ഖത്തീഫ്....
എന്നും എല്ലായ്പ്പോഴും എല്ലാവരും ഇഷ്ടപ്പെടുന്നത് ആഡംബര പട്ടണങ്ങളെക്കാള്‍ തനിമയാര്‍ന്ന ശാന്തമായ ഗ്രാമങ്ങളാണ്. അത് കൊണ്ടാണ് ഗാന്ധിജിയും ഗ്രാമങ്ങളെ സ്നേഹിച്ചത്. കളവിന്റെയു, ചതിയുടെയും മുഖങ്ങളില്ലാത്ത പച്ചയായ മനുഷ്യര്‍..
സൗദി അറബിയില്‍ നിന്നും ഭിന്നമായ ഒരു ഗ്രാമമാണ് ഖത്തീഫ്. ഇടുങ്ങിയ റോഡുകളും , വിശാലമായ കൃഷിത്തോട്ടങ്ങളും തിരക്കാര്‍ന്ന തെരുവുകളും കാണുമ്പോള്‍ തമിഴ് നാട്ടില്‍ ചെന്നത് പോലെ തോന്നല്‍.
ആഡംബരം ഇല്ലാത്ത വീടുകള്‍.. നമ്മുടെ നാട്ടിലെ ചില കോളനികളില്‍ പ്രവേശിച്ചത് പോലെ. എല്ലാ ചുവരുകളിലും യാ ഹസൈന്‍, യാ ഹുസൈന്‍ എന്നെഴുതിയത് കാണാം. നമ്മുടെ നാട്ടിലേത് പോലെ മഖ് ബറകള്‍, പച്ചക്കൊടികള്‍, ബള്‍ബ് കൊണ്ടുള്ള ലൈറ്റുകള്‍, രക്ത സാക്ഷി സ്മാരകങ്ങള്‍.... എല്ലാം കൂടി കാണുമ്പോള്‍ സൗദി അറേബ്യ എന്ന് പറയില്ല..
മീന്‍ മാര്‍ക്കറ്റും, thursday market, ഖതീഫ് ഫെസ്റ്റും , വളരെ പ്രസിദ്ധമാണ്.മല്‍സ്യ ത്തിനു വളരെ വില കുറവാ ഇവിടെ. ചെമ്മീന്‍ തൊലിക്കുന്ന സൗദി യുവാക്കളെയും കാണാന്‍ കഴിയും.

ഇത് ഇവിടത്തെ പുരാതനമായ കെട്ടിടങ്ങളില്‍ ഒന്നാണ്. ഇന്നും അത് നില നിര്‍ത്തിപ്പോരുന്നു.. ഇത് പോലുള്ള പഴയ കെട്ടിടങ്ങള്‍ അവിടവിടെ ആയി ഉണ്ട്.
സാമ്പത്തികമായി വളരെ മെച്ചമില്ലാത്ത സാധാരണ ആള്‍കാര്‍ ആണ് ഇവിടെ ഉള്ളത് , അത് കൊണ്ട് തന്നെ നമ്മുടെ നാട്ടില്‍ കാണുന്നത് പോലുള്ള ഡ്രസ്സും, കൊലങ്ങളുമാണ് ഭൂരിപക്ഷവും.
ഇടയ്ക്കിടയ്ക്ക് പോലീസും നാട്ടുകാരും വെടി വെച്ച് കളിക്കുന്നത് കൊണ്ട് തന്നെ പോലീസുകാര്‍ ഇവിടെ പ്രവേശിക്കുന്നത് വിരളമാണ്. സെന്സിടിവ് പ്രദേശമാണ് ഇവിടം. പെരുന്നാള്‍ പോലെ തന്നെ പ്രധാന ആഘോഷമാണ് മുഹറം.