വിശുദ്ധിയുടെ രാപ്പകലുകള്‍ കൊഴിഞ്ഞു പോയി
ഇനി കാക്കണം ഒരു സംവത്സരം നമ്മള്‍....
ഈ നാളുകള്‍ നന്മാരാധനകളില്‍ ജഗരൂകര്‍ നാം
വിട വാങ്ങി റമദാന്‍...വിട വാങ്ങി നാം പള്ളിയില്‍ നിന്നും
ഒരു മാസം കൊണ്ട് പണിത സൌധം
ഒരു ദിനം കൊണ്ട് തച്ചു തകര്‍ത്തവര്‍
ആടിയും പാടിയും മദിച്ചും തിമിര്‍ത്തു
പതിനൊന്നു മാസം കഴിഞ്ഞു പോയി വീണ്ടും..
എവിടെ പോയി ?..
ഭക്തി ചൈതന്യവും വിമല ഭാവങ്ങളും
എവിടെ പോയി ?..
നൈതിക നൈമിഷ ധര്‍മ്മ മൂല്യങ്ങള്‍
എവിടെ പോയി ?..
പശ്ചാതാപത്തിനായി കേണ മനസ്
എവിടെ പോയി ?..
നിന്‍ പ്രാര്‍ത്ഥനകളും ദാനധര്‍മ്മങ്ങളും
നിര്‍ത്തുക മര്‍ത്യാ ഈ കപട ഭക്തി
ആരെയാണ് നീ വഞ്ചിക്കുന്നത്
നിനക്ക് മാത്രം അറിയുന്ന നിന്‍ മനസിനെയോ
മനസിന്‍ സ്പന്ദനങ്ങള്‍ അറിയുന്ന സ്ര്ഷ്ടാവിനെയോ
