Tuesday, September 10, 2013

മഅ്ദനി തീവ്രവാദി ?

മഅ്ദനി തീവ്രവാദി ?
 
 
വികലാംഗനും മതപണ്ഡിതനുമായ മഅ്ദനി പത്ത് റമസാന്‍ പുണ്യനാളുകള്‍ ജയിലില്‍ കഷ്ടതകള്‍ സഹിച്ചു നോമ്പും നമസ്‌കാരവും നിര്വ്വ്ഹിച്ചു പെരുന്നാളിന്റെ ആഘോഷപൊലിമകള്‍ ജയിലറകളില്‍ കഴിച്ചുകൂട്ടേണ്ടി വന്ന നിരപരാധി എന്ന് നിയമപീഠം വിധിയെഴുതി നിരുപാതികം വിട്ടയച്ച ആളിനെ വീണ്ടും വേട്ടയാടി പിടികൂടി കഴിഞ്ഞ റമസാന്‍ കാലത്ത് പിടികൂടിയപ്പോള്‍ തന്റെ വിശ്വാസപ്രമാണമായ വിശുദ്ധ ഖുര്ആിന്‍ നെഞ്ചോടു ചേര്ത്തു വെച്ച് നിറകണ്ണുകളോടെ ഞാന്...‍ നിരപരാധിയാണെന്നു കേണപേക്ഷിച്ചിട്ടും മാനുഷിക പരിഗണനകള്‍ ഒന്നും നല്കാ‍തെ കര്ണാറടക പോലീസിന്ന് പിടിച്ചു കൊണ്ടുപോകാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുകയായിരുന്നു സംസ്ഥാന ഭരണാധികാരികള്‍ ചെയ്തത്. ബാംഗ്ലൂര്‍ സ്‌ഫോടനത്തിനു കുടകിലെ ലക്കേരി എസ്റ്റേറ്റില്‍ വെച്ച് ഗൂഢാലോചനയില്‍ പങ്കാളിയായിരുന്നു മഅ്ദനി എന്നു പറയുമ്പോള്‍ മഅ്ദനിയുടെ കാവലാളുകളായ രണ്ട് പോലീസുകാര്‍ അന്ന് എവിടെയായിരുന്നു. വികലാംഗനായ മഅ്ദനി ഒറ്റക്ക് എങ്ങനെ കുടകിലെത്തി. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്ന ഒരാള്‍ അന്യസംസ്ഥാനത്ത് പോയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും അന്നത്തെ സര്ക്കാ രും കൃത്യനിര്വ്വ ഹണത്തിന് വിമുക്തി കാണിച്ചതാണല്ലോ ഇങ്ങനെ സംഭവിച്ചത്. തീര്ത്തും അവശനായി ശരീരം ക്ഷീണിച്ചു രോഗാതുരനായി വിട്ടയച്ച മഅ്ദനി വീണ്ടും കേരളരാഷ്ട്രീയത്തില്‍ ശ ക്തി പ്രാപിച്ചേക്കുമെന്ന ചിലരുടെ മിത്യാധാരണ തന്നെയാ ണു അദ്ധേഹത്തെ വീണ്ടും കുരുക്കിലാക്കിയത്. ബാംഗ്ലൂര്‍ കുറ്റാരോപണവും അതിന്നു ദൃക്‌സാക്ഷികളെ സൃഷ്ടിച്ചതും പച്ചക്കള്ളവുമാണെന്ന് തെഹല്ക്ക വസ്തുതാ പരമായി സ്ഥാപിച്ചു കഴിഞ്ഞ സ്ഥിതിക്ക് മഅ്ദനിയേയും അദ്ധേഹത്തിന്റെ പ്രസ്ഥാനത്തേയും ഇല്ലായ്മ ചെയ്യാ ന്‍ വേണ്ടിയുള്ള ചിലരുടെ കഥകള്‍ മാത്രമാണ് ഇതിനു പിന്നിലുണ്ടായിട്ടുള്ളതെല്ലാം
ഇടത്- വലത് സര്ക്കാ റുകള്‍ മാറിമാറി പങ്കുവെച്ചു കൊണ്ടിരിക്കുന്ന കേരളത്തിന്റെ അധികാരം തട്ടിയെടുത്ത് കൈക്കലാക്കാന്‍ മഅ്ദനിയുടെ നേതൃത്വത്തില്‍ രൂപപ്പെട്ടു പ്രവര്ത്തിധക്കുന്ന പിന്നോക്കക്കാര്ക്ക്ാ സാധ്യമാകുമോ എന്ന് ഭയപ്പെട്ടു കഴിഞ്ഞിരുന്ന രാഷ്ട്രീയ തമ്പുരാക്കന്മാര്‍ കേന്ദ്രത്തിലെ ബി.ജെ.പി ഭരണകര്ത്താോക്കളുമായുണ്ടാക്കിയ രഹസ്യ അജണ്ടയുടെ ഭാഗമായിരുന്നു. മഅ്ദനിയെ നശിപ്പിച്ചു കളയാനുള്ള തന്ത്രങ്ങള്ക്ക് രൂപം നല്‍കി പ്രാവര്ത്തിരകമാക്കിയത്. തൊപ്പിയും താടിയുമുള്ള ഏതൊരാളിനേയും മതതീവ്രവാദത്തിന്റെ പേരില്‍ പിടിച്ച് വിലങ്ങിട്ട് തടവിലാക്കുകയും അതല്ലെങ്കില്‍ വ്യാജ ഏറ്റുമുട്ടലിലൂടെ തെരുവില്‍ വെടിവെച്ചിട്ട് പത്ര-ദൃശ്യ മാധ്യമങ്ങളില്‍ പോലീസുമായി ഏറ്റുമിട്ടു കൊല്ലപ്പെട്ട തീവ്രവാദിയുടെ വികൃതമായ പടങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത് പോലും ചിലരുടെ താല്പര്യങ്ങ ള്ക്ക്് വേണ്ടി ചമച്ചുണ്ടാക്കിയതാണെന്ന് കാലം തെളിയിച്ചതാണല്ലോ ?

No comments:

Post a Comment