ഓരോ യാത്രയിലും ഓരോ
പുതിയ അനുഭവങ്ങളും പുതിയ കുറെ കുടുംബങ്ങളെയും എനിക്ക് കിട്ടാറുണ്ട്... അവരുമായി ഒരു
ആത്മ ബന്ധം സ്ഥാപിക്കുവാനും അത് തുടരാനും കഴിയുന്നുമുണ്ട്... യാത്രയിൽ കിട്ടിയ ബന്ധുക്കലായത് കൊണ്ട്
അതിനു മഹത്വവും ഏറുന്നു...അങ്ങനെ ഈ യാത്രയിലും കിട്ടി 2 കുടുംബത്തെ..
ഫ്ലൈ നാസ് നല്കിയ
വമ്പന ഓഫെറിൽ എവിടെ പോകുമെന്ന ആലോചനക്കൊടുവിൽ കഴിഞ്ഞ വര്ഷം പോകാൻ കഴിയാത്ത അബഹയിൽ പോകാൻ
തീരുമാനിച്ചു..
റിയാദിലുള്ള ബന്ധുവിനെയും
അദ്ദേഹത്തിന്റെ സുഹൃത്തിനെയും കൂട്ടി ഒരു യാത്ര..
സൌദിയിൽ ദമ്മാമിൽ
നിന്നും അബഹ എയര് പോര്ട്ടിന്റെ പ്രവേശന കവാടം ഒരു മ്യൂസിയത്തിൽ ഇറങ്ങുന്നത് പോലെയാണ്
തോന്നിയത്...മൊത്തത്തിൽ ഒരു പഴയ കാല ഗ്രാമത്തെ ഉണ്ടാക്കി വെച്ചിരിക്കുന്നത് പോലെ..നാട്ടിലെ
എയര് പോര്ട്ടിലുള്ളത് പോലെ ഭയങ്കരമായ് ചെക്കിങ്ങ് ഒന്നും തന്നെ ഇല്ലാതെ ഇവിടെ യാത്ര
ചെയ്യാം എന്നത് ഒരു സന്തോഷമാണ്.
റൂമില പോയി ഭക്ഷണം
കഴിച്ചു നേരെ ഞങ്ങൾ ജിസാനിലേക്ക് പോയി..കൂറ്റൻ പാറക്കെട്ടുകൽക്കിടയിലുള്ള ചെങ്കുത്തായ
റോഡും 2 വശവും മലനിരകളെ പുല്കി കിടക്കുന്ന
മഞ്ഞും, അവിടവിടായി കാണുന്ന കൃഷി തോട്ടങ്ങളും
കാണുമ്പോൾ തമിഴ്നാടിന്റെ ഏതോ കര്ഷക ഗ്രാമത്തിൽ യാത്ര ചെയ്യുന്നത് പോലെയാണ് അനുഭവപ്പെടുക.
നാട്ടിലെ സാധാരണ നെല്ല് കൃഷി ചെയ്യും പോലെയാണ് ഇവിടത്തെ വാഴ കൃഷി. അത്രയ്ക്ക് അടുപ്പിച്ചു തങ്ങി നിറഞ്ഞു വീര്പ്പു മുട്ടുന്ന വാഴകൾ.
നാട്ടിലെ സാധാരണ നെല്ല് കൃഷി ചെയ്യും പോലെയാണ് ഇവിടത്തെ വാഴ കൃഷി. അത്രയ്ക്ക് അടുപ്പിച്ചു തങ്ങി നിറഞ്ഞു വീര്പ്പു മുട്ടുന്ന വാഴകൾ.
റോഡിൽ ഭക്ഷണത്തിന്റെ
ബാക്കി വരുന്നവ കഴിക്കാനായി കൂറ്റൻ പരുന്തുകൾ.. നമ്മൾ വാഹനം നിറുത്തി ഇറങ്ങി
കണ്ടു.. അത്രയ്ക്ക് വലിപ്പവും ഭംഗിയുമുണ്ട് അവയെ കാണാൻ... ഏതാണ്ട് സൌദികളെ കാണും
പോലെ തന്നെ. യാത്രയുടെ ക്ഷീണം മാറ്റാൻ നല്ല നാടൻ പഴവും ജ്യൂസും. അങ്ങനെ ഞങ്ങൾ ജീസാനിൽ
പ്രവേശിച്ചു.
ജീസാനിൽ എത്തിയപ്പോൾ ഏതാണ്ട് രാത്രി ആയി. അവിടെയുള്ള ഒരു ദ്വീപിലേക്ക് കപ്പല യാത്ര ഉണ്ടെന്നു കേട്ടു. അതും ഫ്രീ ആയി. എന്നാൽ വൈകുന്നേരം 5 മണിക്ക് അവസാനിക്കും.. ആ നിരാശയിൽ അതിനടുത് തന്നെ വേറെ ഒരു ചെറിയ ദ്വീപ് ഉണ്ട്. മനുഷ്യവാസം ഇല്ലാത്തതും, കടലിനു നടുക്കായി ഏതാണ്ട് കുറച്ചു കരഭാഗം മാത്രം.. ബോട്ടിലാണ് യാത്ര.. അതും തുറന്ന ബോട്ടിൽ.. വളരെ സ്പീഡിൽ അര മണിക്കൂറ യാത്ര ചെയ്‌താൽ അവിടെ എത്താനാകും.. അവിടെ ഒരു 10 മിനിറ്റ് വിശ്രമിച്ചു ആ ബോട്ടിൽ തന്നെ തിരിച്ചെത്താൻ കഴിയും.. യാതൊരു സുരക്ഷാ ക്രമീകരണങ്ങളും ഇല്ലാതെ അതിൽ വലിഞ്ഞു കയറി കുട്ടികളുമായി...ബോട്ട് നീങ്ങി തുടങ്ങിയപ്പോൾ തോന്നി വല്ലാത്തൊരു സാഹസികമാനെന്നു. എന്നാലും ഭയങ്കര ത്രിലായിരുന്നു ഈ യാത്ര..പോയി മടങ്ങും വരെ ദൈവത്തിനോട് പ്രാര്തിച്ചു കൊണ്ടിരുന്നു..
കൂടുതലായി എഴുതി ബോറടിപ്പിക്കുന്നില്ല.
അടുത്ത ദിവസങ്ങളിൽ ഖംമീസ് മുഷയ്തിലെ പ്രധാന സ്ഥലങ്ങളും ഉൾനാടൻ ഗ്രാമങ്ങളും തോട്ടങ്ങളും
കാണാൻ പോയി. തോട്ടത്തിലെ കിണറുകളും അവിടങ്ങളിലെ കാലാവസ്ഥയും , കോടമഞ്ഞും , എല്ലാം കൂടി കാണുമ്പോൾ നാം കൊടൈക്കനാലിൽ എത്തിയത് പോലെ തോന്നും..
മലന്രകളിൽ കൂടി ചെങ്കുതാായി വളഞ്ഞു പുളഞ്ഞു കിടക്കുന്ന റോഡിന്റെ ഭംഗി മുകളിൽ നിന്നും കാണുമ്പോൾ ഒരു പാമ്പ് ഇഴഞ്ഞു പോകുന്നത് പോലെ തോന്നും.
മലനിരകളിൽ കൂടി കുത്തനെ താഴോട്ടു പോകുന്ന എയര് കാർ ഇവിടത്തെ മറ്റൊരു പ്രത്യേകതയാണ്. എന്നാൽ അവധി ദിവസവും, സീസണും അല്ലാത്തതിനാൽ ഞങ്ങള്ക്ക് കയറാൻ കഴിഞ്ഞില്ല. മറ്റൊരു പ്രത്യേകതയാണ് ഇവിടത്തെ കുരങ്ങുകൾ.. മനുഷ്യനുമായി നല്ല ഇണങ്ങുന്ന ജ്യൂസും, വെള്ളവുമെല്ലാം ബോട്ടിൽ തുറന്നു കുടിക്കാൻ അറിയാവുന്ന നല്ല വലിപ്പത്തിലുള്ള കുരങ്ങുകൾ..

സൗദി അറേബ്യയുടെ യമൻ
എന്ന രാജ്യത്തിന് സമീപമായി കിടക്കുന്ന പ്രകൃതി രമനീയതയും, നല്ല കാലാവസ്ഥയും കൊണ്ട് അനുഗ്രഹീതമായ ഇവിടം കണ്ടില്ലെങ്കിൽ
നഷ്ടബോധം തോന്നിയേനെ..
ഇനിയും ഒരിക്കൽ കൂടി കൂടുതൽ ദിവസം തങ്ങണം എന്ന് തീരുമാനിച്ചു കൊണ്ട് ഇവിടെ നിന്നും സലാം പറഞ്ഞു കൊണ്ട് മടക്കം.
ഇനിയും ഒരിക്കൽ കൂടി കൂടുതൽ ദിവസം തങ്ങണം എന്ന് തീരുമാനിച്ചു കൊണ്ട് ഇവിടെ നിന്നും സലാം പറഞ്ഞു കൊണ്ട് മടക്കം.
യാത്രയിൽ എല്ലാ വിധ
സഹായവും ചെയ്തു തന്ന ബഹ്ജതിനും കൂടെ ഞങ്ങളോടൊപ്പം കൂടിയ പ്രിയ സ്നേഹിതൻ അഷ്‌റഫ്, സജീവ്, അവിടെ ഞങ്ങളെ ഒരു ദിവസം സന്തോഷത്തോടെ സ്വീകരിച്ച
യൂനുസ് അമ്മാവനെയും നന്ദിയോടെ സ്മരിക്കുന്നു..
No comments:
Post a Comment