Saturday, February 8, 2014

ചരിത്രം ഉറങ്ങുന്ന ഹൈദരാബാദ്......(ഭാഗം - രണ്ട് )


രാമോജി ഫിലിം സിറ്റി.

സിനിമ ഇഷ്ടപ്പെടുന്നവരെല്ലാം ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലമാണ് രാമോജി ഫിലിം സിറ്റി.  

 

ഹൈദരാബാദില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ ഹയാത്ത്നഗറില്‍ 2000ഏക്കറിലാണ് രാമോജി ഫിലിം സിറ്റി സ്ഥിതി ചെയ്യുന്നത്. പ്രധാന കവാടത്തില്‍ നിന്ന് പ്രത്യേക വാഹനത്തിലാണ് സന്ദര്‍ശകരെ ഫിലിംസിറ്റി ചുറ്റികാണിക്കാന്‍ കൊണ്ടുപോകാറ്


 

രണ്ടോ മൂന്നോ ദിവസം കണ്ടാലും മതി വരാത്ത കാഴ്ചകളാണ് ഇവിടെ ഒരുക്കി ഇരിക്കുന്നത്. തുടക്കത്തിലേ സിനിമ എങ്ങനെയാണു നമ്മെ പറ്റിക്കുന്നതെന്ന് പറഞ്ഞു തരുന്നു. കൂടെ ഉള്ളവരിൽ നിന്നും ഒരാളെ വിളിച്ചു ഷൂട്ട്‌ ചെയ്തു , മിക്സിംഗ്, സൌണ്ട് എഫക്ച്റ്റ് എല്ലാം കാണിച്ചു തന്നു ഒരു സീൻ നമ്മുടെ മുൻപിൽ വെച്ച് തന്നെ കാണിച്ചു പഠിപ്പിച്ചു തരുന്നു.




 കടന്നു പോകുന്ന വഴികളില്ലെല്ലാം പല വിധ രൂപങ്ങൾ ഉണ്ടാക്കി വെച്ചിട്ടുണ്ട് ...





ഒരു സ്റ്റണ്ട് ഷോയുടെ ചിത്രീകരണവും, സെറ്റും ..




ഇടക്കുള്ള കൾച്ചരൽ പ്രോഗ്രാം


 ഭയപ്പെടുത്തുന്ന ചിത്രീകരണത്തിനായി
പ്രത്യേക സ്ഥലങ്ങൾ...







ഒരു സ്ഥലത്ത് തന്നെയുള്ള, എയര് പോര്ട്ട്, റയിൽവേ സ്റ്റെഷൻ, ബസ്‌ സ്റ്റോപ്പ്‌, ജയിൽ, പോലിസ് സ്റ്റെഷൻ അങ്ങനെ നീണ്ടു പോകുന്നു കാഴ്ചകൾ. ചുരുക്കി പറഞ്ഞാൽ കഥയും തിരക്കഥയുമായി ചെന്നാൽ ഒരു ഫിലിം പൂര്തീകരിച്ചു വരാൻ കഴിയും...

 ഇതിൽ നമ്മെ കൂടുതൽ ആകര്ഷിക്കുന്ന ഫ്ലോര് ആണ് രാമായണ മഹാഭാരതത്തിലെ ചിത്രീകരണത്തിന് ഉപയോഗിച്ച സ്റ്റുഡിയോ. പ്രത്യേക കലാ വിരുധിൽ തീർത്ത ഫ്ലോര് കഥ പാത്രങ്ങളുടെ ചലിക്കുന്ന രൂപം തീർത്തു ശബ്ദം നല്കി മനോഹരമാക്കി തീർത്ത ഈ ഫ്ലോര് അത്യന്തം മനോഹരമായ ഒന്നാണ്. 





ഫോട്ടോ എടുത്തു ആർത്തിതീരാത്തവർ ഉണ്ടെങ്കിൽ തീര്ച്ചയായും കാണേണ്ടതാണ് ഫിലിം സിറ്റി.

അമേരിക്ക, പാരീസ്, തുടങ്ങിയ യുറോപ്യൻ രാജ്യങ്ങൾ, രാജസ്ഥാനിലെ
പ്രശസ്തമായ ഹവാമഹല്‍, ദല്‍ഹിയിലെ മുഗള്‍ ഗാര്‍ഡന്‍, മൈസൂരിലെ വൃന്ദാവന്‍ ഗാര്‍ഡന്‍ തുടങ്ങി നിരവധി വിഖ്യാത കെട്ടിടങ്ങളുടെയും സ്മാരകങ്ങളുടെയും മാതൃകകള്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതാണ്.





 

 

മുഗള്‍സാമ്രാജ്യത്തിന്‍െറ കാലത്തേക്കും മൗര്യരാജവംശത്തിന്‍െറ കാലത്തേക്കും യാത്ര പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇവിടെ സ്റ്റുഡിയോകള്‍ ഉണ്ട്






 ഗാന രംഗങ്ങൽക്കായുള്ള പൂന്തോട്ടങ്ങൾ, ബട്ടര്ഫ്ലൈ പാര്ക്ക്, എന്ന് വേണ്ട കാഴ്ച്ചയുടെ ഒരു മഹാ വിസ്മയം..










കുട്ടികൾക്കായി സജ്ജീകരിച്ചിരിക്കുന്ന പ്രതേക പാർക്ക്‌







കൂടുതൽ വർണിക്കാൻവാക്കുകൾക്കു കഴിയില്ല. ക്യാമറക്കും പരിധികൾ ഉണ്ട്. അത്രത്തോളം എടുക്കാനുണ്ട് ചിത്രങ്ങൾ . വീണ്ടും ഒരിക്കൽ കൂടി പോകണം എന്നല്ലാതെ ആർക്കും കണ്ടു മതി ആയി എന്ന രീതിയിൽ പോകുന്നവർ ഉണ്ടാകില്ല. കഴിയുന്നവർ എല്ലാവരും കാണേണ്ടതാണ്.


ആരോഗ്യ പ്രശ്നം മൂലം സ്നോ വേൾഡിൽ കയറാൻ കഴിഞ്ഞില്ല. അതൊരു  ഭയങ്കര നഷ്ടമായി അനുഭവപ്പെട്ടു . -5 ഡിഗ്രിയിൽ തണുപ്പ് ആസ്വദിക്കാൻ കഴിയും എന്നതാണ് ഇവിടത്തെ അനുഭവം.

ഇനിയും സ്ഥലങ്ങള്‍ ഒരു പാട് ബാക്കി..



ഇത്രയും ദിവസത്തെ സന്തോഷത്തിനു വിരാമമായി യാത്ര പറയൽ. ഒരു കുടുംബത്തിലെ അംഗങ്ങൾ പലയിടത്തായി പോകുന്നത് പോലെ .....


ഇനിയും ഒരുമിക്കാൻ കഴിയട്ടെ എന്ന പ്രാർതനയുമായി റ്റുലിപ്സിനു നന്ദി പറഞ്ഞു കൊണ്ട് മടക്ക യാത്ര...


ഒന്നാം ഭാഗത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക  

ചരിത്രം ഉറങ്ങുന്ന ഹൈദരാബാദ്......(ഭാഗം - ഒന്ന് )
http://ningalkkayi.blogspot.com/2014/02/blog-post_5.html

വളരെ ചെലവു കുറഞ്ഞ രീതിയിൽ നല്ലൊരു യാത്ര ആസ്വദിക്കാം . തിരുവനന്തപുരത്ത് നിന്നും ശബരി എക്സ്പ്രസ്സിൽ സെക്കന്ദരാബാദിൽ എത്തിയാൽ എല്ലാ ചെലവുമടക്കം 5000 രൂപയെ ചെലവു വരൂ ഏജൻസിയെ സമീപിച്ചാൽ. നല്ല ഫുഡും എല്ലാ റ്റിക്കറ്റും അവർ തന്നെ എടുത്തു കൊള്ളും.


2 comments:

  1. യാത്ര വായിച്ചു. നന്നായിരിക്കുന്നു.
    ഹൈദരാബാദ്, ഇത് വരെ പോകാന്‍ പറ്റിയില. പോകണം എന്ന് ഭയങ്കര ആഗ്രഹമുള്ള സ്ഥലമാണ് ഫിലിം സിറ്റി.

    ReplyDelete