Wednesday, May 27, 2015

സ്ത്രീകളുടെ പ്രവാസം

നമ്മള്‍ പ്രവാസികള്‍ അവരുടെ കുടുംബത്തെയും നാടിനെയും ഉപേക്ഷിച്ചു ഇവിടെ നില്‍ക്കുന്നതിന്‍റെ ദുഃഖം എന്നും സോഷ്യല്‍ മീഡിയയില്‍ കണ്ണീര്‍ മഴ പെയ്യിക്കാറുണ്ട് ...എല്ലാവര്‍ക്കും വിഷമം ഉണ്ട്...എന്നാല്‍ നമ്മുടെ ഇടയില്‍ ജീവിക്കുന്ന സ്ത്രീകളായ നഴ്സുമാരും, ഗദ്ദാമകളുടെയും കാര്യം ഒന്ന് ചിന്തിച്ചേ....ഈ ഇടയ്ക്കു ഒരു ഇന്തോനേഷ്യന്‍ സ്ത്രീ മക്കളോട് യാത്ര പറയുന്ന ഒരു വീഡിയോ കണ്ടു...ആരും കരഞ്ഞു പോകും...മൂന്നും നാലും വയസ്സായ കുഞ്ഞുങ്ങള്‍ കാറിന്റെ പുറകെ ഓടുന്ന ഒരു കാഴ്ച്ച....എന്‍റെ പരിച്ചയത്തിലെ ഒരു നഴ്സ് പ്രസവിച്ചു ആറു മാസമായപ്പോള്‍ കുഞ്ഞിനെ അമ്മൂമ്മയുടെ കൈവശം ഏല്‍പ്പിച്ചു ഇവിടെ ജോലി ചെയ്യുന്നു...
നമുക്ക് ഒന്നുമില്ലെങ്കിലും വിഷമങ്ങള്‍ പറയാന്‍ കൂട്ടുകാര്‍ ധാരാളം ഉണ്ട്..വെള്ളിയാഴ്ച ആകുമ്പോള്‍ കോര്‍ണിഷിലും മാളിലും കറങ്ങി മനസ് ഒന്ന് തനുപ്പിക്കാം....ഒരു ഗദ്ദാമയെ പറ്റി ചിന്തിച്ചാലോ എന്തുണ്ട് അവര്‍ക്ക് സാന്ത്വനത്തിന് ...നാല് വശം ചുറ്റപ്പെട്ട മതിലും അവരുടെ യുണിഫോമും , ജോലിയും അല്ലാതെ...അവരുടെയൊക്കെ മാനസിക പിരിമുറുക്കത്തിനും വിഷമതിനും ഇടയില്‍ നമ്മള്‍ എവിടെ നില്‍ക്കുന്നു...സ്വന്തം കുഞ്ഞിനെ ഓമനിക്കാന്‍ ഇഷ്ട്ടപ്പെടാത്ത എത്ര അമ്മമാര്‍ ഉണ്ടാകും ലോകത്ത്..നിവര്‍ത്തികേടും, സാഹചര്യവും ..

No comments:

Post a Comment