യാന്‍ബുവില്‍ നിന്നും ഏകദേശം 60 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അന്നഖിലില്‍ എത്താം.. മദീന, ജിദ്ദ ഏകദേശം മൂന്നു മണിക്കൂര്‍ സഞ്ചരിക്കേണ്ടി വരും ഈ പുരാതന നഗരത്തില്‍ എത്താന്‍..
സൌദിയിലെ ഒട്ടുമിക്ക സ്ഥലങ്ങളും സന്ദര്‍ശിക്കുമ്പോള്‍ നമുക്ക് പൌരാണിക ചരിത്ര അവശേഷിപ്പുകളുടെ സ്പന്ദനങ്ങള്‍ കാണാം. അല്‍ നഖീലും അത് പോലെ തന്നെയാണ്.
ആദ്യം ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത് ഒരു ഭൂകമ്പം / പേമാരി വന്നു നശിച്ചത് പോലെ തോന്നുന്ന ഒരു നഗരത്തിന്റെ അവശിഷ്ടങ്ങളാണ്. ചരിത്ര സ്ഥലങ്ങള്‍ കാണുമ്പോള്‍ നാം നിര്‍ബന്ധമായും ആ സ്ഥലങ്ങളെ കുറിച്ചറിയാവുന്ന ഒരു ഗൈഡിനെ കൊണ്ട് പോകേണ്ടത്. വെറുതെ കാണാന്‍ പോയ ഞങ്ങള്‍ക്ക് ഒരു ഭാഗ്യം പോലെ ഒരു സൗദി യുവാവ് ഒരു വടി കൊണ്ട് എന്തോ തിരയുന്നത് കണ്ടു. അയാളുമായി പരിചയപ്പെട്ടു. അദേഹം എല്ലാ ആഴ്ചകളിലും ഇവിടെ എത്തുകയും പൌരാണിക അവശേഷിപ്പുകള്‍ ശേഖരിക്കുന്ന സ്വഭാവം ഉണ്ടെന്നും പറഞ്ഞു. ഒടുവില്‍ അദേഹം നമ്മുടെ ഗൈഡായി ഒപ്പം കൂടി. ജീവിതത്തിൽ അപൂർവമായി കിട്ടിയ ഒരവസരമായി ഈ മുഹൂർത്തം ഞങ്ങൾക്കനുഭവപ്പെട്ടു.


ഈജിപ്ത് , യമൻ രാജ്യങ്ങളിലെ വ്യാപാരത്തിൽ പുരാതന കാലം മുതലേ യാമ്പു ഒരു ഇടത്താവളമായി ചരിത്ര ത്താളുകളിൽ അറിയപ്പെടുന്നു. പുരാതന മിസ്‌ർ , ശാം , ആഫ്രിക്കയുടെ വടക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നെല്ലാമുള്ള കച്ചവട സംഘങ്ങളും യാത്രക്കാരും ചെങ്കടലിന്റെ തീരത്തുള്ള യാമ്പു വഴിയാണ് യാത്ര പോയിരുന്നത് . അക്കാലം മുതൽ തന്നെ മക്കയിലേക്കും മദീനയിലേക്കും സന്ദർശകർ ഇവിടെ ഒരു ഇടത്താവളമാക്കി ഇതു വഴി കടന്നു പോയിരുന്നു. കാർഷിക വിഭവങ്ങൾക്കും പ്രത്യേകിച്ച് ഈത്തപ്പഴ വ്യാപാരത്തിനും പ്രസിദ്ധമായ കമ്പോളവും കൂടിയായിരുന്നു യാമ്പു വെന്ന് ചരിത്രം വ്യക്തമാക്കുന്നു.
 |
| കടലില്‍ കാണുന്നത് പോലുള്ള കല്ലുകള്‍, ശങ്ഖ് പോലുള്ളവ... |
 |
| ഈ പ്രദേശത്ത് പാമ്പ്, ചെന്നായ പോലുള്ള ജീവികളുടെ താവളവും പൊത്തും |
ഇവിടെ ഉണ്ടായിരുന്ന വലിയ വീടുകളും തോട്ടങ്ങളും ആയിരം വരഷങ്ങള്‍ക്ക് മുമ്പുണ്ടായതുടർച്ചയായ ജലപ്രളയത്തിൽ ഒലിച്ചു പോയതാണെന്നും അന്ന് ജീവിച്ചിരുന്ന പലരും ജലപ്രളയത്തിൽ മുങ്ങിമരിച്ചതായും ചരിത്രം രേഖപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു . ധനികനായ ഇബ്നു ജബീര്‍ താമസിച്ചിരുന്ന കൊട്ടാരവും വാഹനവും നമുക്ക് കാണിച്ചു തന്നു.. അന്നത്തെ കാലത്തുണ്ടായിരുന്നു ജലസംഭരണിയും, കിണറും ഒക്കെ ഇവിടെ കാണാന്‍ കഴിയും..
 |
| ക്ഷയിച്ച പ്രതാപം |
 |
| ജല സംഭരണിയും ചെറിയ കുളവും |
 |
| അന്നത്തെ സമ്പന്നരുടെ ഗേഹം...നമ്മളും അഹങ്കരിക്കണ്ട...നാളെ നമ്മെ കുറിച്ച് ഇത് പോലെ ആരെങ്കിലും എഴുതേണ്ടി വരും |
ഇതിനു സമീപമായി പ്രവാചക പിന്‍ഗാമിയും ഖലീഫയും ആയിരുന്ന അലിയും കുടുംബവും താമസിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. ആ പ്രദേശത്തിന് അയിനുൽ അലി എന്ന പേര് കിട്ടാന്‍ കാരണം അതാണെന്നും.
അവിടുന്ന് അദ്ദേഹം ഞങ്ങളെ ഉസ്മാനിയ ഖിലാഫത്ത് കാലത്ത് യുദ്ധത്തിനായി പണിത കോട്ടയിലേക്ക് കൊണ്ട് പോയി. ഇത് പോലുള്ള ചെറിയ കോട്ടകള്‍ തുര്‍ക്കി കോട്ട എന്ന പേരില്‍ ജിദ്ധയിലെ പല ഭാഗത്തും കാണാന്‍ കഴിയും. ഇപ്പോള്‍ ഈ കോട്ട ആർക്കിയോളജിക്കൽ വകുപ്പിന്റെ കീഴിലാണ്. ആരെയും പ്രവേശിപ്പിക്കാതെ അടച്ചിട്ട കോട്ടയില്‍ ഞങ്ങളെ അദ്ദേഹം കോട്ടക്കുള്ളില്‍ പ്രവേശിപ്പിച്ചു. അങ്ങനെ നുഴഞ്ഞു കയറ്റം ഇന്ത്യക്കാര്‍ക്കും സാധിക്കുമെന്ന് തെളിയിച്ചു.
ഈ കോട്ടക്കുള്ളില്‍ നിന്ന് ശത്രുവിനെ വെടി വെക്കാന്‍ പാകത്തിലുള്ള ധാരാളം തുരങ്കങ്ങള്‍ കാണാന്‍ കഴിയും.
 |
| കോട്ടയുടെ കവാടം.. |
 |
| ഇത് പോലുള്ള ദ്വാരങ്ങള്‍ വഴി ശത്രുക്കളെ കാണാനും വെടി വെക്കാനും കഴിയുന്നു |
 |
| ഈ കല്ലിനിടയില്‍ സ്വര്‍ണ്ണം പോലുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ ഉണ്ട് |
ഈ കല്ലുകള്‍ക്കിടയില്‍ സ്വര്‍ണ്ണം പോലുള്ള ലോഹങ്ങള്‍ ഉള്ളത് കൊണ്ടാണ് ഇവിടെ ആരെയും പ്രവേശിപ്പിക്കാത്തത്. ആളുകള്‍ കൊട്ടക്കകത്തെ കല്ലുകള്‍ നീക്കി അന്വേഷണം തുടങ്ങിയപ്പോള്‍ കോട്ട തകരുമെന്ന് മനസിലാക്കിയതിനാല്‍ ഇവിടെ പ്രവേശനം നിഷേധിച്ചു.
 |
| കല്ലിനിടയില്‍ നിന്നും കിട്ടിയ വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ആഭരണം |
അസീസ് രാജാവ്, ലോറൻസ് എന്ന സ്പൈൻ ചാരൻ , ഷരീഫ് രാജാവ് എന്നിവരൊക്കെയുമായി ബന്ധപ്പെട്ട ചരിത്രം ഉറങ്ങി കിടക്കുന്നൂ ഈ കോട്ടയില്‍.
 |
| അങ്ങനെ നമ്മളും നുഴഞ്ഞു കയറാന്‍ പഠിച്ചു |
No comments:
Post a Comment