Saturday, May 23, 2015

എന്‍റെ സ്പോണ്സര്‍

ദൈവത്തിന്‍റെ ഭൂമി വിശാലമാണ്...
ഒരിക്കലും പ്രവാസി ആകരുത് എന്ന് മനസ്സില്‍ ഉറപ്പിച്ചു പാസ്പോര്‍ട്ട് പോലും എടുത്തിരുന്നില്ല...ഒടുവില്‍ ആകേണ്ടി വന്നു...ജീവിതം എത്തിച്ചു ഒരു പ്രവാസി ആയി..
വന്നു ഒരു വര്ഷം വരെ എടുത്തു ഇവിടവുമായി പൊരുത്തപ്പെടാന്‍...
ഇപ്പോള്‍ എല്ലാവരും ഉള്ളത് പോലെ...മലബാര്‍ കാരുടെ സ്നേഹം ..കൂടെ പിറന്ന സഹോദരങ്ങലെക്കാള്‍ ഹൃദയ ബന്ധം...മനസ് കൊണ്ട് ആഗ്രഹിച്ചു പോയി...ഞാനുമായി അടുത്തവരൊക്കെ എന്‍റെ കൂടെപ്പിരന്നവരായിരുന്നെന്കില്‍ എന്ന്... ദൈവം എനിക്ക് ഒത്തിരി അനുഗ്രഹം തന്നു...നല്ലൊരു സ്പോണ്സറെ കിട്ടി എന്നത് ഏറ്റവും വലിയ ഭാഗ്യം...
സാലറി കുറവായതിനാല്‍ പുറത്തെ കമ്പനിയില്‍ ജോലിക്ക് വിട്ടത്...എന്തെങ്കിലും കാരണത്താല്‍ ഞാന്‍ അങ്ങോട്ട്‌ ദേഷ്യപ്പെട്ടാല്‍ കുറച്ചു കഴിഞ്ഞു സലാം പറഞ്ഞു കൊണ്ട് വരുന്ന എന്‍ജിനീയര്‍ അഹ്മദ് തമിമി...
ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പാടില്ലാത്ത വ്യക്തി....ഒത്തിരി ബിസിനസ് ഉണ്ടായിരുന്നിട്ടും സ്വന്തം ഇ മെയിലിന്റെ പാസ്‌ വേര്‍ഡ് തന്നു....ക്രെഡിറ്റ് കാര്‍ഡും അതിന്‍റെ കീ യും പറഞ്ഞു തന്നു കയ്യില്‍ തന്നിട്ട് പോകുന്ന സഹോദരന്‍..എനിക്ക് വേണ്ടി മാത്രം എന്‍റെ നേട്ടത്തിനായി സ്വന്തം സ്ഥാപനം മാസങ്ങളോളം പകല്‍ അടച്ചിട്ട വ്യക്തി...എല്ലാത്തിനും നന്ദി പറയുമ്പോള്‍ തോളില്‍ തട്ടി പറയും .. “ നീ എന്‍റെ സഹോദരന്‍ എന്ന്”
ഒടുവില്‍ നിതഖത് സമയത്ത് സ്പോന്സര്ഷിപ് ചേഞ്ച് ചെയ്യാന്‍ നേരം ഒരു കാശും വാങ്ങാതെ എല്ലാ പേപ്പറും ഒപ്പിട്ടു തന്ന സൗദി...

No comments:

Post a Comment