Tuesday, February 11, 2014

റോസ് മല


തെന്മല, ആര്യങ്കാവില്‍ നിന്നും 16 കിലോമീറ്റര്‍ കാനനപാതയിലൂടെ ഒന്നരമണിക്കൂര്‍ ജീപ്പില്‍ സഞ്ചരിച്ചെങ്കില്‍ മാത്രമേ ചെന്തുരുന്നി വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന ഈ പ്രദേശത്ത് എത്തിച്ചേരാന്‍ കഴിയൂ.
എന്നാൽ കാനന ഭംഗി ആസ്വദിക്കാൻ ബൈക് ആണ് നല്ലതെന്ന തീരുമാനത്തിൽ  ഞങ്ങൾ യാത്ര തുടർന്ന്. ഈ തീരുമാനം വളരെ റിസ്ക്‌ ആണെന്ന് തോന്നി പോയി വനത്തിൽ പ്രവേശിച്ചപ്പോൾ. മുമ്പ് ചക്രമുരുളാന്‍ പാകത്തില്‍ മാത്രം റോഡില്‍ അങ്ങിങ്ങായി മെറ്റലിടുകയും കോണ്‍ക്രീറ്റിടുകയും ചെയ്തിരുന്നു.
ഇന്ന് കുറച്ചു ദൂരം റോഡു കാണാൻ കഴിയും അത് കഴിഞ്ഞാൽ ഉരുളൻകല്ലുകളും, അവിടവിടെയായി പൊട്ടി പൊളിഞ്ഞ കൊണ്ക്രീടും ആയി ദുർഘടമായ വഴിയിലൂടെയാണ് യാത്ര.

 

 ഈ സ്ഥലത്തിന് റോസ് മല എന്ന പേര് വരാൻ കാരണം  ഇവിടെ എസ്റ്റെറ്റു ഉണ്ടായിരുന്ന ബ്രിട്ടീഷ്‌കാരന്റെ ഭാര്യയുടെ റോസ്ലിന്റെ സ്മരണാർത്ഥം എന്നാണു പറയപ്പെടുന്നത്‌. എന്തായാലും തികച്ചും ഒരു റോസ് തന്നെയാണ് ഈ മല.

ഇടയ്ക്കു നിന്നും,  ഒരാൾ ഇറങ്ങി നടന്നും മുകളിലേക്ക് ... ശരിക്കും ഒരു അഡ്വന്ജർ യാത്ര ആസ്വദിക്കാം, കാടിന്റെ നിശബ്ദതയിൽ നിന്നും ഇടക്കിടക്കുള്ള  പക്ഷികളുടെ കളനാദം. നാം കേട്ടതും, കേൾക്കാത്തതുമായ വിവിധ തരം പക്ഷികൾ..





ചെങ്കുത്തായ കയറ്റം, ഈ കാടു കടന്നാൽ ഒരു ഗ്രാമം കാണാൻ കഴിയും, 300 ഓളം കുടുംബങ്ങൾ മറ്റുള്ളവരിൽ നിന്നും അകന്നു കഴിയുന്നു, അവരെ കാണുക, അവരുടെ ജീവിതം നേരിൽ കണ്ടു മനസിലാക്കുക, ഇതാണ് യാത്രാ ലക്‌ഷ്യം..
 
ഓരോ കയറ്റം കഴിയുമ്പോഴും, ആ കുടുംബങ്ങളെ ഓര്മ്മ വരും, ദിവസവും ഒരു ബസ് ഈ വഴി പോയി വരുന്നു. യാതൊരു ലാഭവുമില്ലതെ നഷ്ടം സഹിച്ചു കൊണ്ട് ഇവര്ക്കായി ഇങ്ങനെ ഒരു സർവീസ് നടത്തുന്ന ട്രാൻസ്പോര്ട്ടിനും , അതിന്റെ ഡ്രൈവർക്കും ഒരു സല്യൂട്ട് കൊടുക്കാതെ മതിയാകില്ല.. ആ ബസ് പോകുന്നത് കാണാൻ ആഗ്രഹമുണ്ടായിരുന്നു.... ആ ആഗ്രഹവും തിരികെ വന്നപ്പോൾ സാധിച്ചു.

  



എങ്ങും പച്ചപ്പും, ഇടക്കുള്ള  അരുവികളും അതിൽ തണുത്ത തെളിവാര്ന്ന , കണ്ണാടിയെ വെല്ലുന്ന തെലിച്ചതോടെയുള്ള വെള്ളം കാണുമ്പോൾ  യാത്രയുടെ ആസ്വാദനം വര്ധിക്കുന്നു..  

 
 
വഴിയിൽ കാണുന്ന ആന പിണ്ഡവും, ചെറിയ മൃഗങ്ങളുടെ കാല്പ്പാടുകളും , കാടിന്റെ ഇരുട്ടും , നിശബ്ദതയും എല്ലാം നമ്മെ ഭയപ്പെടുത്തുകയും ചെയ്യുന്നു.




വളരെ വൃതിയാകി സൂക്ഷിക്കുന്ന ഈ പാതയിൽ കുറെ ദൂരം ചെന്ന് കഴിഞ്ഞാൽ റോസ്മലയിലെ ഗ്രാമം ആരംഭിക്കുന്നതിനു 2 കി. മി.   മുന്പ്  ഒരു ചെറിയ കാവ് കാണാൻ കഴിയും.. അതോടൊപ്പം ഫോറസ്റ്റുകാരുടെ നിര്ദേശം അടങ്ങിയ ബോര്ടും.




 

അങ്ങനെ ഞങ്ങൾ റോസ് മലയിൽ പ്രവേശിച്ചു. ഒരു ബസ് സ്റ്റോപ്പ്‌ , കവല, നാരായണ ഗുരുവിന്റെ ഒരു പ്രതിഷ്ഠ, ചെറിയ ഒരു ക്ഷേത്രം, ഒരു മുസ്ലിം പള്ളി, ഒരു ചര്ച്, ചെറിയ പീടികകൾ , ഇതൊക്കെ ചേർന്നതാണ്‌ റോസ്മലയിലെ ഈ വിത്യസ്ത ഗ്രാമം, 







 


   

കൃഷിയാണ് മുഖ്യ  വരുമാനം, റബർ, ഗ്രാമ്പു, കുരുമുളക്, മരിചിനി, തുടങ്ങിയവയാണ് പ്രധാന കൃഷികൾ.



ഇത് വരെയായി വൈദുതീകരിക്കാത്ത,  ആശുപത്രികൾ  ഇല്ലാത്ത, ഹൈസ്കൂൾ ഇല്ലാത്ത മറ്റു ആധുനിക സംവിധാനങ്ങൾ ഒന്നുമില്ലാത്ത ഈ ഗ്രാമത്തെ കാണാതെ അടുത്തറിയാതെ  പോയാൽ ഒരു നഷ്ടം തന്നെയാണ്.
ഈയിടെ ആയി പഞ്ചായത്തിന്റെ സബ്സിഡിയോടെ എല്ലാ വീട്ടിലും , കവലയിലും സോളാർ സിസ്റ്റം സ്ഥാപിച്ചിട്ടുണ്ട്.

ഞങ്ങളെ കണ്ടപ്പോൾ അവർക്ക് വളരെ സന്തോഷം തോന്നി. ഒത്തിരി കാര്യങ്ങൾ ചോതിച്ചു അറിഞ്ഞു.






ധാരാളം ഔഷധ സസ്യങ്ങളുടെ കലവറയാണ് ഇവിടം.
മലയുടെ എറ്റവും മുകളിൽ പോയാല ഒരു ടവറും അതിനടുത്തുനിന്നും താഴേക്ക്‌ നല്ല കാഴ്ചകളും കാണാം. തെനമല ഡാമിന്റെ കാഴ്ചയും , മറ്റും അത്യന്തം മനോഹരമാണ്. തിരികെ പോകണം എന്നുള്ളതിനാൽ കൂടുതൽ അവിടെ നില്ക്കാൻ (ആനയെ പേടിച്ചു ) കഴിഞ്ഞില്ല.


തിരികെ വരുന്ന വഴിയിൽ ആളുകൾ വനത്തിൽ നിന്നും ശേഖരിച്ച തടിയും വിറകും തലയിലേന്തി വീട്ടിലേക്കു നടക്കുന്നു... അവസാനമായി നമ്മൾ കൊതിച്ച കെ. എസ്. ആർ. ടി. സി. യുടെ വേണാട് ബസ് ചെങ്കുത്തായ പാതകൾ കയറി പോകുന്നത് കണ്ണില നിന്നും മായുന്നത് വരെ നോക്കി നിന്ന് പോയി...

2 comments:

  1. ഈ സ്ഥലത്തെക്കുറിച്ച് ഇന്നാണ് അറിയുന്നത്. മനോഹരമായ ഒരു ഭൂവിഭാഗം

    ReplyDelete