Sunday, August 5, 2012

നെല്ലിയാമ്പതി

നെല്ലിയാമ്പതി

ഒരു സമ്മേളനത്തില്‍ പണിയെടുത്തത്തിന്റെ ക്ഷീണം മാറ്റാനായി ഞങ്ങള്‍ നാലുപേര്‍ ഒരു യാത്ര പ്ലാന്‍ ചെയ്തു.നെല്ലിയാമ്പതി , ഊട്ടി. ഒരിയ്ക്കലും മറക്കാനാകാത്ത കുറെ അനുഭവങ്ങള്‍.

തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട് പാലക്കാട് നെന്മാറയില്‍ അര്‍ദ്ധരാത്രി 3 മണിക്ക് എത്തി. അവിടെ തങ്ങി.

രാവിലെ അവിടുന്നു നെല്ലിയാമ്പതിയിലേക്ക്. 42 കിലോമീറ്റര്‍ .. വയലും , അണക്കെട്ടുകളും, മറ്റ് കാഴ്ചകളും കണ്ടു ... മഞ്ഞു മൂടിയ മലനിരകള്‍, വിവിധയിനം പൂകളുള്ള സസ്യങ്ങള്‍, നിരവധി ഹെയര്‍ പിന്നുകള്‍ താണ്ടിയുള്ള യാത്ര അത്യധികം കൌതുകമുണര്‍ത്തുന്നതായിരുന്നു. മുകളില്‍ ചെന്നു വിശ്രമ സ്ഥലങ്ങളില്‍ നിന്നു താഴേക്കു നോക്കുമ്പോള്‍ കാണുന്ന കാഴ്ച അത്യാല്‍ഭൂതമാണ്.



നെല്ലിയമ്പതിയില്‍ എത്തിക്കഴിഞ്ഞാല്‍ ധാരാളം എസ്റ്റേറ്റുകളും , ഗവന്‍മെന്‍റ് തോട്ടവും കാണാന്‍ കഴിയും. തേയില, ഓറഞ്ച്, കാപ്പി എന്നിവ റോഡിന് ഇരുവശവും. പിന്നെ മറ്റ് കൃഷികള്‍. ഇടക്ക് അപൂര്‍വയിനം പക്ഷികള്‍ , , വനരന്‍മാര്‍, മലയണ്ണാന്‍, മാന്‍, കാട്ടുപോത്ത് എന്നിവയെയും കാണാന്‍ പറ്റും. സ്വതന്ത്രമായി നില്‍കുന്ന മാനിനെ കാണാന്‍ വളരെ ഭംഗിയാണ്.






നെല്ലിയാമ്പതിയിലെ കാഴ്ചകള്‍ കാണാന്‍ കാറില്‍ പോകാന്‍ പറ്റില്ല. അത്രക്ക് ദുര്‍ഘടമാണ് ഇവിടത്തെ പാതകള്‍. കാട്ടിലൂടെയുള്ള യാത്ര വളരെ ഭയാനകമാണ്.



സാഹസികത ഇഷ്ടപ്പെടുന്ന ആര്‍ക്കും ഈ യാത്ര വളരെ തൃല്ലായിരിക്കും. ഞങ്ങള്‍ വടകയ്ക്ക് ഒരു ജീപ്പെടുത്താണ് കാണാന്‍ പോയത്. ഒരു ചെറിയ വഴിയിലൂടെ ജീപ്പ് പോയി കുറച്ചു ദൂരം ചെന്നപ്പോള്‍ വന്യ മൃഗങ്ങളുടെ ഗന്ധവും കാല്‍പ്പാടുകളും . ഭയന്ന് പോയി. ആ സമയത്താ ഒരു കാട്ടാന ശല്യം ഉണ്ടായ കാര്യം അല്‍കര്‍ പറഞ്ഞത്. അതോടെ നമ്മള്‍ റൂട്ട് തിരിച്ചു വിട്ടു. അതും വളഞ്ഞും തിരിഞ്ഞുമുള്ള പാതകള്‍ ... താഴേക്കു അഗാധ ഗര്‍ത്തവും. ഡ്രൈവറുടെ അസാമാന്യ ധൈര്യവും, ഡ്രൈവിങ്ങിലുള്ള അയാളുടെ മികവും ഞങ്ങല്‍ക്ക് യാത്രയില്‍ കൂടുതല്‍ പ്രജോദനം നല്‍കി. ചെങ്കുത്തായ മലനിരകളിലൂടെയുള്ള യാത്ര നാം അറിയാതെ തന്നെ ദൈവത്തിനെ സ്തുതിക്കുന്ന ഒന്നായിരുന്നു. ഭ്രമരം എന്ന സിനിമയില്‍ ഇതിന്‍റെ ഭംഗി കൂടുതല്‍ വ്യക്തമാക്കുന്നു. ഏതാണ്ട് അതുപോലെയാണ് നമ്മുടെ ജീപ്പും പോയത്. പിന്നെ ഒരു ചെറിയ തടത്തിലൂടെ മുകളിലോട്ടു പോയി. ഇടക്ക് ജീപ്പില്‍ നിന്നു ഇറങ്ങി നടന്നും ഒരു വിധം ഏറ്റവും മുകളിലെത്തി. ഇവിടെയാണ് പാടഗിരിക്കുന്നു . വല്ലാത്ത കാറ്റാണ് ഇവിടെ. ഇവിടെ നിന്നു താഴോട്ട് നോക്കിയാല്‍ പാലക്കാട് ജില്ല മുഴുവനും കാണാന്‍ കഴിയും. ഇത്ര മനോഹരമാക്കി ഈ ഭൂമിയെ സൃഷ്ടിച്ച സ്രഷ്ടാവിനെ സ്തുതിക്കാതെ വയ്യ. വൈകുന്നേരം താഴെ ഇറങ്ങുംപോള് മനോഹരമായ ചെറിയ ഒരു മസ്ജിദ്. നാലു വശവും തേയില തോട്ടത്താല്‍ ചുറ്റപ്പെട്ടു മഞ്ഞില്‍ കുളിച്ചു വെള്ളനിറത്തിലുള്ള മനോഹര സൌധം.
ഈ യാത്രയില്‍ ഏറ്റവും രസകരമായത് ഒരു പാറക്കൂട്ടത്തില്‍ ഞങ്ങള്‍ വിശ്രമിക്കുക ആയിരുന്നു. ആ പ്രദേശം മുഴുവന്‍ തവിട്ടു നിറത്തിലുള്ള ഒരേ ആകൃതിയില്‍ ഒരു തരം കായ് പോലെ തോന്നിക്കുന്ന എന്തോ ഒന്ന്. എന്തോ കായ് ആണെന്ന് വിചാരിച്ചു ഞങ്ങള്‍ ആകാംക്ഷയില് ടേസ്റ്റ് ചെയ്തു നോക്കാന്‍ തീരുമാനിച്ചു. അങ്ങനെ അത് ചവച്ചു നോക്കിയപ്പോഴാണ് ഞങ്ങളുടെ ഗൈഡ് വന്നു പറഞ്ഞത് അത് മാനിന്‍റെ കാഷ്ടമാണെന്ന്.
ഞങ്ങള്‍ രാത്രിയില്‍ നെല്ലിയാമ്പതിയോട് വിട പറഞ്ഞു പോകുമ്പോള്‍ അകലെ ദൂരത്തില്‍ കണ്ട കാട്ടു തീ. വല്ലാത്ത വിഷമം തോന്നി...



3 comments:

  1. ഭ്രമരത്തിലെ കാഴ്ചകള്‍ നെല്ലിയാംപതിലെ ആയിരുന്നോ? നന്ദി ഈ വിവരത്തിനു

    ReplyDelete