Saturday, May 23, 2015

മത സ്പര്‍ധ

പാളയം മസ്ജിദില്‍ വൈകുന്നേരം മഗ്രിബ് ആകുമ്പോള്‍ ബാങ്ക് വിളിക്കുന്നു..അതെ സമയം ഒരു മതിലിന്‍റെ അപ്പുറത്ത് അമ്പല മണിയും മുഴങ്ങുന്നു...മസ്ജിദിന്റെ എതിര്‍വശം പള്ളി മണിയും ...വര്‍ഷങ്ങളോളം നടന്നു വരുന്ന പ്രക്രിയ ....ഈ മൂന്നു സ്ഥലങ്ങളില്‍ നിന്നും കേള്‍ക്കുന്ന നാദം ആരെയും അലോരസപ്പെടുതുന്നില്ല.....ഇവിടേയ്ക്ക് പോകുന്നവരെയും ഒന്ന് മാറി കയറാന്‍ പോലും പറയുന്നില്ല..ഇതിനൊക്കെ സാക്ഷിയായി രക്ത സാക്ഷി മണ്ഡപവും...ഇതാണ് എന്‍റെ തിരുവനന്തപുരം....ഇത് പോലെയാണ് മിക്ക സ്ഥലങ്ങളും....ഇവിടെയൊന്നും പോകാത്ത ചിലര്‍ ഓണ്‍ ലൈനില്‍ കയറിയാല്‍ അവരുടെ ഭക്തി തലക്കു പിടിക്കും...അവര്‍ സോഷ്യല്‍ മീഡിയയില്‍ മതബ്രാന്തിന്റെ ഭക്തരാകുന്നു...പരസ്പരം ആക്രോശിക്കുന്നു...ഇതാണ് നാം കാണുന്നത്...ഇവരാണ് മതത്തിന്‍റെ ആള്‍ക്കാര്‍....വിശ്വാസം പേരുകളില്‍ മാത്രം....ഒരു വിശ്വാസിക്കും മറ്റൊരു വിശ്വാസിയെ അധിക്ഷേപിക്കാന്‍ കഴിയില്ല...എങ്കില്‍ ആദ്യം പാളയം ഇമാമും , തൊട്ടടുത്ത അമ്പലത്തിലെ പൂജാരിയും തമ്മില്‍ തല്ലണം..

No comments:

Post a Comment