Sunday, October 30, 2016

കാഴ്ചകളുടെ വിസ്മയം തീര്‍ത്തു കൊണ്ട് ചെങ്കടിലിന്റെ തീരം ചേര്‍ന്ന് ജോര്‍ദാന്‍ ബോര്‍ഡര്‍ വരെ. (ഭാഗം – 2)

കാഴ്ചകളുടെ വിസ്മയം തീര്‍ത്തു കൊണ്ട് ചെങ്കടിലിന്റെ തീരം ചേര്‍ന്ന് ജോര്‍ദാന്‍ ബോര്‍ഡര്‍ വരെ. (ഭാഗം – 2)

അടുത്ത ലക്‌ഷ്യം മൂസാ നബി (മോസസ്) ചരിത്രവുമായി  ബന്ധപ്പെട്ട  സ്ഥലങ്ങളും, ഹഖ്‌ൽ എന്ന സൗദി ബോര്‍ഡറും..
തബൂക്കിലെ ടാട്കോ ഫാം  നമുക്ക്  കൈ  നിറയെ പ്ലം & മുന്തിരിയും സമ്മാനിച്ചാണ്  ഞങ്ങളെ വിട്ടത്...വഴിയില്‍  അതുപകരിക്കുകയും ചെയ്തു.
വഴിയില്‍  ആദ്യം  കണ്ട ഹോട്ടലില്‍  നിന്നും ഉച്ച ഭക്ഷണവും, നമസ്കാരവും കഴിഞ്ഞു വാഹനം മദായിന്‍ ശുഐബ് താഴ്വരയെ ലക്ഷ്യമാക്കി  മുന്നോട്ട്.


 ഈ യാത്രയില്‍  അത്  വരെയുള്ള  പച്ചപ്പും തോട്ടവും കൊണ്ട്  നിറഞ്ഞിരുന്ന  നഗരപാതയുടെ രൂപവും ഭാവവും മാറിത്തുടങ്ങി- ആരെയും കൌതുകമുണര്‍ത്തുന്നതായിരുന്നു. പാറക്കല്ലുകൾ നിറഞ്ഞ മലകളും ഇടയ്ക്ക് തെളിയുന്ന മണൽക്കാടുകളുമൊക്കെയായി രണ്ടു  വാഹനങ്ങളും ഏതോ ഗെയിമിലെ റൈഡ് ഉണര്‍ത്തുന്നത്  പോലെ തോന്നി. ഇരു  വശങ്ങളും  വിവിധ  വര്‍ണ്ണങ്ങളാല്‍ ചുറ്റപ്പെട്ട  മല  നിരകള്‍. ഈ മല  നിരകളില്‍ ഒളിച്ചു  കളിക്കുമ്പോല.. മലകള്‍ക്കിടയില്‍  ചുവന്ന നിറത്തോട്  കൂടിയുള്ള  മണല്‍.. 






ഇരു  വശത്തെ മലകളും കുന്നുകളിലും നമുക്ക്  വിവിധ രൂപങ്ങളെ  കാണാം...ചിലപ്പോള്‍ അത്  വന്യ  മൃഗങ്ങളുടെ  ഭാവം ...ചിലത്  നമ്മെ  ഭയപ്പെടുത്തുകയും  തുറിച്ചു  നോക്കുകയും  ചെയ്യുന്നു.. ചിലത് നമ്മെ  നോക്കി  ചിരിക്കുന്ന  പ്രതിമകള്‍...കുറെ  മനുഷ്യര്‍  ഒരുമിച്ചു  നിന്നാല്‍  അത് ശില്പ്പമാക്കിയാല്‍  എങ്ങനെ  തോന്നുമോ അത് പോലെ  തോന്നിപ്പിക്കുന്നു..ആയിരം ശില്‍പികള്‍  കാലത്തോളം  പണിയെടുത്താലും തീരില്ല പ്രകൃതിയുടെ  ഈ  കലാവിരുന്ന്. ഇരുവശങ്ങളിലെയും കാഴ്ചകളിൽ ശ്രദ്ധിച്ചിരുന്നാൽ ഏതോ ശിലായുഗത്തിലൂടെ സഞ്ചരിക്കുകയാണെന്ന് തോന്നും;

ഞങ്ങള്‍ ശുഐബ് നബിയെയും അദ്ദേഹത്തിന്റെ പെണ്‍കുട്ടികളെയും, അവര്‍ക്ക്  വെള്ളം കോരി  കൊടുത്ത  മൂസാ (മോസസ്)  നബിയുടെയും ചരിത്രം പറയുന്ന (ഖുര്‍ആന്‍  അദ്ധ്യായം അല്‍ ഖസസ്) സ്ഥലം  സന്ദര്‍ശിച്ചു. 

 ഖുര്‍ആനിലും ബൈബിളിലും പരാമര്‍ശമുള്ള മദ്‌യന്‍വാസികള്‍ മലകള്‍ തുരന്ന് വീടുകളുണ്ടാക്കിപാര്‍ത്തിരുന്നവരാണ്.
ആ കുന്നുകളും വീടുകളും കാണുമ്പോള്‍  നമ്മുടെ  പഴയ  തലമുറ  എത്രത്തോളം  അധ്വാനികള്‍ ആണെന്ന് മനസിലാകും.




നാമാവശേഷമായിത്തീര്‍ന്ന ഒരു സമൂഹത്തിന്റെ അവശിഷ്ടങ്ങളിലേക്ക് ഞങ്ങള്‍ പടവുകള്‍ കയറിയിറങ്ങി.
മൂസാ നബി  വെള്ളം  കോരി  കൊടുത്ത കിണര്‍ ഏതാണ്ട് 30 മീറ്ററിൽ കൂടുതൽ ആഴമുണ്ട്. വൃത്താകൃതിയിൽ മുകൾ ഭാഗം വിശാലവും അടിഭാഗം ഇടുങ്ങിയതുമായ രീതിയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഈ കിണര്‍  കാലഹരണപ്പെട്ടു പോകറായെങ്കിലും ഇന്നും വറ്റി വരണ്ട  അവസ്ഥയില്‍  നില നില്‍ക്കുന്നു.. തൊട്ടടുത്ത്‌ തന്നെ ജലസംഭരണികളും ഉണ്ട്. 






ഓരോ  ചരിത്ര  അവശേഷിപ്പുകളും തലമുറകള്‍ക്കായ് കാലം സൂക്ഷിച്ചുവെച്ചിരിക്കുന്ന പാഠപുസ്തകങ്ങളാണ്.

മൂസ നബിയുടെ ചരിത്രത്തില്‍ പറയുന്ന 12 അരുവികളില്‍ ഒരെണ്ണം ഇതിനു  കുറച്ചു അടുത്തുള്ളതായി  അറിഞ്ഞു . നേരെ  അങ്ങോട്ട്‌  തിരിഞ്ഞു. കടലിനു  സമീപമായി  നമ്മുടെ  ചെറു  അരുവികളെ ഓര്‍മ്മപ്പെടുത്തും  വിധം നല്ല  ശുദ്ധജല  ഉറവകള്‍ ഈ  മരുഭൂമിയിലെ  ഒരു അത്ഭുതം  തന്നെയാണ്ആ മക്ന എന്ന സ്ഥലത്തെ എലിം എന്ന ഈ    ഉറവയില്‍  കാലു  വെച്ചാല്‍  ഏതാണ്ട്  പകുതിയിലേറെ  മണ്ണില്‍  താഴ്ന്നു  പോകും. 






പാക്സിതാനികള്‍  ഇവിടെ നിന്നും  വെള്ളം  കുടിക്കുകയും കുപ്പികളിലാക്കി  കൊണ്ട്  പോകുകയും ചെയ്യുന്നു.

പര്‍വതങ്ങള്‍  രണ്ടായി  പിളര്‍ന്ന  ഒരു  സ്ഥലമുണ്ടെന്നു  അറിഞ്ഞു..നേരെ  അവിടേക്ക്...ഇത്രയും നയന  മനോഹരമായ  പ്രദേശങ്ങള്‍  ഈ  വരണ്ട  മരുഭൂമിയില്‍  ഉണ്ടെന്നു  പറഞ്ഞാല്‍  ആരും  വിശ്വസിക്കില്ല. കടലിനു  സമീപത്തു  കൂടെയുള്ള  വിശാലമായ റോഡില്‍  കൂടിയുള്ള  സുഖയാത്ര. കടലിനു  അപ്പുറം  ഈജിപ്ത്  ആയതു  കൊണ്ട്  ഇടയ്ക്കിടയ്ക്ക്  മൊബൈലില്‍ ഈജിപ്ത്  നെറ്റ് വര്‍ക്ക് കയറി  വരുന്നു. അങ്ങനെ ഞങ്ങള്‍ ....എത്തി. വന്‍ കൂറ്റന്‍ പര്‍വതങ്ങളെ  രണ്ടായി വെട്ടി  മാറ്റിയത്  പോലെ  തോന്നിപ്പിക്കും വിധം നടുവിലായി  കിലോമീറ്ററോളം ഒരു വഴി. താഴെ എവിടെനിന്നോ  പൊട്ടിയൊലിച്ച ഒരു  അരുവിയും..നല്ല  ചൂട്  കാലമായതിനാല്‍ വളരെ ചെറിയ  ഒരു  നീരൊഴുക്ക് .

ഇനി ഹഖല്‍; നാല് രാജ്യങ്ങളെയും നേരിട്ട്  കാണണം...അതും രാത്രി  വെളിച്ചത്തില്‍.. വഴികളൊക്കെ  നേരത്തെ  പറഞ്ഞത്  പ്രകാരം  തന്നെ. അവിടെയും. രാജ്യ, ഭൂഖണ്ടാതിരുകള്‍ വരെ ഉള്‍പ്പെടുന്ന തന്ത്രപ്രാധാനയിടം. റോഡ്‌ നേരെ ചെന്നവസാനിച്ചത് ഒരു ചെക്ക് പോസ്റ്റിലാണ്, ദുറാ ബോര്‍ഡര്‍ ക്രോസിംഗ് ഇതിനപ്പുറത്ത് ഇനി പോവണമെങ്കില്‍ ജോര്‍ദാന്‍ വിസ വേണം, , തുറന്നുവെച്ച ഗേറ്റിനപ്പുറത്ത് ഒരു പൊലീസ് വണ്ടിയുണ്ട്, റോഡിനിരുവശവും കുറെ  ഓഫീസ് കെട്ടിടങ്ങള്‍, ബോര്‍ഡര്‍  ആകുമ്പോള്‍  ഞങ്ങള്‍  കുറച്ചു  ഭയത്തോടെയാണ്  വന്നത്.. തോക്കു ചൂണ്ടി പട്ടാളക്കാര്‍,ചെക്കിംഗ്.എന്നാല്‍  ആളൊഴിഞ്ഞ ഒരതിര്‍ത്തി ചെക്ക്പോസ്റ്റ്‌ ആണ്  കാണാന്‍  കഴിഞ്ഞത്.









ഞങ്ങളുടെ തൊട്ടുമുന്‍പില്‍ നീലപ്പരവതാനി വിരിച്ചുക്കിടക്കുന്ന അഖബ കടലിടുക്ക്. ഈ അഖബയിലെ ജലം ഇവിടെ  അതിരുടുന്നത് മുഖാമുഖമായി നില്‍ക്കുന്ന നാല് രാജ്യങ്ങളെയാണ്. സൗദി, ഈജിപ്ത്, ജോര്‍ദാന്‍, ഇസ്രയേല്‍. ഒരു രാജ്യത്തിരുന്ന് മറ്റ് മുന്ന് രാജ്യങ്ങളെ വീക്ഷിക്കുക ആശ്ചര്യകരമായ കാഴ്ചത്തന്നെയാണത്. ഈജിപ്തിന്‍റെ പ്രസിദ്ധമായ സീനായ് മല നിരകളും ടാബ നഗരവും, ഇസ്രായേലിനെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന, അറബ് ഉപരോധം മറികടക്കാന്‍  വേണ്ടി പണിത ഈലത്ത് തുറമുഖവും നഗരവും. പ്രകാശം കൊണ്ട്  തന്നെ ഓരോ  രാജ്യത്തിന്റെയും സാമ്പത്തികാവസ്ഥ മനസിലാക്കാം.. രോ രാജ്യവും തങ്ങളുടെ തീരത്തെ പരമാവധി  വെളിച്ചത്തില്‍ കുളിപ്പിക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നുണ്ട്. സൌദിയുടെ  തീരത്തുള്ള കുന്നുകള്‍ക്ക് മുകളില്‍ വരെ ദേശിയ പതാകയും  സൗദി  ലോഗോ, ഖുര്‍ആന്‍ വചനങ്ങള്‍ എല്ലാം മലയുടെ  മുകളില്‍ ലൈറ്റ്  കൊണ്ട് ക്രമീകരിച്ചിരിക്കുന്നു. 




രാത്രിയിലെ അഖബയെ / ഹഖലിനെ പകലും  ഒന്ന്  കാണണം..അതിന്റെ മനോഹാരിത, രാജ്യങ്ങളുടെ അതിരുകള്‍  എങ്ങനെ എല്ലാം  കണ്ടിട്ട്  പോകാമെന്ന  ഉദ്ദേശത്തോടെ  അവിടെ  തങ്ങി.,
പിറ്റേന്നത്തെ  പ്രഭാതം റൂമില്‍  നിന്ന്  തന്നെ  ഈ കടലും തുറമുഖവും മലകളും എല്ലാം  കണ്ടപ്പോള്‍ ഏതോ  ഒരു  യുറോപ്യന്‍  നഗരമായി  തോന്നി..അവിടവിടെയായി കോര്‍ണിഷുകളില്‍  കുടുംബ  സമേതം  ഉല്ലസിക്കുന്നവര്‍.. കടലില്‍ നീന്തുകയും മീന്‍ പിടിക്കുകയും  ചെയ്യുന്ന  കുടുംബങ്ങള്‍..അങ്ങനെ നിരവധി കാഴ്ചകള്‍...അപ്പുറം  കപ്പലുകള്‍..തുറമുഖങ്ങള്‍..ഇസ്രായേലിന്റെ  ചില കൂറ്റന്‍ കെട്ടിടങ്ങള്‍.. തന്ത്ര പ്രധാനമായ  ഈ  കടലിടിക്കുല്‍ ഇസ്രായേലില്‍  നിന്നോ ഈജിപ്തില്‍ നിന്നോ  ഒരാള്‍ക്ക്‌ ഒരു  തോണിയില്‍  വരാന്‍  മാത്രം  ഉള്ള  ദൂരം. 



സൌദിയില്‍ പുറമേ  വളരെ  സുരക്ഷിതമായി തോന്നിയില്ല.. സീനയില്‍ ഇസ്രയേല്‍ നേടിയ അതിപത്യം മുതല്‍ ഗാസ മുനമ്പും, ബൈത്തുല്‍ മുഖദ്ദിസുംവരെ  അങ്ങെനെ മധ്യപൌര്യസ്ഥ ദേശത്തിന്‍റെ എഴുതപ്പെട്ടതും എഴുതപ്പെടാത്തതുമായ ചരിത്രം. അവിടത്തെ കാറ്റിനു പല അനുഭവങ്ങള്‍ നമ്മോട് പറയുന്നതായി  തോന്നി..ഇസ്രായേലിന്റെ തിഷ്ടൂരങ്ങള്‍...ഫലസ്തീനിന്റെ തീരാ ദുഃഖങ്ങള്‍...ഈജിപ്തിന്റെ ദയനീയത...അങ്ങനെ പലതും..എല്ലാത്തിനും  സാക്ഷിയായി തിരമാലകളില്ലാത്ത നിശബ്ദയായ ഈ കടലിടുക്കും..
അവിടുന്ന്  തിരിക്കുംമ്പോള്‍ ഇനിയും വീണ്ടും ..കഴിയുമെങ്കില്‍  കുടുംബത്തോടൊപ്പം  ഒരിക്കല്‍  കൂടി  ഇവിടെ  വരണമെന്ന  ആഗ്രഹത്തോടെ..ഹഖല്‍  നമ്മെ  മാടി  വിളിക്കുമ്പോലെ..ഒരു  തോന്നല്‍...



തിരികെ  വരുന്ന  വഴിയില്‍ യാത്ര  ക്ഷീണം മാറ്റാനായി  ഉംലജ് ബീച്ചില്‍ വന്നു  ഒരു  കുളിയോടെ  അവസാനിച്ചു..
നേരത്തെ ഭാഗത്തില്‍  പറയാന്‍  വിട്ടു പോയ  ഒരു കാര്യം . ദുബയില്‍  നിന്നും ഈജിപ്തിലേക്ക് കപ്പല്‍ സര്‍വ്വീസ്  ഉണ്ട്.


ശ്രദ്ധിക്കുക: ഇവിടെയൊക്കെ  യാത്ര  ചെയ്യുമ്പോള്‍ നിര്‍ബന്ധമായും ഭക്ഷണം വെള്ളം  എന്നിവ  കരുതുക.