ഇതാണോ നമ്മുടെ പ്രശനം??? കേരളത്തിലെ യുവാക്കള്‍ ഇവരുടെ കാര്യത്തിനയാണ് നാള്‍ക്ക് നാള്‍ മത്സരിച്ചു കൊണ്ടിരിക്കുന്നത്... എന്ത് കൊണ്ട് നമ്മുടെ തലച്ചോര്‍ ഇവര്‍ക്ക് അടിയറ വെക്കുന്നു. കലയോടുള്ള ആഭിമുഖ്യം അല്ല എന്ന് തീര്‍ച്ച.. കണ്ണ് തുറന്നു ചുറ്റുപാട...ുകള്‍ നോക്കുക... ഓരോ ദിനം കഴിയുന്തോറും വളരെ മോശമായി കൊണ്ടിരിക്കുന്ന സാഹചര്യങ്ങള്‍....സ്വാഭാവികമായ ഷണ്ടത്വതിലെക്കാന് ഇന്ത്യന്‍ യുവത്വം നീങ്ങി കൊണ്ടിരിക്കുന്നത് . കണ്ടില്ലെന്നു എത്ര തന്നെ നടിച്ചാലും ഇവിടെ പ്രശനങ്ങള്‍ നിരവധിയാണ് . അഴിമതി നിറഞ്ഞ ഭരണ കൂടം ,ഗര്‍വു കാട്ടുന്ന ഉധ്യോഗസ്ഥ ദുഷ് പ്രഭുത്വം , വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ദാരിദ്ര്യം , നിരക്ഷരത , തൊഴിലില്ലായ്മ ,ഇതൊക്ക് ഇപ്പോഴും നിലനില്‍ക്കുന്നു എന്നുള്ളത് അന്ഗീകരിക്കപെടെണ്ട യാദാര്‍ത്ഥ്യം തന്നെയാണ് .പ്രതികരിക്കേണ്ടത് മറ്റാരുമല്ല നമ്മളാണ് .അനീതി നിയമമാകുമ്പോള്‍ ചെറുത് നില്‍പ് നമ്മുടെ കര്‍ത്തവ്യമാണ് എന്ന് ചെ പറഞ്ഞത് ഓര്‍ക്കുക .ചെറിയ മുന്നേറ്റങ്ങളും കൂട്ടായ്മകളും തന്നെയാണ് ലോകത്തില്‍ വലിയ വിപ്ലവങ്ങള്‍ സൃഷ്ടിച്ചത് . ശുഭാപ്തി വിശ്വാസവും ലകഷ്യ ബോധവും ഉണ്ടെങ്കില്‍ കീഴടക്കാന്‍ പറ്റാതായി ഒന്നുമില്ല

No comments:
Post a Comment