Monday, May 23, 2016

മൂന്നാര്‍ - വട്ട വട




എത്ര കൊടും  ചൂടായാലും ആ ചൂടിനെ  നോക്കി  ചിരിച്ചു  കൊണ്ട് നമ്മുടെ മനസിനെയും ശരീരത്തെയും തണുപ്പിച്ചു ആലിംഗനം ചെയ്യുന്ന സുന്ദരിയാണ് മൂന്നാര്‍. പകലും സന്ധ്യയും കോട കൊണ്ട്  നമ്മെ പുതപ്പിച്ചു കണ്ണുകളെ പച്ചപ്പ്‌ കൊണ്ട് മയക്കി കിളികളുടെയും ചെറിയ വെള്ളച്ചാട്ടങ്ങളുടെയും ശബ്ദം കൊണ്ട് കര്‍ണ പുടലത്തിനു മധുര സംഗീതം നല്‍കി നമ്മെ മാടി വിളിക്കുന്നു..അതില്‍  അലിയാന്‍  ആഗ്രഹിക്കാത്തവരായി ഈ ഭൂലോകത്ത്  ആരുമുണ്ടാകില്ല.



ഈ ഏപ്രിലില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട മൂന്നാറിനെ കണ്ടു അവിടുന്ന് പാമ്പാടിന്‍ ഷോല വഴി വട്ടവട പോയി. തട്ട് തട്ടുകളായി തിരിച്ചു നടത്തുന്ന കൃഷിയും എങ്ങും പച്ചപ്പും സ്ട്രോബ്ബരിയും, കൊളിഫ്ലാവരും, കാബേജും എല്ലാം കണ്ടു  തിരിക്കാറായപ്പോള്‍ ചിലന്തിയാര്‍ ബോര്‍ഡ് കണ്ടു .. എന്നാല്‍  ചിലന്തിയാറും കണ്ടു  ഒന്ന്  മുങ്ങി കുളിക്കാമല്ലോ   എന്ന്  വിചാരിച്ചു മുന്നോട്ടു പോയി. റോഡിനു ഇരു  വശവും ഊട്ടിയില്‍ കാണുന്നത്  പോലുള്ള ധാരാളം പൂ ചെടികള്‍..വിത്യസ്ത  വര്‍ണ്ണങ്ങള്‍...പലതരം പക്ഷികള്‍..














ആറു  കാണാന്‍  പോയ നമ്മള്‍  വഴിയില്‍ കണ്ട കുറെ സ്ത്രീകളോട് ചോദിച്ചു, ചിലന്തിയാര്‍ എത്തി  എന്ന്  പറഞ്ഞു.. ആറു എവിടെ  എന്ന്  ചോദിച്ചപ്പോള്‍  ചിലന്തിയാര്‍  എന്നത്  സ്ഥലപ്പേര്‍  ആണെന്നും ഇവിടെ പുഴയും ആറും ഒന്നും ഇല്ല എന്ന് പറഞ്ഞപ്പോള്‍ നമ്മള്‍ ശശിയായി .. തിരിച്ചു  വന്നു " ചാര്‍ളി" കൂടി  കണ്ടപ്പോള്‍  ത്രില്ലായി   


No comments:

Post a Comment