Sunday, June 21, 2015

വിപ്ലവം

കാലം കുറിച്ച് വെച്ച
ധീരത്മാക്കളുടെ വാക്ക് കൊണ്ട്
വന്‍ മതില്‍ പണിതു നാം
വിപ്ലവം എന്നതിനെ വിളിച്ചു..

കാലം കഴിഞ്ഞതില്‍ പിന്നെ
മഹത് വിപ്ലവത്തിന്‍ സ്ഥാനത്ത്
കനകത്തിന്റെയും കാമിനിയുടെയും
മതിലിനുള്ളില്‍ ആടി തിമിര്‍ത്തു നാം

നീതി കേടുകള്‍, അഴിമതികള്‍,
അശ്ലീലതകള്‍ നിറഞ്ഞൊരു ലോകം
എവിടെ നിന്‍ ശബ്ദം
വിപ്ലവത്തിന്‍ ശബ്ദം

തടവറയുടെ കല്‍ തുറുങ്ക് ഭേദിച്ച്
നമുക്കായി പൊരുതുക നാം
തോല്‍വികളല്ല നമുക്ക് വേണ്ടത്
ശക്തിയും നീതിയും സത്യവുമാണ്.

നല്ലൊരു നാളെയെ ഓര്‍ത്തു കൊണ്ട്
വരും തലമുറയെ ഓര്‍ത്തു കൊണ്ട്
വരാനിരിക്കുന്ന നീതികേടിനു മുന്നില്‍
അണി നിരക്കുക ഒന്നായി നാം..