Saturday, May 10, 2014

മാതൃ ദിനം..

ഇന്ന് മാതൃ ദിനം.. 
ഫെയ്സ് ബുക്ക്‌ മുഴുവൻ ഓരോരുത്തരും അമ്മമാരോടുള്ള സ്നേഹം പങ്കു വെക്കുകയാണ്. അമ്മയെ ഓർക്കാൻ വർഷത്തിൽ ഒരു ദിനം നമുക്ക് വേണോ.. ഈ ദിവസം അമ്മയെ ഓര്ക്കുകയും സ്നേഹിക്കുകയും ചെയ്തിട്ട് നാളെ ആ അമ്മയെ മറക്കുകയല്ലേ ചെയ്യുന്നത്.. അവരുടെ കാര്യങ്ങൾ ഒന്നും നാം ശ്രദ്ധിക്കാതെ വർഷത്തിൽ ഒരു ദിവസം മുതല കണ്ണീരും , സ്നേഹ വയ്പോടെയുള്ള ആശംസകളും നൽകിയാൽ മതിയാകുമോ...

യഥാർത്ഥത്തിൽ ഈ ദിനം കച്ചവടത്തിന് വേണ്ടിയുള്ളതല്ലേ... മുത്തശി പത്രങ്ങൽക്കും മറ്റു ബിസിനസ് സ്ഥാപനങ്ങള്ക്കും ഗുണമുണ്ടാകും എന്നല്ലാതെ പാവം അമ്മമാര്ക്ക് എന്താണ് നേട്ടം.. അങ്ങ് അമേരിക്കയിൽ ഇരുന്നു കൊണ്ട് പത്രത്തിൽ ഒരു സന്ദേശം അമ്മക്ക് അയച്ചു കൊടുത്താൽ തീരുമോ മാതാവിനോടുള്ള നമ്മുടെ കടമ..മാതാവിനെ കുറിച്ച് പറയുവാന്‍ എല്ലാവര്‍ക്കും കാണും പക്ഷെ പരിഷ്ക്കാരങ്ങള്‍ കടന്നു വരുമ്പോള്‍ നമ്മള്‍ പലതും മറക്കുന്നു.സ്വന്തം ഭാര്യയോട് മണിക്കുറോളം ഫോണില്‍ സംസാരിക്കുന്ന പ്രവാസികള്‍ സ്വന്തം മാതാവിനോട് ദിവസം അല്ലെങ്കില്‍ ആഴ്ചയില്‍ എത്ര തവണ എത്ര മിനിറ്റ് ഫോണില്‍ സംസാരിക്കാൻ കഴിയുന്നു. അതിനു പോലും കഴിയാത്തവർ ഭംഗി വാക്കുകൾ കൊണ്ട് മാതാവിനെ ഫെസ് ബുക്കിൽ മാത്രം ഒതുക്കുന്നത്‌ ശരിയാണോ... ലൈക്കുകൾ കിട്ടിയേക്കാം... എന്നാലും മനസാക്ഷിയോട് ഒരു ചോദ്യം... താനും അമ്മയും എങ്ങനെ ആണെന്ന്... കഷ്ടപ്പെട്ട് വളര്ത്തിയ ഉമ്മയെ മാസങ്ങളായി ഒന്ന് വിളിക്കാൻ കഴിയാത്തവരെ എനിക്ക് നേരിട്ടറിയാം..


മാതാവിന് പ്രായമാകുമ്പോള്‍ കൂടെ കൊണ്ട് നടക്കാന്‍ മടി കാണിക്കുന്ന പത്രാസ് കാണിക്കുന്ന മക്കള്‍ നാളെ സ്വന്തം തൊലിയും ചുളുങ്ങുകയും , മുടി നര വരികയും സ്വന്തം മക്കള്‍ വളരുകയും ചെയ്യുമ്പോള്‍ ഞാന്‍ എങ്ങനെ എന്‍റെ മാതാവിനോടും പിതാവിനോടും കാണിച്ചു അതുപോലെ എന്‍റെ മക്കളും എന്നോട് കാണിക്കുമ്പോള്‍ കണ്ണുനീര്‍ ഒഴുക്കേണ്ടി വരിക സ്വന്തം മക്കളെ ഓര്‍ത്ത് കൊണ്ടാവില്ല
മറിച്ചു മാപ്പ് പറയുവാന്‍ പോലും കഴിയാത്ത ദൂരത്തേക്കു മറഞ്ഞ സ്വന്തം ഉമ്മയെ കുറിച്ചോര്‍ത്തായിരിക്കും ...

No comments:

Post a Comment