Saturday, November 30, 2013

പഴമയും പ്രകൃതിയും കനിഞ്ഞ അല്‍ ഹസ്സ



അല്‍ ഹസ്സ

സൌദിയിലെ കിഴക്കൻ പ്രവിശ്യയുടെ ആസ്ഥാനമായ ദമാമിൽ നിന്നും ഏതാണ്ട് 150 കിലൊമീറ്ററുകൾ അകലെ, ഈന്തപ്പനകളുടെ പച്ചപ്പിൽ പുതച്ചുനിൽക്കുന്ന അൽ ഹസ്സ  ഇവിടുള്ളവരുടെ ഒരു ആശ്വാസ കേന്ദ്രമാണ്.


ഒരു അവധി ദിവസം അവിടേക്ക്:

ഹമീദിക്കയുടെ സുഹൃത്തിന്‍റെ ഫാം ഹൌസ് ബുക്ക്‌ ചെയ്തു എന്ന് കേട്ടപ്പോള്‍ വളരെയധികം സന്തോഷം തോന്നി. ഇത് വരെ  ഇല്ലാത്ത ഒരനുഭവമാ,, അങ്ങനെ ഞങ്ങള്‍ അഞ്ച് കുടുംബങ്ങള്‍  വൈകുന്നേരമായപ്പോള്‍ യാത്ര തിരിച്ചു.
വഴിയിൽ വിജനമായ  മരുഭൂമിയും,  അവിടവിടെ  ആയി ഒട്ടകങ്ങളെയും  കാണാം


ഞങ്ങളെ കാത്ത് അദ്ദേഹത്തിന്‍റെ ചങ്ങാതി സൗദി വഴിയില്‍ കാത്ത് നില്‍പ്പുണ്ടായിരുന്നു. പ്രധാന റോഡില്‍ നിന്നും വളരെ മാറി നാട്ടിലെ കാനാലിന്റെ വശങ്ങളെ പ്പോലുള്ള റോഡില്‍ കുറെ ദൂരം ചെന്നു.  എങ്ങും ഈന്തപ്പനത്തോട്ടങ്ങളുടെ ഹരിതാഭ.. ലോകത്തിലെ ഏറ്റവും വലിയ മരുപ്പച്ചയാണ് അൽ-ഹസ്സിലെ ഈന്തപ്പനകൾ ഒരുക്കിയിരിക്കുന്നത്..



മിക്ക തോട്ടങ്ങളുടെയും കവാടത്തിൽ അവിടത്തെ  പേരുവിവരങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. നാല് വശവും പനയുടെ ഓലകള്‍ വൃത്തി ആയി മറച്ചു കൊണ്ടുള്ള അതിരുകള്‍. മുന്‍വശം ഒരു വലിയ ഗേറ്റും. ഒരു കവാടത്തില്‍ നാം എത്തി. അപ്പോഴേക്കും രാത്രി ആയിരുന്നു. 
കയറുമ്പോള്‍ മുന്നില്‍ ഒരു പാര്‍ക്ക്. കുട്ടികളുടെ ഊഞ്ഞാലും, സ്ലൈടും, മറ്റ് വിനോദ ഉപകരണങ്ങളും. 






നിറയെ ഈന്ത പനയും, മറ്റു മരങ്ങളുടെയും നടുക്കായി ഒരു കെട്ടിടം. അതിനു മുന്നില്‍ മുന്തിരി വള്ളികളും, അതിനെ പുണര്‍ന്ന മുല്ല വള്ളികളും..



പിന്നെ സമീപത്തായി ഒരു വലിയ വിസ്തൃതിയില്‍ രണ്ടു കൂടുകള്‍, ഒന്ന് കോഴിയും, മറ്റേതു പ്രാവും.



 ചൂടുള്ള സമയമായിരുന്നിട്ടും നല്ല കാലാവസ്ഥയും. എല്ലാം കൂടി ആയപ്പോള്‍ മനസിന്‌ വല്ലാത്ത കുളിര്‍മ..
പിറ്റേന്നു രാവിലെ അവിടത്തെ സ്വിമ്മിംഗ് പൂളില്‍ വിസ്തരിച്ചു ഒരു കുളി .



പിന്നെ ഫാമിനുള്ളിലെ കാഴ്ചകള്‍, വിവിധ തരം ചെടികള്‍..



ഓറഞ്ച്, നാരങ്ങ, പപ്പായ, മാതളം, തുടങ്ങി അങ്ങനെ പോകുന്നൂ...




ഉച്ച ഭക്ഷണത്തിന് ശേഷം എല്ലാവരും കൂടി ജബ്ല്‍ ഖാറയിലേക്ക്... യാത്രയിലുട നീളം റോഡിനു ഇരു വശവും ആകാംക്ഷയോടെ നോക്കിയിരുന്നു പോയി.. ഇവിടത്തെ ഗ്രാമങ്ങളിലൂടെ കടന്നുപോകുന്ന ഏതൊരുമലയാളിക്കും കേരളത്തിലെ നാട്ടുംപുറങ്ങളിലൂടെ യാതൃ ചെയ്യുന്ന പൃതീതിയുണര്‍ത്തും.പച്ചപ്പാര്‍ന്ന കൃഷിയിടങ്ങളും കാര്‍ഷികാവശ്യത്തിന് ജലമെത്തിക്കുന്നതിനുള്ള തോടുകളും കനാലുകളും കര്‍ണാനന്ദകരമായ കാഴ്ചകളാണ്. ചിലയിടങ്ങളില്‍ പുല്ലു വെട്ടി പായ്ക്ക് ചെയ്യുന്ന സ്ഥലങ്ങള്‍.. ചെമ്മരി ആട്, കുതിര, ഒട്ടകം എന്നിവയുടെ കൂട്ടങ്ങള്‍ ചിലയിടത്ത്...


ജബ്ല്‍ ഖാറയിലേക്ക്...



നൂറ്റാണ്ടുകൾ പിന്നിലേയ്ക്കാണ്  ഈ കാഴ്ച തുറക്കുന്നതെന്ന് മനസ്സിലാകും. പലരൂപത്തിൽ, പലഭാവത്തിൽ മൺകൂനകളും കുന്നുകളും കാഴ്ചയുടെ വിസ്മയലോകം ഒരുക്കി കാത്തിരിക്കുന്നു.. 

മഴവെള്ളപ്പാച്ചിലുകളുടെ സഹായത്താൽ രൂപം കൊണ്ടതാവണം, കുന്നുകൾക്കിടയിലെ ഈ വലിയ വിടവുകളും വഴികളും.. കളിമണ്ണും ചുണ്ണാമ്പുകല്ലുകളും കൂടിച്ചേർന്ന, പ്രകൃതിദത്തമായ ഈ നിർമ്മിതിയിൽ മഴയും കാറ്റുമൊക്കെ നൂറ്റാണ്ടുകളായി തങ്ങളുടെ കരവിരുതുകൾ പരീക്ഷിക്കുന്നുണ്ടാവാം. ദൈവത്തിനു സ്തുതി...

പ്രവേശിക്കുമ്പോള്‍ തന്നെ ഒട്ടകത്തിന്റെ തലയുടെ രൂപത്തില്‍ ഒരു മണ്‍ കൂന. കുറച്ചു ഉള്ളിലേക്ക് പ്രവേശിക്കുമ്പോള്‍ ഒരു വാതില്‍ കാണാം. അതിനുള്ളില്‍ കയറുന്ന മാത്രയില്‍ തന്നെ ദൈവത്തിന്‍റെ മഹോന്നതിയെ നാം ഓര്‍ത്തു പോകും. 



കഠിനമായ ചൂടിലും എയര്‍ കണ്ടീഷനെ വെല്ലുന്ന തണുപ്പും. ഇരുട്ടും , ചെറിയ വഴികള്‍ ഒരാള്‍ക്ക് ബുദ്ധി മുട്ടി നടക്കാന്‍ കഴിയുന്ന വഴികള്‍ പലയിടതെക്കും..എത്ര ദൂരം വേണമെങ്കിലും പോകാം, തിരിച്ചു വഴി തെറ്റാതെ വന്നാല്‍ ഭാഗ്യം... കൂടുതല്‍ അതിനകത്തേക്ക് നില്‍ക്കാതെ ഞങ്ങള്‍ പുറത്തിറങ്ങി..

പുറത്തെ കുന്നുകൾക്ക് മുകളിൽ നിന്നും നോക്കുമ്പോൾ അനന്തവിശാലമായി പരന്നുകിടക്കുന്ന മരുപ്പച്ച ഒരു സവിശേഷ കാഴ്ച തന്നെ..
.അതിനോട് വിട പറയുമ്പോള്‍ വല്ലാത്ത വിഷമം തോന്നി.

അവിടുന്ന് ഞങ്ങള്‍ അല്‍ ഹസ നാഷണല്‍ പാര്‍ക്കിലേക്ക്, പാര്‍ക്കിന്‍റെ കവാടത്തില്‍ പ്രവേശിച്ചു വീണ്ടും യാത്ര മുന്നോട്ട് പോയി. അവിടവിടെ വെള്ള മണലില്‍ വന്നിരുന്നു കളിക്കുന്ന കുട്ടികളെയും സൗദി കുടുംബങ്ങളെയും കാണാം. 

എന്തായാലും സൗദി അറേബ്യയില്‍ സൌജന്യമായി ഇത്രയധികം വിശലമായ സൌകര്യങ്ങള്‍ ഒരുക്കുന്നത് നമ്മുടെ ഗവണ്മെന്റ് കാണേണ്ടത് തന്നെ. കിലോ മീറ്ററോളം നീണ്ട പാര്‍ക്ക്‌. നമ്മള്‍ ഏതാണ്ട് നാല് കിലോമീറ്റര്‍ കഴിഞ്ഞു വണ്ടി നിര്‍ത്തി ഇറങ്ങി. കുട്ടികള്‍ അവരുടെ പണി തുടങ്ങി..