Tuesday, March 7, 2017

സ്ത്രീ ശാക്തീകരണം സിന്ദാബാദ്


സ്ത്രീ ശാക്തീകരണം സിന്ദാബാദ്

മണിക്കുള്ള സ്പെഷ്യല്‍ എഡിഷനിലും ചര്‍ച്ചയിലും വാ തോരാതെ സ്ത്രീ ശാക്തീകരണ ചര്‍ച്ചയും, സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളും, ലൈംഗിക പീഡനങ്ങളെയും കുറിച്ചുള്ള അതി മഹത്തായ ചര്‍ച്ചകള്‍....
ഇത് കഴിഞ്ഞുള്ള കോമഡി ഷോയില്‍ സ്ത്രീയെ എത്രത്തോളം മോശമാക്കുവാന്‍ കഴിയുമോ അത്രയും തരംതാണ ഡയലോഗുകളും ചേഷ്ടകളും. ഒരു ചാനലിന്റെ കോമാളി ഷോയുടെ പ്രിവ്യു കണ്ടു ഞെട്ടി പോയി..പൈപ്പില്‍ വെള്ളം എടുക്കാന്‍ വരുന്ന ഒരു കൂട്ടം സ്ത്രീകള്‍ നടത്തുന്ന സംഭാഷണത്തില്‍ ചര്‍ച്ച പര പുരുഷ ബന്ധങ്ങളുടെ വിശേഷങ്ങള്‍ മാത്രം..അതിനു കയ്യടിച്ചു ചിരിക്കുന്ന വീട്ടമ്മമാരും നാരികളായ ജഡ്ജസും..

പുറത്തിറങ്ങി ഉറക്കെ ശബ്ധത്തില്‍ വീണ്ടും കുരക്കാം സ്ത്രീ ശാക്തീകരണം സിന്ദാബാദ് ..

ഇനി ഇത്തരം ചാനലുകളുടെ തന്നെ ആംഗറിംഗ് ചെയ്യുന്ന തരുണീമണികളുടെ അവസ്ഥ എടുക്കാം..അവര്‍ സ്റ്റുഡിയോയില്‍ എത്തിയാല്‍ അവര്‍ക്ക് വേണ്ടി അവിടെ വെച്ചിരിക്കുന്ന ഡ്രസ് അത് ഇനി ഫ്രോക്കായാലും അവര്‍ ധരിച്ചേ പറ്റൂ...
സിനമയുടെ കാര്യം പറയേണ്ട ആവശ്യമില്ല ഒരു സമയത്ത് രണ്ടു ബലാല്‍സംഗവും സ്ടണ്ടും ഇല്ലാത്ത പടങ്ങള്‍ വളരെ കുറവാണ്.. ഇപ്പോഴാണെങ്കില്‍ അത് ഐറ്റം ഡാന്‍സും ലിപ് ലോക്ക് ചുംബനവുമാണ് ട്രെന്‍ഡ്..

രാഷ്ട്രീയത്തിലെ കെട്ടു കാഴ്ചകള്‍ പറയാതിരിക്കുന്നതാ നല്ലത്.
ബസ് സടാണ്ടില്‍ വില്‍ക്കപ്പെടുന്ന മുത്തു ചിപ്പിയുടെയും മ വാരികകളുടെയും സ്ഥാനത്ത് ഇന്ന് പലതരം “ആപ്” തന്നെ കയ്യിലെത്തുന്നു..

ഇനി സോഷ്യല്‍ മീഡിയില്‍ വാക്കുകള്‍ കൊണ്ട് അപലപിക്കുന്നവര്‍ തന്നെ ക്ളിപ്പുകള്‍ക്ക് വേണ്ടി നെട്ടോട്ടം ഓടുന്നതും കാണാന്‍ കഴിയും ..

ആകെയുള്ള ഒരു പിടിവള്ളി വര്‍ഷത്തില്‍ ഒരിക്കല്‍ വരുന്ന ‘വനിതാ ദിനം’ ആണ്..അന്ന് പോലും മിനിറ്റില്‍ ഒരു സ്ത്രീ എങ്കിലും മാനഭംഗപ്പെടാതിരിക്കുന്നില്ല. 

നമുക്കെല്ലാം വാചാലരാകാം സ്ത്രീ ശാക്തീകരണം സിന്ദാബാദ് 

Sunday, October 30, 2016

കാഴ്ചകളുടെ വിസ്മയം തീര്‍ത്തു കൊണ്ട് ചെങ്കടിലിന്റെ തീരം ചേര്‍ന്ന് ജോര്‍ദാന്‍ ബോര്‍ഡര്‍ വരെ. (ഭാഗം – 2)

കാഴ്ചകളുടെ വിസ്മയം തീര്‍ത്തു കൊണ്ട് ചെങ്കടിലിന്റെ തീരം ചേര്‍ന്ന് ജോര്‍ദാന്‍ ബോര്‍ഡര്‍ വരെ. (ഭാഗം – 2)

അടുത്ത ലക്‌ഷ്യം മൂസാ നബി (മോസസ്) ചരിത്രവുമായി  ബന്ധപ്പെട്ട  സ്ഥലങ്ങളും, ഹഖ്‌ൽ എന്ന സൗദി ബോര്‍ഡറും..
തബൂക്കിലെ ടാട്കോ ഫാം  നമുക്ക്  കൈ  നിറയെ പ്ലം & മുന്തിരിയും സമ്മാനിച്ചാണ്  ഞങ്ങളെ വിട്ടത്...വഴിയില്‍  അതുപകരിക്കുകയും ചെയ്തു.
വഴിയില്‍  ആദ്യം  കണ്ട ഹോട്ടലില്‍  നിന്നും ഉച്ച ഭക്ഷണവും, നമസ്കാരവും കഴിഞ്ഞു വാഹനം മദായിന്‍ ശുഐബ് താഴ്വരയെ ലക്ഷ്യമാക്കി  മുന്നോട്ട്.


 ഈ യാത്രയില്‍  അത്  വരെയുള്ള  പച്ചപ്പും തോട്ടവും കൊണ്ട്  നിറഞ്ഞിരുന്ന  നഗരപാതയുടെ രൂപവും ഭാവവും മാറിത്തുടങ്ങി- ആരെയും കൌതുകമുണര്‍ത്തുന്നതായിരുന്നു. പാറക്കല്ലുകൾ നിറഞ്ഞ മലകളും ഇടയ്ക്ക് തെളിയുന്ന മണൽക്കാടുകളുമൊക്കെയായി രണ്ടു  വാഹനങ്ങളും ഏതോ ഗെയിമിലെ റൈഡ് ഉണര്‍ത്തുന്നത്  പോലെ തോന്നി. ഇരു  വശങ്ങളും  വിവിധ  വര്‍ണ്ണങ്ങളാല്‍ ചുറ്റപ്പെട്ട  മല  നിരകള്‍. ഈ മല  നിരകളില്‍ ഒളിച്ചു  കളിക്കുമ്പോല.. മലകള്‍ക്കിടയില്‍  ചുവന്ന നിറത്തോട്  കൂടിയുള്ള  മണല്‍.. 






ഇരു  വശത്തെ മലകളും കുന്നുകളിലും നമുക്ക്  വിവിധ രൂപങ്ങളെ  കാണാം...ചിലപ്പോള്‍ അത്  വന്യ  മൃഗങ്ങളുടെ  ഭാവം ...ചിലത്  നമ്മെ  ഭയപ്പെടുത്തുകയും  തുറിച്ചു  നോക്കുകയും  ചെയ്യുന്നു.. ചിലത് നമ്മെ  നോക്കി  ചിരിക്കുന്ന  പ്രതിമകള്‍...കുറെ  മനുഷ്യര്‍  ഒരുമിച്ചു  നിന്നാല്‍  അത് ശില്പ്പമാക്കിയാല്‍  എങ്ങനെ  തോന്നുമോ അത് പോലെ  തോന്നിപ്പിക്കുന്നു..ആയിരം ശില്‍പികള്‍  കാലത്തോളം  പണിയെടുത്താലും തീരില്ല പ്രകൃതിയുടെ  ഈ  കലാവിരുന്ന്. ഇരുവശങ്ങളിലെയും കാഴ്ചകളിൽ ശ്രദ്ധിച്ചിരുന്നാൽ ഏതോ ശിലായുഗത്തിലൂടെ സഞ്ചരിക്കുകയാണെന്ന് തോന്നും;

ഞങ്ങള്‍ ശുഐബ് നബിയെയും അദ്ദേഹത്തിന്റെ പെണ്‍കുട്ടികളെയും, അവര്‍ക്ക്  വെള്ളം കോരി  കൊടുത്ത  മൂസാ (മോസസ്)  നബിയുടെയും ചരിത്രം പറയുന്ന (ഖുര്‍ആന്‍  അദ്ധ്യായം അല്‍ ഖസസ്) സ്ഥലം  സന്ദര്‍ശിച്ചു. 

 ഖുര്‍ആനിലും ബൈബിളിലും പരാമര്‍ശമുള്ള മദ്‌യന്‍വാസികള്‍ മലകള്‍ തുരന്ന് വീടുകളുണ്ടാക്കിപാര്‍ത്തിരുന്നവരാണ്.
ആ കുന്നുകളും വീടുകളും കാണുമ്പോള്‍  നമ്മുടെ  പഴയ  തലമുറ  എത്രത്തോളം  അധ്വാനികള്‍ ആണെന്ന് മനസിലാകും.




നാമാവശേഷമായിത്തീര്‍ന്ന ഒരു സമൂഹത്തിന്റെ അവശിഷ്ടങ്ങളിലേക്ക് ഞങ്ങള്‍ പടവുകള്‍ കയറിയിറങ്ങി.
മൂസാ നബി  വെള്ളം  കോരി  കൊടുത്ത കിണര്‍ ഏതാണ്ട് 30 മീറ്ററിൽ കൂടുതൽ ആഴമുണ്ട്. വൃത്താകൃതിയിൽ മുകൾ ഭാഗം വിശാലവും അടിഭാഗം ഇടുങ്ങിയതുമായ രീതിയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഈ കിണര്‍  കാലഹരണപ്പെട്ടു പോകറായെങ്കിലും ഇന്നും വറ്റി വരണ്ട  അവസ്ഥയില്‍  നില നില്‍ക്കുന്നു.. തൊട്ടടുത്ത്‌ തന്നെ ജലസംഭരണികളും ഉണ്ട്. 






ഓരോ  ചരിത്ര  അവശേഷിപ്പുകളും തലമുറകള്‍ക്കായ് കാലം സൂക്ഷിച്ചുവെച്ചിരിക്കുന്ന പാഠപുസ്തകങ്ങളാണ്.

മൂസ നബിയുടെ ചരിത്രത്തില്‍ പറയുന്ന 12 അരുവികളില്‍ ഒരെണ്ണം ഇതിനു  കുറച്ചു അടുത്തുള്ളതായി  അറിഞ്ഞു . നേരെ  അങ്ങോട്ട്‌  തിരിഞ്ഞു. കടലിനു  സമീപമായി  നമ്മുടെ  ചെറു  അരുവികളെ ഓര്‍മ്മപ്പെടുത്തും  വിധം നല്ല  ശുദ്ധജല  ഉറവകള്‍ ഈ  മരുഭൂമിയിലെ  ഒരു അത്ഭുതം  തന്നെയാണ്ആ മക്ന എന്ന സ്ഥലത്തെ എലിം എന്ന ഈ    ഉറവയില്‍  കാലു  വെച്ചാല്‍  ഏതാണ്ട്  പകുതിയിലേറെ  മണ്ണില്‍  താഴ്ന്നു  പോകും. 






പാക്സിതാനികള്‍  ഇവിടെ നിന്നും  വെള്ളം  കുടിക്കുകയും കുപ്പികളിലാക്കി  കൊണ്ട്  പോകുകയും ചെയ്യുന്നു.

പര്‍വതങ്ങള്‍  രണ്ടായി  പിളര്‍ന്ന  ഒരു  സ്ഥലമുണ്ടെന്നു  അറിഞ്ഞു..നേരെ  അവിടേക്ക്...ഇത്രയും നയന  മനോഹരമായ  പ്രദേശങ്ങള്‍  ഈ  വരണ്ട  മരുഭൂമിയില്‍  ഉണ്ടെന്നു  പറഞ്ഞാല്‍  ആരും  വിശ്വസിക്കില്ല. കടലിനു  സമീപത്തു  കൂടെയുള്ള  വിശാലമായ റോഡില്‍  കൂടിയുള്ള  സുഖയാത്ര. കടലിനു  അപ്പുറം  ഈജിപ്ത്  ആയതു  കൊണ്ട്  ഇടയ്ക്കിടയ്ക്ക്  മൊബൈലില്‍ ഈജിപ്ത്  നെറ്റ് വര്‍ക്ക് കയറി  വരുന്നു. അങ്ങനെ ഞങ്ങള്‍ ....എത്തി. വന്‍ കൂറ്റന്‍ പര്‍വതങ്ങളെ  രണ്ടായി വെട്ടി  മാറ്റിയത്  പോലെ  തോന്നിപ്പിക്കും വിധം നടുവിലായി  കിലോമീറ്ററോളം ഒരു വഴി. താഴെ എവിടെനിന്നോ  പൊട്ടിയൊലിച്ച ഒരു  അരുവിയും..നല്ല  ചൂട്  കാലമായതിനാല്‍ വളരെ ചെറിയ  ഒരു  നീരൊഴുക്ക് .

ഇനി ഹഖല്‍; നാല് രാജ്യങ്ങളെയും നേരിട്ട്  കാണണം...അതും രാത്രി  വെളിച്ചത്തില്‍.. വഴികളൊക്കെ  നേരത്തെ  പറഞ്ഞത്  പ്രകാരം  തന്നെ. അവിടെയും. രാജ്യ, ഭൂഖണ്ടാതിരുകള്‍ വരെ ഉള്‍പ്പെടുന്ന തന്ത്രപ്രാധാനയിടം. റോഡ്‌ നേരെ ചെന്നവസാനിച്ചത് ഒരു ചെക്ക് പോസ്റ്റിലാണ്, ദുറാ ബോര്‍ഡര്‍ ക്രോസിംഗ് ഇതിനപ്പുറത്ത് ഇനി പോവണമെങ്കില്‍ ജോര്‍ദാന്‍ വിസ വേണം, , തുറന്നുവെച്ച ഗേറ്റിനപ്പുറത്ത് ഒരു പൊലീസ് വണ്ടിയുണ്ട്, റോഡിനിരുവശവും കുറെ  ഓഫീസ് കെട്ടിടങ്ങള്‍, ബോര്‍ഡര്‍  ആകുമ്പോള്‍  ഞങ്ങള്‍  കുറച്ചു  ഭയത്തോടെയാണ്  വന്നത്.. തോക്കു ചൂണ്ടി പട്ടാളക്കാര്‍,ചെക്കിംഗ്.എന്നാല്‍  ആളൊഴിഞ്ഞ ഒരതിര്‍ത്തി ചെക്ക്പോസ്റ്റ്‌ ആണ്  കാണാന്‍  കഴിഞ്ഞത്.









ഞങ്ങളുടെ തൊട്ടുമുന്‍പില്‍ നീലപ്പരവതാനി വിരിച്ചുക്കിടക്കുന്ന അഖബ കടലിടുക്ക്. ഈ അഖബയിലെ ജലം ഇവിടെ  അതിരുടുന്നത് മുഖാമുഖമായി നില്‍ക്കുന്ന നാല് രാജ്യങ്ങളെയാണ്. സൗദി, ഈജിപ്ത്, ജോര്‍ദാന്‍, ഇസ്രയേല്‍. ഒരു രാജ്യത്തിരുന്ന് മറ്റ് മുന്ന് രാജ്യങ്ങളെ വീക്ഷിക്കുക ആശ്ചര്യകരമായ കാഴ്ചത്തന്നെയാണത്. ഈജിപ്തിന്‍റെ പ്രസിദ്ധമായ സീനായ് മല നിരകളും ടാബ നഗരവും, ഇസ്രായേലിനെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന, അറബ് ഉപരോധം മറികടക്കാന്‍  വേണ്ടി പണിത ഈലത്ത് തുറമുഖവും നഗരവും. പ്രകാശം കൊണ്ട്  തന്നെ ഓരോ  രാജ്യത്തിന്റെയും സാമ്പത്തികാവസ്ഥ മനസിലാക്കാം.. രോ രാജ്യവും തങ്ങളുടെ തീരത്തെ പരമാവധി  വെളിച്ചത്തില്‍ കുളിപ്പിക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നുണ്ട്. സൌദിയുടെ  തീരത്തുള്ള കുന്നുകള്‍ക്ക് മുകളില്‍ വരെ ദേശിയ പതാകയും  സൗദി  ലോഗോ, ഖുര്‍ആന്‍ വചനങ്ങള്‍ എല്ലാം മലയുടെ  മുകളില്‍ ലൈറ്റ്  കൊണ്ട് ക്രമീകരിച്ചിരിക്കുന്നു. 




രാത്രിയിലെ അഖബയെ / ഹഖലിനെ പകലും  ഒന്ന്  കാണണം..അതിന്റെ മനോഹാരിത, രാജ്യങ്ങളുടെ അതിരുകള്‍  എങ്ങനെ എല്ലാം  കണ്ടിട്ട്  പോകാമെന്ന  ഉദ്ദേശത്തോടെ  അവിടെ  തങ്ങി.,
പിറ്റേന്നത്തെ  പ്രഭാതം റൂമില്‍  നിന്ന്  തന്നെ  ഈ കടലും തുറമുഖവും മലകളും എല്ലാം  കണ്ടപ്പോള്‍ ഏതോ  ഒരു  യുറോപ്യന്‍  നഗരമായി  തോന്നി..അവിടവിടെയായി കോര്‍ണിഷുകളില്‍  കുടുംബ  സമേതം  ഉല്ലസിക്കുന്നവര്‍.. കടലില്‍ നീന്തുകയും മീന്‍ പിടിക്കുകയും  ചെയ്യുന്ന  കുടുംബങ്ങള്‍..അങ്ങനെ നിരവധി കാഴ്ചകള്‍...അപ്പുറം  കപ്പലുകള്‍..തുറമുഖങ്ങള്‍..ഇസ്രായേലിന്റെ  ചില കൂറ്റന്‍ കെട്ടിടങ്ങള്‍.. തന്ത്ര പ്രധാനമായ  ഈ  കടലിടിക്കുല്‍ ഇസ്രായേലില്‍  നിന്നോ ഈജിപ്തില്‍ നിന്നോ  ഒരാള്‍ക്ക്‌ ഒരു  തോണിയില്‍  വരാന്‍  മാത്രം  ഉള്ള  ദൂരം. 



സൌദിയില്‍ പുറമേ  വളരെ  സുരക്ഷിതമായി തോന്നിയില്ല.. സീനയില്‍ ഇസ്രയേല്‍ നേടിയ അതിപത്യം മുതല്‍ ഗാസ മുനമ്പും, ബൈത്തുല്‍ മുഖദ്ദിസുംവരെ  അങ്ങെനെ മധ്യപൌര്യസ്ഥ ദേശത്തിന്‍റെ എഴുതപ്പെട്ടതും എഴുതപ്പെടാത്തതുമായ ചരിത്രം. അവിടത്തെ കാറ്റിനു പല അനുഭവങ്ങള്‍ നമ്മോട് പറയുന്നതായി  തോന്നി..ഇസ്രായേലിന്റെ തിഷ്ടൂരങ്ങള്‍...ഫലസ്തീനിന്റെ തീരാ ദുഃഖങ്ങള്‍...ഈജിപ്തിന്റെ ദയനീയത...അങ്ങനെ പലതും..എല്ലാത്തിനും  സാക്ഷിയായി തിരമാലകളില്ലാത്ത നിശബ്ദയായ ഈ കടലിടുക്കും..
അവിടുന്ന്  തിരിക്കുംമ്പോള്‍ ഇനിയും വീണ്ടും ..കഴിയുമെങ്കില്‍  കുടുംബത്തോടൊപ്പം  ഒരിക്കല്‍  കൂടി  ഇവിടെ  വരണമെന്ന  ആഗ്രഹത്തോടെ..ഹഖല്‍  നമ്മെ  മാടി  വിളിക്കുമ്പോലെ..ഒരു  തോന്നല്‍...



തിരികെ  വരുന്ന  വഴിയില്‍ യാത്ര  ക്ഷീണം മാറ്റാനായി  ഉംലജ് ബീച്ചില്‍ വന്നു  ഒരു  കുളിയോടെ  അവസാനിച്ചു..
നേരത്തെ ഭാഗത്തില്‍  പറയാന്‍  വിട്ടു പോയ  ഒരു കാര്യം . ദുബയില്‍  നിന്നും ഈജിപ്തിലേക്ക് കപ്പല്‍ സര്‍വ്വീസ്  ഉണ്ട്.


ശ്രദ്ധിക്കുക: ഇവിടെയൊക്കെ  യാത്ര  ചെയ്യുമ്പോള്‍ നിര്‍ബന്ധമായും ഭക്ഷണം വെള്ളം  എന്നിവ  കരുതുക.

Wednesday, July 13, 2016

കാഴ്ചകളുടെ വിസ്മയം തീര്‍ത്തു കൊണ്ട് ചെങ്കടിലിന്റെ തീരം ചേര്‍ന്ന് ജോര്‍ദാന്‍ ബോര്‍ഡര്‍ വരെ.

യാന്ബുവില്‍ നിന്നും തബൂക്ക് വരെ ആയിരുന്നു യാത്രാ  ലക്‌ഷ്യം. ഈ ഭാഗത്തുള്ളവരെ ബന്ധപ്പെട്ടപ്പോള്‍ അവര്‍ കാഴ്ച്ചയുടെ ഒരു വലിയ ഭാണ്ഡം തന്നെ  തന്നു. കണ്ടു കണ്ടു അവസാനം സൗദി  അറേബ്യ അവസാനിക്കുന്നത്  വരെ  എത്തി.
സാധാരണ സൗദിയില്‍ യാത്ര ചെയ്യുമ്പോള്‍ വഴിയില്‍ വിജനമായ മരുപ്രദേശം കണ്ടു  വിരക്തി തോന്നാറുള്ളത് പോലെ ഒരു റൂട്ട്‌ ആകുമെന്ന് കരുതിയാണ് തിരിച്ചത്. മരുഭൂമിയില്‍ കടലിനോട് സമാന്തരമായി നിര്‍മ്മിക്കപ്പെട്ട റോഡിന്‍റെ അറ്റം ആകാശത്ത് ചെന്നവസാനിക്കുന്ന പ്രതീതി സൃഷ്ടിക്കുന്നു.



യാന്‍ബുവില്‍ നിന്നും തിരിച്ചു ഉംലജ് - അല്‍ വജീഹ്- ദുബ വഴി ആദ്യം തബൂക്കിലേക്ക്.
ഏതോ യുറോപ്യന്‍ ബീച്ചിന്റെ മനോഹാരിതയോടെ നീലത്തില്‍ കുളിച്ച സുന്ദരി കണക്കെ ദുബ പ്രശോഭിതമായി  നില്‍ക്കുന്നു. ബീച്ചില്‍ ബോട്ടിങ്ങിനും കുളിക്കാനും  പറ്റിയ  സൌകര്യങ്ങള്‍. കുടുംബത്തോടൊപ്പം  വന്നു  ദീര്‍ഘ നേരം  ഇരിക്കാനും  ഉറങ്ങാനും കഴിയുന്ന  തരത്തില്‍ നട്ടുച്ച  ചൂടിനെ പോലും വെല്ലു വിളിച്ചു  കൊണ്ട്  മരങ്ങള്‍  വെച്ച് പിടിപ്പിചിരിക്കുന്നു.  അതിനു  താഴെ ഇരിക്കുമ്പോള്‍ ഉണ്ടാകുന്ന  അനുഭൂതി..ഹോ...




അതിനോട് മുഖം തിരിച്ചു  കൊണ്ട്  തലയുയര്‍ത്തി നില്‍ക്കുന്ന  ദൂബ കോട്ട. ഏതൊരുകോട്ടയെയും പോലെ പഴക്കം ചെന്ന  ചരിത്രം  ഇതിനുമുണ്ടാകാം. അബ്ദുല്‍ അസീസ് രാജാവ് സ്ഥാപിച്ച ഈ കോട്ട മറ്റുള്ള  കോട്ടകളെ  അപേക്ഷിച്ച് വളരെ ഭംഗിയായും സുരക്ഷിതമായും സംരക്ഷിച്ചിരിക്കുന്നു. ഞങ്ങള്‍ ഫോട്ടോ  എടുത്തു  കൊണ്ടിരുന്നപ്പോള്‍ വഴിയാത്രക്കാരനായ ഒരു  സൌദി വണ്ടി  നിര്‍ത്തി  ഇവിടെ ഫോട്ടോ  എടുക്കണ്ട  എന്നും ജയിലില്‍ പോകേണ്ടി  വരുമെന്നും  പറഞ്ഞു. 





 അക്കാലത്ത് ദൂബ പട്ടണത്തിന്‍െറ ഭരണസിരാകേന്ദ്രം ഈ കോട്ട ആയിരുന്നെന്നും പറഞ്ഞു കേട്ടു. സൌദിയിലെ എല്ലായിടത്തും മുഖ്യമായും ഭക്ഷണം ചിക്കന്‍  ആണ്  കിട്ടുന്നതെങ്കില്‍ ഇവിടത്തെ കടകളില്‍ നല്ല ഫ്രഷ് മീനാണ്. മുന്നില്‍  കണ്ട മലയാളി കടയില്‍  കയറി മീനും ചോറും കഴിച്ചു. നല്ല  അമൂര്‍ ഫിഷ്‌...



ദുബാ കഴിഞ്ഞാല്‍ പിന്നെ  റോഡിനു ഇരു വശവും ചെങ്കുത്തായപടുകൂറ്റ ചെങ്ക‌ മലക അതിരിടുന്ന വഴിയോരക്കാഴ്ചക അതിമനോഹരം. ലക്ഷ്യ സ്ഥാനത്ത് എത്തുമ്പോഴേക്കും രാത്രി .. മണിയായി. അത് വരെ ഉറങ്ങാതെ കാത്തിരുന്ന സുഹൃത്തിനെ കണ്ടു കിടന്നുറങ്ങി. ഒരു കാര്യം പഠിച്ചു. ദീര്‍ഘ ദൂര യാത്രയില്‍  ഭക്ഷണം എന്തായാലും  വണ്ടിയില്‍ കരുതുകയോ ആദ്യം കാണുന്ന ഹോട്ടലില്‍ നിന്ന്  കഴിക്കുകയോ  ചെയ്യണം.

തബൂക്ക് മുഴുവന്‍ കാണണം എന്നുണ്ടായിരുന്നു. സമയത്തിന്റെ കുറവ് കാരണം തബൂക്കിലെ ഏറ്റവും വലിയ കാഴ്ചയായ സൌദിഅറേബ്യയിലെ തന്നെ ഏറ്റവും വലിയ ഫാമുകളില്‍ ഒന്ന് tadco farm  കാണാനായി  തിരിച്ചു. 




ഫാമില്‍ പോകുന്ന വഴിയില്‍  തബൂക്  സിറ്റിയിലെ  വൃത്തിയും  വെടുപ്പും പിന്നെ  നോക്കെത്താ  ദൂരത്തോളം  പരന്നുകിടക്കുന്ന കൃഷിയിടങ്ങളും കാണുമ്പോള്‍ നമ്മുടെ  നാട്ടില്‍ കാണുന്ന  തരിശു ഭൂമിയെ  കുറിച്ച്  ഓര്‍ത്തു  അമര്‍ഷം തോന്നി  പോകും. വിശാലമായ കൃഷിയിടത്തിനുകുറുകെ, മോട്ടോറുകകൊണ്ട് ചലിപ്പിക്കാവുന്ന തരത്തി പിടിപ്പിച്ചിരിക്കുന്ന പൈപ്പുകളിലൂടെയാണ് പുല്ലുകൃഷിക്കാവശ്യമായ ജലസേചനം നടത്തുന്നത്. പുച്ചെടിക വളരുന്നതിനനുസരിച്ച് ഈ സ്പ്രിംഗ്ലറുകളുടെ ഉയരം ക്രമീകരിക്കുകയും ചെയ്യാം!





വഴിയില്‍ വെച്ച് തിരുവനതപുരത്തെ പഴയ ചങ്ങാതി ഫാമിലിയുമായി റിയാദില്‍  നിന്നും നമ്മള്‍ പോകുന്ന  സ്ഥലത്തിലേക്കു  തന്നെ  വന്നത് ഒരു  കൂട്ടായി. ഫാമിനെ കുറിച്ച്  വര്‍ണിക്കാന്‍  വാക്കുകള്‍ക്കു  കഴിയില്ല. ഇത്രയും ചൂടുള്ള  കാലാവസ്ഥയിലും ഒലീവ്, പീച്ചി, പ്ലം, മുന്തിരി, സവാള, പൊട്ടറ്റോ, കടുക്  തുടങ്ങി  എല്ലാ തരം കൃഷികളും ഇവിടെയുണ്ട്. കിലോമീറ്ററോളം പരന്നു കിടക്കുന്നു. പഴുത്തു  നില്‍ക്കുന്ന  കറുത്ത മുന്തിരിയും, പച്ച മുന്തിരിയും കണ്ടപ്പോള്‍  വായില്‍  വെള്ളമൂറി. നമ്മെ കാണിക്കാന്‍  കൊണ്ട് ചെന്ന ഫാമിലെ  മലയാളികളായ ജീവനക്കാര്‍ ആവശ്യത്തിനു  പറിച്ചു കൊള്ളാന്‍ അനുവാദം  നല്‍കി. ഫ്രെഷ് ആയി  പറിച്ചു തിന്നുന്നത്  പറഞ്ഞറിയിക്കാന്‍ കഴിയാത്ത സ്വാദ്  ആണ്. ഒരു  ദിവസം മുഴുവന്‍ ഫാമില്‍ ചെലവഴിക്കനുണ്ട്. എന്നാല്‍  ഇനിയും ദീര്‍ഘ ദൂരം യാത്ര  ചെയ്യേണ്ടതിനാല്‍ നമ്മള്‍ രണ്ടു ടീം  അവിടെ  നിന്നും  തിരിച്ചു.











അടുത്ത ലക്‌ഷ്യം മൂസാ നബി (മോസസ്) ചരിത്രവുമായി  ബന്ധപ്പെട്ട  സ്ഥലങ്ങളും, ഹഖ്‌ എന്ന സൗദി ബോര്‍ഡറും..