Saturday, July 19, 2014

പ്രവാസമാണ് നല്ലത്

ഇപ്പോൾ പ്രവാസമാണ് നല്ലത്.. കുറച്ചു വേദനകൾ ഉണ്ടെങ്കിലും നാട്ടിൽ കാണാത്ത ഐക്യം ഇവിടെ കാണാൻ കഴിയും....
നാട്ടിൽ നിന്നും വരുന്ന ചില പോസ്റ്റുകളും , കമ്മന്റ്സുകളും കാണുമ്പോൾ വർഗീയതയുടെ ആഴം എത്രമാത്രം നമ്മുടെ സമൂഹത്തെ കാർന്നു തിന്നു കഴിഞ്ഞു എന്ന് നമുക്ക് മനസിലാക്കാം ...ആധുനികത അത്രയ്ക്ക് സ്വധീനിചിട്ടില്ലാത്ത ഒരു 20 വര്ഷത്തിനു മുൻപൊക്കെ എത്ര മനോഹരമായിരുന്നു നമ്മുടെ നാട്. ഇന്ന് ഒരു മുസ്ലിമിനും ഹിന്ദുവിനും ക്രിസ്ത്യാനിക്കും ഒരു റൂമിൽ തികച്ചു ഒരു മണികൂര് പോലും ചെലവഴിക്കാൻ വയ്യാതായി.. അത്രയ്ക്ക് അതിർവരമ്പുകൾ വീണിരിക്കുന്നു... സ്കൂളുകളും, മറ്റു സ്ഥാപനങ്ങളും ചേരി തിരിവിന്റെ ഭാഗമായിരിക്കുന്നു...

ഇപ്പോൾ പ്രവാസമാണ് നല്ലത്.. കുറച്ചു വേദനകൾ ഉണ്ടെങ്കിലും നാട്ടിൽ കാണാത്ത ഐക്യം ഇവിടെ കാണാൻ കഴിയും... ജാതി മത രാഷ്ട്രീയ ചിന്തകള് എല്ലാം മറന്നു നാം മലയാളികളാണ് എന്നാ ഒരു സ്നേഹ വികാരത്താൽ ഹിന്ദുവും മുസ്ലിമും ഒരുമിച്ചു ഒരു റൂമിൽ ഭക്ഷണം ഉണ്ടാക്കി , ഒരുമിച്ചു കഴിച്ചു, ഉറങ്ങുന്ന ഒരു കാഴ്ച ..കേരളത്തിന്‌ അന്യം നിന്ന് പോയത്... പല ആശയ വിത്യാസം ഉണ്ടെങ്കിലും, ടി.വി. കാണുമ്പോൾ മാത്രം പരസ്പരം വാദിച്ചു തര്ക്കിച്ചു ഒടുവില ടി.വി. ഓഫ് ചെയ്യുമ്പോൾ അത് അവിടെ മറന്നു അടുക്കളയില കയറി ഒരുമിച്ചു ഭക്ഷണം ഉണ്ടാക്കി ഉറങ്ങുന്നു...
മുസ്ലിം സഹോദരൻ നോമ്പ് എടുക്കുമ്പോൾ അവനു ഐക്യം പുലര്ത്തി അവന്റെ റൂമിൽ ഉള്ള മറ്റുള്ളവരും ഭക്ഷണം ഉപേക്ഷിക്കുന്ന മനോഹര കാഴ്ച.. റൂമിലുള്ള ഹൗസ് ഡ്രൈവറിനു സൗദി വാങ്ങി നല്കുന്ന എന്തെങ്കിലും വിശേഷ വിഭവങ്ങൾ അവൻ കഴിക്കാതെ റൂമിൽ കൊണ്ട് വന്നു മറ്റുള്ളവരോടൊപ്പം കഴിക്കുന്ന ഈ സ്നേഹം നമ്മുടെ നാട്ടിൽ എവിടെ കാണാൻ കഴിയും...

നാട്ടിൽ നിന്നും സന്കിയുടെ പേരിലായാലും, ഹിജടകളായ ഫെയ്ക്ക് ഐടികളുടെ പേരിലായാലും സുടാപ്പിയുടെ പേരിലായാലും ഇനി ഏതു അപ്പിയുടെ പേരിലായാലും നിങ്ങൾ അയക്കുന്ന വര്ഗീയ വിദ്വേഷം നിറഞ്ഞ പോസ്റ്റുകളും വർത്തമാനങ്ങൾ ഒന്നും തന്നെ നമ്മുടെ ഐക്യം തകരില്ല... തകരക്കാൻ പാടുള്ളതല്ല.. സോഷ്യൽ മീഡിയകളിൽ ഇത്തരം ആള്ക്കാരെ എല്ലാവരും ബ്ലോക്ക്‌ ചെയ്യുകയാണ് വേണ്ടത്...
നമുക്കാവശ്യം മനസമാധാനവും, സ്നേഹവും ശാന്തിയുമാണ്..

No comments:

Post a Comment