Thursday, August 16, 2012

പെരുന്നാള്‍ രാവുകള്‍...



വിശുദ്ധ റമദാന്‍ നമ്മോട് വിട വാങ്ങുന്നു...
ഇനി ഒരു വര്ഷം കഴിഞ്ഞേ നമുക്ക് അനുഭവിക്കാന്‍ കഴിയുകയുള്ളൂ...

നമ്മില്‍ ആരെല്ലാം അന്നുണ്ടാകുമെന്നു ദൈവത്തിനു മാത്രം അറിയാം...

ഇനി പെരുന്നാള്‍ രാവുകള്‍..
നോമ്പിലൂടെ നേടിയെടുത്ത ആത്മീയ ചൈതന്യവും വിശ്വാസ ദൃഢതയും ശിഷ്ടജീവിതത്തിലും നില നിര്‍ത്താന്‍ നമുക്കാവട്ടെ..

വര്‍ണ്ണ ശബളമായ പെരുന്നാള്‍ ആഘോഷത്തിനിടയില്‍ നമുക്ക് ചുറ്റും ഒന്ന് കണ്ണോടിക്കുക....
ഭക്ഷണത്തിനും , വെള്ളത്തിനും ഗതിയില്ലാതെ പട്ടിണി കൊലങ്ങളായി മരിച്ചു വീഴുന്നവര്‍,, സോമാലിയയിലെ കാഴ്ച നാം കണ്ടതാണ്...

സമാധാനത്തോടെ  നോമ്പ് തുറക്കാനോ, അത്താഴം കഴിക്കാനോ സാധിക്കാതെ, തോക്കിനും , ബോംബിനുമിടയില്‍ ജീവിക്കുന്നവര്‍..
ജീവിതം എന്തെന്ന് അറിയും മുന്‍പേ ബോംബിനു കീഴടങ്ങേണ്ടി വന്ന ബാല്യങ്ങള്‍... സിറിയയില്‍... ഇറാഖില്‍... ഫലസ്തീനില്‍... അങ്ങനെ നീണ്ടു പോകുന്നു പട്ടിക...
വംശീയതയുടെ പേരില്‍ മുസ്ലിമായി ജനിച്ചതിന്റെ പേരില്‍ കുഞ്ഞുങ്ങളെ പോലും കോടലിക്കിരയാക്കുന്ന അഹിംസാ വാദികള്‍...
ഇതിന്‍റെ മറവിലും  നമ്മുടെ സഹോദരിമാരെ കൂട്ട മാനഭംഗം ചെയ്യുന്ന ചെന്നായ്ക്കള്‍...
മ്യാന്മാറിന്റെ തുടര്‍ക്കഥ രചിച്ച അസം.. ഇവരൊക്കെ നമ്മുടെ മുന്പിലുണ്ടാകുക...
നാം കഴിക്കാന്‍ ഉദ്ദേശിക്കുന്ന  അമിത ഭക്ഷണത്തില്‍ നിന്നും അവര്‍ക്ക് ഒരു പങ്കു മാറ്റി വെക്കുക.. അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക... അങ്ങനെ അവരോടു ഐക്യ ദാര്ട്യം പ്രഖ്യാപിക്കുക..


നാടും വീടും വിട്ടു അന്യ ദേശത്ത് ജീവിക്കുന്ന പ്രവാസികള്‍ ഈ സുദിനത്തി ലും  വിരഹ വേദനയോടെ റൂമുകളില്‍ കഴിയുന്നു....
ഭര്‍ത്താവു/മകന്‍ അയച്ചു തരുന്ന കാശ് കൊണ്ട് ആഘോഷിക്കുമ്പോള്‍ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക....

ജാതിമത വര്‍ഗ വര്‍ണ വംശ ദേശഭാഷാ ചിന്തകള്‍ക്കതീതമായി മനുഷ്യനെ കാണാനും സ്നേഹിക്കാനും പ്രശ്നങ്ങള്‍ പങ്കുവയ്ക്കാനും പരിഹാരം കാണാനുമെല്ലാം ബാധ്യസ്ഥരാണെന്ന മാനവിക ചിന്തയാണ് ഈ ദിവസം നമ്മിലൂടെ കടന്നുപോകേണ്ടത്
നിദ്ദേശങ്ങ പാലിക്കാനും ആത്മ വിശുദ്ധി കാത്ത്‌ സൂക്ഷിച്ചുകൊണ്ട്‌ പരസ്പര ബഹുമാനവും സ്നേഹവും സാഹോദര്യവും പങ്ക്‌ വെക്കാനും സുഹൃദ്ബന്ധവും കുടുംബ ബന്ധവും ഊട്ടി ഉറപ്പിക്കാനും ആശംസക കൈമാറി ഈ ആഘോഷ വേളയെ നമുക്ക്‌ ധന്യമാക്കാം . നാഥ അതിന്‌ അനുഗ്രഹിക്കുമാറാവട്ടെ..
എല്ലാവര്ക്കും സ്നേഹോഷ്മളമായ  ഈദാശംസകള്‍...

നാസിം,,

No comments:

Post a Comment