Saturday, April 11, 2015

മനുഷ്യ പുത്രന് തലചായ്ക്കാന്‍ മണ്ണിനിടമില്ല.

മനുഷ്യ പുത്രന്  തലചായ്ക്കാന്‍  മണ്ണിനിടമില്ല.
കാരുണ്യവും സ്നേഹവും വിളിച്ചോതുന്ന  ധാരാളം  ഫോട്ടോകളും വീഡിയോകളും ദിനേന നാം കാണുന്നു..
ഒരു പ്രാവിനെ  രക്ഷപെടുതുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍..  പൂച്ചയെ കിണറ്റില്‍ നിന്നും രക്ഷിക്കുന്നു...പട്ടിയെ, പറവയെ, തിമിംഗലം തൊട്ടു  ആന വരെ പോകുന്നു  ഇങ്ങനെ രക്ഷപ്പെടുന്നവ...
പശുവിനെയും, ഒട്ടകത്തെയും സംരക്ഷിക്കാന്‍  നിയമങ്ങള്‍..
ആളുകളെ ഉപദ്രവിച്ചാല്‍  പോലും കാട്ടു പന്നി  പോലുള്ള  മൃഗങ്ങളെ, നാട്ടില്‍ അലഞ്ഞു തിരിഞ്ഞു കുട്ടികളെ  ആക്രമിക്കുന്ന  പേപട്ടിയെ പോലും ഒന്നും ചെയ്യാന്‍ പാടില്ല...ഇങ്ങനെ പോകുന്നു  നമ്മുടെ നിയമങ്ങള്‍..
എന്നാല്‍ മനുഷ്യജീവന്  ഒരു വിലയില്ലാത്ത കാലമാണ്  ഇന്ന്..ദിനേന പേപ്പട്ടിയുടെ കടി മൂലം  മരണമടയുന്നു.
സുരക്ഷയുടെ പേരില്‍ പലരെയും കൊന്നു തള്ളുന്നു...ഭൂരി പക്ഷ പ്രീണനത്തിനു വേണ്ടിയും കൊല്ലുന്നു..ചിലരെ കൊന്നു പെട്ടിയിലാക്കുന്നു...അപകടം നടന്നാല്‍ പോലും രക്ഷപ്പെടുത്താന്‍  തയ്യാറാകാത്ത പരസ്നേഹം...
സ്നേഹവും കാരുണ്യവും ഇന്ന് അല്ഭുതപരമായ പ്രതിഭാസമായി മാറുന്നു...
അത് പകര്‍ന്നു കൊടുക്കേണ്ട രക്ഷ കര്‍ത്താക്കള്‍ കുഞ്ഞു വയസിലെ മത്സരത്തിന്റെ മായാ ലോകത്തിലേക്ക്‌ കുട്ടികളെ കൊണ്ട് വിടുന്നു..ചിലരെ ബോര്‍ഡിങ്ങില്‍ തല്ലി വിടുന്നു...എവിടെയും മത്സരിക്കണം നീ ഒന്നാമാനാകണം...ഈ ചിന്തയില്‍ കുഞ്ഞു മനസുകളില്‍ വൈരത്തിന്റെ വിത്തുകള്‍ പാകുന്നു...എവിടെയും റിയാലിറ്റി ഷോകള്‍...അവിടേക്ക് കുഞ്ഞുങ്ങളെ ആട്ടി പായിക്കുന്നു...സ്നേഹം എന്ത് കാരുണ്യം എന്ത് എന്ന് മറന്നു പോകുന്നു...

നമുക്ക് വേണ്ടത് പ്രശസ്തി അല്ല ...സ്നേഹമാണ്..മക്കളെ പഠിപ്പിക്കേണ്ടതും അതാണ്‌..അല്ലെങ്കില്‍ ഇന്നത്തെ രക്ഷിതാക്കള്‍ക്ക്‌ വളരെ മനോഹരമായ വൃദ്ധ സദനങ്ങള്‍ ആയിരിക്കും സ്വാഗതം ചെയ്യുക..