ആശകളറ്റ ആത്മാവുമായി ഇരുമ്പ് ജാലകത്തില്‍ കഴിയുന്നു ഞാന്‍, ഹൃദയം നിറയെ നിന് കണ്മുനകള് കൊണ്ട പോറലാണ്.
ആയിരം ദിനരാത്രങ്ങളുടെ തേങ്ങലില്‍ പൊഴിയുന്ന കണ്ണുനീര് തുള്ളികള്‍ ഒരു നദിയായി മാറി. സ്വപ്നങ്ങള്‍ കാണാന്‍ കഴിയില്ല..വിധിയില്ല.
വേദനകളോ, പരിഭവങ്ങളോ ഒട്ടുമില്ല..
വര്‍ഷങ്ങള്‍ കഴിഞ്ഞു വന്നെത്തി സ്വാതന്ത്ര്യം,
ഒരു ചെറിയ നിമിഷത്തേക്കുള്ള സ്വാതന്ത്ര്യം..
കണ്ണുകളുണ്ടെങ്കിലും കാണാന്‍ പാടില്ല..
ചിറകുകളുണ്ടെങ്കിലും പറക്കാന്‍ പാടില്ല..
മധുര നാദം ഉണ്ടെങ്കിലും ആലപിക്കാന്‍ പാടില്ല..
അതാണ് സ്വാതന്ത്ര്യം..ന്യു ജനറേഷന്‍ സ്വാതന്ത്ര്യം...
എങ്കിലും ഞാന്‍ സന്തോഷിക്കുന്നൂ ഈ സ്വാതന്ത്ര്യം
ഈശ്വരന് ഒരായിരം സ്തുതികള്‍ സമര്‍പ്പിക്കുന്നൂ....

No comments:
Post a Comment