Tuesday, September 10, 2013

നരേന്ദ്ര മോഡി

നരേന്ദ്ര മോഡി നാളെ വരുന്നതുമായി ബന്ധപെട്ട സജീവ ചര്‍ച്ചയിലാണ് കേരളം. വരുന്നതിനെ ആഘോഷമായി കൊണ്ടാടാന്‍ കുറേപ്പേര്‍..... ന്യായീകരിച്ചും എതിര്‍ത്തും കുറെ പേര്‍.... മൂന്നു ദിവസമായി കുമ്മായവും, പാലുമായി അദേഹത്തെ വെളുപ്പിക്കാന്‍ കുറെയേറെ പോസ്റ്റുകള...ും..... അദേഹം വരുന്നത് മൂലം കേരളത്തിലെ മുസ്ലിംകള്‍ക്ക് എന്തോ സംഭവിക്കാന്‍ പോകുന്നു എന്നാ ചിലരുടെ പോസ്റ്റുകളും, ധാരണകളും... എന്നാല്‍ കേരളത്തില്‍ മുസ്ലിംകള്‍ ഒന്നടങ്കം പറയാന്‍ ആഗ്രഹിക്കുനത് അദ്ദേഹത്തിന്റെ സന്ദര്‍ശനം മുസ്ലിംകള്‍ക്ക് യാതൊരു ഗുണമോ ദോഷമോ ചെയ്യില്ല, മറിച്ചു ഇത്രയും കാലം പവിത്രമെന്നു കേരള ജനത മൊത്തം വിശ്വസിച്ച, ഏതൊരു മത സൌഹാര്‍ദ കൂട്ടായ്മയിലും സജീവമായി സംഭാവനകള്‍ അര്‍പ്പിച്ച ശിവഗിരി എന്ന സ്ഥലത്തിനും ആ സ്ഥാപനത്തിനും മാത്രമേ കോട്ടം സംഭവിക്കുകയും നാണക്കേട്‌ ഉണ്ടാകുകയും ചെയ്യുള്ളൂ... ആവശ്യമില്ലാതെ ചര്‍ച്ചകള്‍ നടത്തി കേരളത്തിലെ സാമുഹികാന്തരീക്ഷം മലിനമാക്കെണ്ടാതില്ല... ഇതിനെക്കാളും വിഷമുളള്ളവര്‍ ഇവിടെയുണ്ട്... ഇതിനെക്കാളും വിഷ സര്‍പ്പങ്ങള്‍ കുറച്ചു ദിവസം മുന്‍പ്‌ ഇവിടെ വന്നു പോയതെ ഉള്ളൂ.... പുത്തരിക്കണ്ടത്തിലെ പ്രസംഗവും വര്‍ത്തമാനവും കേട്ട് കഴിഞ്ഞതെ ഉള്ളൂ.

No comments:

Post a Comment