ഞങ്ങള്‍ വയനാട്
പോയി തിരികെ വരാന്‍ നേരമാണ് ഷിയാസ്
വിളിച്ചു പറഞ്ഞത് നേരെ
നാഗര്‍ ഹോള വിട്ടോളൂ എന്ന്. വയനാട്
നിന്നും മൈസൂര്‍ പോകുന്നവര്‍ക്ക് മാനന്തവാടി- തോല്‍പ്പെട്ടി - കാട്ടിക്കുളം- - കുട്ട വഴി കബനീ
നദിയുടെ തീരമായ നാഗര്‍ ഹോള
വനത്തിലൂടെയുള്ള യാത്ര വല്ലാത്ത ത്രില്‍ ആയിരിക്കും.
പോകുന്ന വഴിക്ക് രണ്ടു വൈല്‍ഡ് ലൈഫ് ഫോറസ്റ്റ്
റെയ്ന്‍ജ് കൂടി കാണാന്‍
കഴിയും.
മൂന്നൂറ്
കടുവകളെ സംരക്ഷിക്കുന്ന മധ്യപ്രദേശ് കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്താണ് 290 കടുവകളുള്ള കര്‍ണാടക വനം. നാഗര്‍ഹോളയിലാണ് ഇതിന്റെ ഭൂരിഭാഗവും താവളമാക്കിയിട്ടുള്ളത്.
മടിക്കേരിയില്‍ നിന്ന് 90 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ നാഗര്‍ഹോളയിലെത്താം
പ്രവേശന
കവാടത്തില്‍ നമ്മുടെ പേരും മറ്റ് വിവരങ്ങളും കൊടുത്തു കഴിഞ്ഞാല്‍ ഏകദേശം മൂന്ന്‍ മണിക്കൂര്‍ കൊടും കാടില്‍ സഞ്ചരിക്കാം.
അത്യാവശ്യം ഭക്ഷണം ആവശ്യമുള്ളവര്‍ കരുതെണ്ടാതാണ്. ഇടയ്ക്കു ഒരു വിശ്രമ
സ്ഥലമുന്ടെങ്കിലും ചായ, വെള്ളം ഒന്നും കിട്ടില്ല..ഒരു പെട്ടിക്കട
പോലും ഇല്ലാതെ
സുരക്ഷിതമാക്കിയിട്ടുന്ദ് ഇവിടെ. ഇവിടെ ഇറങ്ങിയിരുന്നാല്‍ മാനും കുരങ്ങനുമായി അടുത്ത് ചെലവഴിക്കാം. ഇവിടെ ഒരു
ക്വട്ടെജ് ഉണ്ട്. അവിടെ
താമസിച്ചാല്‍ രാത്രി മൃഗങ്ങളുടെ
സഞ്ചാരം കാണാന്‍ കഴിയും.
ഞങ്ങള്‍
ആവശ്യപ്പെട്ടെങ്കിലും റൂം നല്കാന്‍
തയ്യാറായില്ല. കാരണം മൈസൂര്‍ റെയ്ന്‍ജ് ഓഫിസില്‍ പോയി ബുക്ക്
ചെയ്താലേ കിട്ടുകയുള്ളൂ. മൈസൂറില്‍ നിന്നും വയനാട് വരുന്നവര്‍ ഉണ്ടെങ്കില്‍
ഈ ക്വട്ടെജ് ബുക്ക് ചെയ്തു വന്നാല്‍ ഒരു
ഇടത്താവളം എന്ന രീതിയില്‍ താങ്ങാനും,
വെളുപ്പിന് എഴുന്നേറ്റ് യാത്ര ചെയ്‌താല്‍ കാടിനുള്ളില്‍
പലതും കാണാന്‍ കഴിയും. കാട്ടുമൃഗങ്ങളെ തേടിയുള്ള കാനന സവാരിക്ക് കര്‍ണാടക വനംവകുപ്പ്
പ്രത്യേക വാഹനസൗകര്യം ഇവിയെയൊരുക്കിയിട്ടുണ്ട്.കാട്ടുവഴിയിലൂടെ മെല്ലെപ്പോകുന്ന ചില്ലുപേടകത്തില്‍
നിന്ന് അതിവിദൂരത്തല്ലാതെ വന്യമൃഗങ്ങളെ കാണാം. മറ്റു വന്യസങ്കേതങ്ങളില്‍ നിന്നും വ്യത്യസ്തമായി
കാട്ടുചോലകള്‍ക്കിടയില്‍ സഞ്ചാരികളോട് സൗഹൃദം പങ്കിടുന്ന മാന്‍കൂട്ടങ്ങള്‍ പതിവു കാഴ്ചയാണ്.
സഫാരി രാവിലേയും വൈകിട്ടും
രണ്ട് സമയങ്ങളിലായി നടത്തുന്നുണ്ട്. ഇവിടെ താമസിച്ചാല്‍ രാവിലെ 6 മണിക്കുള്ള ട്രിപ്പില്‍ പോകാന്‍ കഴിയും. ഓരോ തവണയും രണ്ട് ബസ്സുകളും രണ്ട് ജീപ്പുകളും
ഉള്‍പ്പെട്ട മൂന്നു ട്രിപ് ആണ് ഉള്ളത്.
മൈസൂര്‍
മഹാരാജക്കന്മാരുടെ വേട്ടവനമായിരുന്നു മുമ്പു കാലത്ത്. കടുവസങ്കേത കേന്ദ്രമായി അനുദിനം
വളരുന്ന ഈ കേന്ദ്രത്തില്‍ നൂറുകണക്കിന് സഞ്ചാരികളാണ് എത്തുന്നത്.
നിരന്നുകിടക്കുന്ന ഭൂപ്രദേശമായതിനായാലും വാഹനങ്ങള്‍ പൊതുവേ കുറവായതിനാലും വന്യജീവികള്‍ക്ക് യഥേഷ്ടം തീറ്റതേടി നടക്കാനുള്ള
സൗകര്യം ഈ കാടിനുള്ളിലിണ്ട്.അതിനാല് തന്നെ മൃഗങ്ങളുടെ വംശപെരുപ്പത്തില് ഇവിടെ വര്ദ്ധനവുണ്ട്.കടുവകളുടെയും
പുലികളുടെയും സാന്നിദ്ധ്യം കൊണ്ട് ഈ വനാന്തരങ്ങള്
ഇപ്പോള് ആഗോള ശ്രദ്ധനേടുകയാണ്.
കൊടും ചൂടായതിനാല്‍ ഒത്തിരി മൃഗങ്ങളെ
കാണാന്‍ കഴിഞ്ഞില്ലെങ്കിലും നല്ലൊരു
വനയാത്ര ആസ്വദിച്ചു. നമ്മുടെ
കയ്യെത്തും ദൂരത്തില്‍ പല ജാതി മാനുകള്‍, കാട്ടു കോഴി, പന്നികള്‍, വിവിധ തരം പക്ഷികള്‍,
വന്‍ ചിതല്‍ പുറ്റ് , ഇടയ്ക്കു കുറച്ചു
ഭാഗത്തുള്ള ചെറിയ വീടുകള്‍ എല്ലാം കാണാന്‍ കഴിഞ്ഞു.