്തറിയാതെ  പോയാൽ ഒരു നഷ്ടം തന്നെയാണ്.
ഈയിടെ ആയി പഞ്ചായത്തിന്റെ സബ്സിഡിയോടെ എല്ലാ വീട്ടിലും , കവലയിലും സോളാർ സിസ്റ്റം സ്ഥാപിച്ചിട്ടുണ്ട്.

ഞങ്ങളെ കണ്ടപ്പോൾ അവർക്ക് വളരെ സന്തോഷം തോന്നി. ഒത്തിരി കാര്യങ്ങൾ ചോതിച്ചു അറിഞ്ഞു.






ധാരാളം ഔഷധ സസ്യങ്ങളുടെ കലവറയാണ് ഇവിടം.
മലയുടെ എറ്റവും മുകളിൽ പോയാല ഒരു ടവറും അതിനടുത്തുനിന്നും താഴേക്ക്‌ നല്ല കാഴ്ചകളും കാണാം. തെനമല ഡാമിന്റെ കാഴ്ചയും , മറ്റും അത്യന്തം മനോഹരമാണ്. തിരികെ പോകണം എന്നുള്ളതിനാൽ കൂടുതൽ അവിടെ നില്ക്കാൻ (ആനയെ പേടിച്ചു ) കഴിഞ്ഞില്ല.


തിരികെ വരുന്ന വഴിയിൽ ആളുകൾ വനത്തിൽ നിന്നും ശേഖരിച്ച തടിയും വിറകും തലയിലേന്തി വീട്ടിലേക്കു നടക്കുന്നു... അവസാനമായി നമ്മൾ കൊതിച്ച കെ. എസ്. ആർ. ടി. സി. യുടെ വേണാട് ബസ് ചെങ്കുത്തായ പാതകൾ കയറി പോകുന്നത് കണ്ണില നിന്നും മായുന്നത് വരെ നോക്കി നിന്ന് പോയി...