സമയം !
സംഭവങ്ങളെ ക്രമീകരിക്കാൻ സമയം സഹായിക്കുന്നു. സമയത്തിന്റെ ചരിത്രം ആരംഭിക്കുന്നത് ബിഗ് ബാങ് എന്ന മഹാവിസ്ഫോടനത്തോടെയാണ് എന്നാണ് ശാസ്ത്രത്തിന്റെ അറിവ്. ദ്രവ്യം ഇല്ലാതെ സമയവും ഉണ്ടാവില്ല എന്ന ആശയമാണ് ഇതിന്റെ അടിസ്ഥാനം..
സമയം കാതലാണ്. പാഴാക്കിക്കളയാനോ അവഗണിച്ചു തള്ളാനോ പാടില്ലാത്ത വിധം അമൂല്യമാണത്. ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ വീണ്ടെടുക്കാന്‍ പറ്റാത്ത ഒന്നാണത്. നമ്മുടെ ആരോഗ്യവും, സംബത്തും മറ്റ് അനുഗ്രഹങ്ങളും പോയാല്‍ അതെങ്ങനെയും വീണ്ടെടുക്കാം.. എന്നാല്‍ നഷ്ടപ്പെട്ട ആയുസ്സും , പാഴാക്കി കളഞ്ഞ ഒഴിവ് സമയവും നമുക്കൊരിക്കലും തിരിച്ചെടുക്കാന്‍ പറ്റാത്ത ഒന്നാണ്. നമ്മുടെ ജീവിതത്തിലെ ഒരു നിമിഷവും പാഴായി പോയിട്ടില്ലെന്ന് ഉറപ്പ് വരുത്തുക. ഇനി പഴക്കാതിരിക്കാന്‍ ശ്രമിക്കുക. ഓരോ നിമിഷവും ഫലപ്രദമായി വിനിയോഗിക്കുക. സൂക്ഷമമായി വിനിയോഗിച്ചാല്‍ ഒരു നിമിഷം കൊണ്ട് നമുക്ക് ഉപകാര പ്രദമായ പലതും ചെയ്തു തീര്‍ക്കനാവും . നല്ല ബുക്കുകള്‍ വായിക്കാം, പ്രാര്‍ഥിക്കാം, അര്‍ക്കെങ്കിലും അറിവ് പകര്‍ന്നു കൊടുക്കാം, തിന്മ തടുക്കാം, കുടുംബ ബന്ധം ചേര്‍ക്കാം, ആരെയെകിലും സന്ദര്‍ശിക്കാം ..... അങ്ങനെ പലതും....... നാം ഇവിടെ ചെലവഴിക്കുന്ന ഓരോ നിമിഷത്തിനും നാളെ ദൈവത്തിന് മുന്പില്‍ കണക്ക് പറയേണ്ടി വരുമെന്ന് ഓര്‍ക്കുക...
എത്രയോ മനുഷ്യര്‍ വെറുതെ കടവരാന്തകളിലും , മറ്റും വെറുതെ സംസാരിച്ച് സമയം കളയുന്നു... പോകുന്നത് അവരുടെ ആയുസ്സിന്‍റെ ഭാഗമാണെന് ഓര്‍കുന്നില്ല. നമ്മില്‍ പലരും ജന്മദിനം ആഘോഷിക്കാറുണ്ട്. പക്ഷേ നം വിഷമിക്കുകയാണ് വേണ്ടത്. ആയുസ്സിന്‍റെ ദിനങ്ങള്‍ കുറഞ്ഞു വരുന്ന നാളുകളാണ് ഓരോ ജന്മദിനവും.
(തുടരും....)

No comments:
Post a Comment