Saturday, February 8, 2014

ചരിത്രം ഉറങ്ങുന്ന ഹൈദരാബാദ്......(ഭാഗം - ഒന്ന് )

ചരിത്രം ഉറങ്ങുന്ന ഹൈദരാബാദ്......(ഭാഗം - ഒന്ന് )



ഹൈദരാബാദ് .... പേര് പോലെ തന്നെ സ്ഥലവും ... എല്ലാം ഒരു മുഗൾ അല്ലെങ്കിൽ അറബി മയം. സാധാരണ ഒരു ദേശത്തെ സുന്ദരിയാണ്‌ എന്നാ ഉപമിക്കാര്. എന്നാൽ ഹൈദരാബാദിനെ നോക്കി അങ്ങനെ പറയാൻ കഴിയില്ല , തലയെടുപ്പുള്ള , പൌരുഷം നിറഞ്ഞ വൃദ്ധനെ പോലെയാണ് തോന്നിയത്. നൂറാണ്ടുകളുടെ പഴക്കമുള്ള എവിടെയും ചരിത്രത്തിന്റെ ബാക്കി പത്രമായ നഗരങ്ങൾ. ഒരു ചരിത്ര വിദ്യാർത്ഥിയെ സംബന്ധിച്ചോളം  പഠനത്തിന്റെ ഒരു നാഴിക കല്ലാണ് ഹൈദരാബാദ്. എല്ലാ  ആധുനികതയുടെ ഇടയിലും പഴമയുടെ ഗന്ധം സൂക്ഷിക്കുന്ന നഗരം. അതാണ്‌ ഹൈദരാബാദ്.



ഹൈദരാബാദ് യാഥാര്ത്യമാക്കി തന്ന Tulipz  എന്ന travel agency  ആണ് . ആദ്യം സംശയത്തോടെയാണ് അവരെ സമീപിചതെങ്കിലും ഒരു നല്ല കുടുംബാന്താരീക്ഷതോടെയുള്ള, തികച്ചും സത്യസന്ധമായി ഉള്ള ഒരു യാത്ര സമ്മാനിച്ച Tulipz നെ ഓര്ക്കാതെ പോയാൽ ഒരു നന്ദി കേടായിരിക്കും. അതോടൊപ്പം തന്നെ മലബാറുകാരുടെ പെരുമാറ്റവും സ്നേഹവും വിട്ടു വീഴ്ചയും എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. അത്രക്കും ആസ്വദിച്ചു കുടുംബാന്തരീക്ഷം.. യാത്ര കഴിഞ്ഞു പിരിയുമ്പോൾ ഏവരുടെയും കണ്ണില കാണാമായിരുന്നു സ്നേഹ ദുഖാര്ദ്രമായ വിട പറയൽ.

  

NTR ഗാർഡൻ




സെക്കന്ദരാബാദിൽ വന്ന ഞങ്ങളെ ഹുസൈൻ സാഗർ  ലേകിന്റെ സമീപമുള്ള ഒരു ഹോട്ടലിൽ താമസം തരപ്പെടുത്തി അന്ന് ഫ്രഷ്‌ ആയി  NTR ഗാർഡൻ കാണാൻ പോയി. അവധി ദിവസം ആയതിനാൽ റ്റിക്കറ്റിനായി ഒരു നീണ്ട ക്യൂ തന്നെ ഉണ്ടായിരുന്നെങ്കിലും പെട്ടെന്ന് തന്നെ ഉള്ളിൽപ്രവേശിക്കാൻ കഴിഞ്ഞു





  വിവിധതരത്തിലുള്ള പൂന്തോട്ടങ്ങളും ശില്പങ്ങളുടെ കരവിരുതും കൊണ്ട് ഏക്കര് കണക്കിന് വിസ്തൃതി ഉള്ള ഗാർഡൻ കണ്ണിനും മനസിനും ആനന്ദം നല്കുന്ന ഒന്ന് തന്നെയാണ്












 ഗാർഡന്റെ ഉള്ളിൽ കൂടുതൽ കാഴ്ചകൾ കാണാൻ ഒരു ചെറിയ ട്രെയിനും ഉണ്ട്. ഇതിൽ ഇരുന്നു പോകുമ്പോൾ ഒഴിഞ്ഞ സ്ഥലങ്ങളിൽ ഇരുന്നുള്ള പ്രണയ ജോടികളും സല്ലാപങ്ങളും കാണാൻ കഴിയും









ലുംബിനി പാര്‍ക്ക്


 1562- ഇബ്രാഹിം കുത്തബ് ഷാ-വിനാൽ പണി തീർക്കപ്പെട്ട ഹുസ്സൈൻ സാഗർ എന്ന മനുഷ്യനിർമ്മിത തടാകത്താൽ വേറിട്ടു നിൽക്കുന്ന നഗരങ്ങളാണ് ഹൈദരബാദും അതിന്റെ തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന സെക്കന്തരാബാദ് എന്ന നഗരവും.


വെള്ളപ്പൊക്കം കൊണ്ട് ജനം വിഷമിച്ചപ്പോള്‍ ഹുസൈന്‍ എന്ന വലിയ്യ് ഒരു തടാകം കുഴിക്കാന്‍ ആവശ്യപ്പെട്ടുവെന്നും അങ്ങനെ ഹുസൈന്‍ സാഗര്‍ എന്ന പേര് വന്നുവെന്നുമാണ് ചരിത്രം. 





ഗരത്തിലെ മുഴുവന്‍ മലിനജലവും ഗണേശോല്‍സവ കാലത്തെ ലക്ഷക്കണക്കിന് പ്രതിമകളും ഒഴുക്കിവിട്ട് അധികൃതര്‍ തടാകത്തെ മരിക്കാന്‍ വിട്ടിരിക്കുകയാണ്. ഹുസൈന്‍ സാഗര്‍ തീരത്തെ പാര്‍ക്കുകളിലൊന്നാണ് ലുംബിനി പാര്‍ക്ക്. 















നദിയുടെ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന ശ്രീ ബുദ്ധന്റെ പ്രതിമയുടെ അടുത്ത് പോകാനായി ബോട്ടിൽ കയറി .   









ലോകത്തിലെ തന്നെ ഒറ്റ കല്ലിൽ തീർത്ത എറ്റവും വലിയ ബുദ്ധ പ്രതിമ ഇവിടെയാണ് ഉള്ളതെന്ന് പറയുന്നു ഹുസൈന്‍ സാഗര്‍ ലേകിന്റെ മധ്യ ഭാഗത്തായി നിര്മിച്ച പ്രതിമ സെക്കന്ദരാബാദിൽ പ്രവെഷിക്കുമ്പൊഴെ കാണാൻ കഴിയും. ലൈറ്റിന്റെ വര്ണപ്രകാശത്താൽ വിവിധ നിറങ്ങളിൽ കാണുന്ന ബുദ്ധന്റെ പ്രതിമ  വളരെ മനോഹരം തന്നെയാണ്.



 

അതിനടുത് തന്നെയുള്ള ഹൈദരാബാദിന്റെ ചരിത്രം പറയുന്ന ലേസര് ഷോയും കാണാവുന്നതാണ്. ലേസര് ഷോയിൽ പറയുന്ന പോലെ ത്തന്നെ പ്രണയവും വിരഹവും ചേര്ന്ന ഒരു യുഗ്മ കാവ്യമാണ് ഹൈദരാബാദ്.  മക്ക മസ്ജിദു സ്ഫോടനത്തിനു ശേഷം എല്ലായിടവും സുരക്ഷ ക്രമീകരണങ്ങൾ സജീവമാണ്.




ചാർമിനാർ  





രാവിലെ ചാർമിനാർ ഉണരും മുൻപേ അവിടെ എത്താൻ ഉള്ളതിനാൽ അതിവേഗം പ്രാതൽ കഴിച്ചു എല്ലാവരും സന്തോഷത്തോടെയും തിടുക്കതോടെയും ലോക പ്രശസ്തിയാർജിച്ച ചാര്മിനാരിലേക്ക്.

ഇടുങ്ങിയ റോഡുകളും എല്ലായിടത്തുമുള്ള പച്ച കൊടികളും കറുത്ത കൊടികളും കണ്ടപ്പോൾ ഏതോ ഷിയാ നഗരത്തിൽ പ്രവേശിച്ചത്‌ പോലെ തോന്നി. സംശയം പങ്കു വെച്ചപ്പോൾ പ്രദേശത്ത് കൂടുതലും ശിയാക്കൾ ആണെന്ന് അറിഞ്ഞു.
 


 


അടുക്കുന്തോറും നടത്തത്തിന്റെ വേഗത കൂടി വന്നു.  1591 മുഹമ്മദ് ഖിലി കുത്തബ് ഷാ, നഗരത്തിന്റെ പ്രതീകമായി നിര്മ്മിച്ച ചാർമിനാർ ഓൾഡ്‌ എന്ന് പറയുന്നത് പോലെ കുറച്ചു അഹങ്കാരതോടെയുള്ള നില്പ് കാണുമ്പോൾ ലോക പ്രശസ്തി കിട്ടിയില്ലെങ്കിലെ അത്ഭുതമുള്ളൂ
 





180 അടി ഉയരമുള്ള മനോഹര നിര്‍മിതി കൊത്തു പണികളിലും നിര്‍മാണ ചാരുതയിലും ആരെയും അതിശയിപ്പിക്കുന്ന ഒന്നാണ്.  കല്ലും ചുണ്ണാമ്പും ഉപയോഗിച്ച് നിര്‍മ്മിച്ച ഇതിന്റെ ചുമരുകളില്‍ ഖുര്‍ആന്‍ സൂക്തങ്ങളും 'അല്ലാഹു' 'മുഹമ്മദ്' തുടങ്ങിയ നാമങ്ങളും കൊത്തി വെക്കപ്പെട്ടിരിക്കുന്നു. ഘനഗംഭീരമായ നാലു മിനാരങ്ങളോടു  കൂടിയ പഴയ ഓട്ടോമന്‍ നിര്‍മിതികളെ അനുസ്മരിപ്പിക്കുന്ന കെട്ടിടം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണ് ഇന്ന്. 




അതിനുള്ളിലെ ചെറിയ പടവുകളിൽ കൂടി വളരെ ഇരുട്ടിൽ മൊബൈൽ ടോര്ചിന്റെ പ്രകാശത്തിൽ  മുകളിലേക്ക് കയറുമ്പോൾ അത് നിര്മ്മിച്ചവരെ അഭിനന്ദിക്കാതെ വയ്യ.
 









മുകളിലെത്തി കഴിഞ്ഞാൽ ചുമരിലും മിനാറുകളിലും കരവിരുതിന്റെ ഭംഗി ഒളിഞ്ഞിരിക്കുന്നു. അവിടുന്ന് നോക്കിയാൽ മക്കാ മസ്ജിദും, മറ്റു ഉയര്ന്ന ഗോപുരങ്ങളും , നഗരത്തിന്റെ പ്രധാന ഭാഗങ്ങളും കാണാൻ കഴിയും. കയറിയതിനെക്കാൾ പ്രയാസമാണ് ഇറങ്ങാൻ . പരസ്പരം സഹായിച്ചു പണിപ്പെട്ടു താഴേക്ക്‌ ഇറങ്ങി .



ചാര്‍മിനാറിനു തിളക്കം കുറഞ്ഞെങ്കിലും അവിടെ കടകളില്‍ കാണുന്ന വസ്ത്രങ്ങള്‍ക്കും ചെരുപ്പിനും വളകള്‍ക്കും എല്ലാറ്റിനും നല്ല തിളക്കം.എല്ലാം  സീകന്‍സും  കല്ലുകളും പതിപ്പിച്ചു മനോഹരമാക്കിയിരിക്കുന്നു. മുത്തുകളും കല്ലുകളും വച്ച ചെരുപ്പുകള്‍.








ചാര്‍മിനാറില്‍ നിന്നു നോക്കിയാല്‍ തന്നെ മക്കാമസ്ജിദിനെ കാണാം.


 മക്കാ മസ്ജിദിലേക്ക്.












1617-ല്‍ ഖൂലി കുത്തുബ് ഷാ തന്നെയാണ് ഇതിന്റെ നിര്‍മ്മാണവും തുടങ്ങിയത്. പക്ഷെ പണി തീരാന്‍ വര്‍ഷങ്ങളെടുത്തു. പിന്നെ മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബ് 1694-ല്‍ ആണ് പണി പൂര്‍ത്തീകരിച്ചത്.








നൈസാമുമാരും മുഗളരും രജപുത്രരും തുടങ്ങി ഗതകാല ഇന്ത്യയിലെ അനേകം ഭരണകൂടങ്ങള്‍ പണിതുയര്‍ത്തിയ അത്ഭുതകരമായ നിര്‍മിതികളില്‍ നിന്ന് പണപ്പിരിവ് നടത്താനും ടിക്കറ്റ് കൊടുക്കാനും വേണ്ടി മാത്രം നിലനില്‍ക്കുന്ന, ചരിത്രസ്മാരകങ്ങളുടെ സംരക്ഷണത്തില്‍ വലിയ താല്‍പര്യമൊന്നുമില്ലാത്ത ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ ഉദാസീനതയും നമുക്ക് കാണാൻ കഴിയും.

മസ്ജിദിനോട് ചേര്ന്ന കുളം



ഖബറിടങ്ങൾ. നിസാമിന്റെ ഖബർ ഇവിടെ ഉണ്ടെന്നു പറയപ്പെടുന്നു

 

ചൗമൊഹല്ല പാലസ്:



നാല് കൊട്ടാരങ്ങള്‍ എന്നര്‍ഥം വരുന്ന ചഹര്‍  എന്ന വാക്കിൽ നിന്നാണ് ചൗമൊഹല്ല എന്ന പേരുണ്ടായത്. 









കൊട്ടാരത്തിന്‍െറ രൂപകല്‍പ്പനയും ഡിസൈനിംഗും വ്യത്യസ്ത മാതൃകകളുടെ സങ്കരരൂപമാണ്. പ്രതാപത്തിലും ഭംഗിയും പകരംവെക്കാന്‍ മറ്റൊന്നില്ലാത്ത കൊട്ടാരത്തിന് രണ്ട് അങ്കണങ്ങളാണുള്ളത്.

കിരീടധാരണമടക്കം ആചാരപരമായ ചടങ്ങുകളും, ദർബാരും മറ്റും അടങ്ങിയ പാലസ് ഒരു ദിവസം സമയമെടുത്ത്‌ കണ്ടാലും മതി വരാത്ത കാഴ്ചകളാണ്.
 
കൊട്ടാരത്തിലെ ഒരു ദർബാർ ഹാൾ



















അന്ന് അവർ ഉപയോഗിച്ച ആയുധങ്ങൾ, വസ്ത്രങ്ങൾ, വാഹനങ്ങൾ, പാത്രങ്ങൾ ആടയാഭരണങ്ങൾ, അലങ്കാര വസ്തുക്കൾ, ഫർണിച്ചറുകൾ എന്ന് വേണ്ട കണ്ടാൽ മതിവരാത്ത നിരവധി അമൂല്യമായ വസ്തുക്കൾ എല്ലാം കണ്ടു കഴിയുമ്പോൾ അന്ന് ഇവിടെ ഭരിചിരുന്നവരെ ഓർത്തുഅഭിമാനിക്കതെ വയ്യ.














 














 ഓരോ വാഹനത്തിന്റെയും കാലയളവും മാടങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട് . അവസാനം പഴയ അംബാസ്സടാർ കാറിൽ എത്തി നില്ക്കുന്നു ഈ കളക്ഷൻ .



 







സലര്‍ജംഗ് മ്യൂസിയത്തില്‍:

ഹൈദരാബാദിന്‍െറ സമ്പന്നമായ ചരിത്രം സന്ദര്‍ശകരുമായി നേരിട്ട് സംവദിക്കുന്ന നിരവധി പൈതൃക സ്മാരകങ്ങളും , നൈസാമുമാര്‍ക്ക് ലഭിച്ച സമ്മാനങ്ങളും വസ്തുക്കളുമാണ് സലര്‍ജംഗ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

 






വിവിധങ്ങളായ കാര്‍പ്പെറ്റുകള്‍,ശില്‍പ്പങ്ങള്‍ തുടങ്ങിയവയില്‍ .ഡി ഒന്നാം നൂറ്റാണ്ടില്‍ നിര്‍മിച്ച വസ്തുക്കള്‍ വരെയുണ്ട്.

കൂടുതൽ നടക്കാൻ കഴിയാത്തതിനാൽ തല്കാലം കാണൽ നിർത്തി. അത്രയ്ക്കുണ്ട് 3 നിലയിലായി സജ്ജീകരിച്ചിരിക്കുന്ന വസ്തുക്കൾ.





ഗോല്‍ക്കൊണ്ട ഫോര്‍ട്ട്.






ഹൈദരാബാദ് സിറ്റിയുടെ 11 കി.മീ. പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന, ചരിത്ര ശേഷിപ്പുകള്‍ സൂക്ഷിക്കുന്ന ഗോല്‍ക്കൊണ്ട ഫോർട്ടിലെക്കു.



ഹൈദരാബാദിലെ പ്രസിദ്ധമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഗോല്‍കൊണ്ട ഫോര്‍ട്ട്, നഗരം മുഴുവന്‍ കാണാവുന്ന വിധം കുന്നിന്‍ മുകളില്‍ കരിങ്കല്ലില്‍ നിര്‍മിച്ച അതിവിശാലമായ കോട്ട. ഇവിടം ഭരിച്ച ഖുതുബ് ഷാ രാജാക്കന്മാര്‍ കോട്ടക്കകത്ത് ഏഴു പള്ളികള്‍ നിര്‍മിച്ചിരുന്നുവത്രേ. കോട്ടയുടെ പ്രവേശനകവാടത്തിനരികെ സ്ഥാപിച്ച സൈന്‍ ബോര്‍ഡില്‍ നമുക്ക് നാല് പള്ളികളെ കുറിച്ച് സൂചനകള്‍ കാണാം, ഒരമ്പലവും.
 



ആട്ടിടയന്റെ കുന്ന് എന്നര്‍ത്ഥമുള്ള ഗോല്‍കൊണ്ട നില്‍ക്കുന്നത് ഒരു ഗ്രാനൈറ്റ് കുന്നിലാണ്.. കവാടത്തില്‍ നിന്ന് കല്‍പടവുകള്‍ കയറി വേണം 300 അടി മുകളില്‍ എത്താന്‍.. അതിനിടയില്‍ വിശ്രമിക്കാം.. കുട്ടികള്‍ അമിതാവേശത്തോടെ കയറുന്നുണ്ടായിരുന്നു. നമ്മൾ ആരോഗ്യം കൂടുതലായതിനാൽ ഇടയ്ക്കിടയ്ക്ക് നിന്നും ഇരുന്നും മുകളിലേക്ക് സാവദാനം നീങ്ങി കൊണ്ടിരുന്നു.


 
ആര്‍ച്ച് രൂപത്തിലുള്ള ചില ഭാഗങ്ങള്‍, ഹാളുകള്‍, ആയോധന പരിശീലനങ്ങള്‍ക്കുള്ള ഇടങ്ങള്‍, അന്തപ്പുരത്തിലെ സ്ത്രീകള്‍ക്ക് വിശ്രമിക്കാന്‍ തയ്യാറാക്കിയ സ്ഥലം,












ഇടയ്ക്കു കാരാഗൃഹം പോലെ ഒരിടം.. അന്നത്തെ കുറ്റവാളികളെ പിടിച്ചു കൊണ്ടിടുന്ന സ്ഥലമാണിത്




അതിനടുത്തായി പഴയ കരിങ്കല്‍ നിര്‍മിതിക്കകത്ത് ഒരു വിളക്കും പ്രതിമയും
 






മുകളില്‍ നിന്ന് പട്ടണത്തിന്റെ ഒരു  പൂര്ന്ന രൂപം കാണാൻ കഴിയും . ഇടയ്ക്കു ചതുരാകൃതിയിൽ ഒരു കുളം.




   



എറ്റവും മുകളിൽ പോയാൽ ഇടിഞ്ഞു പൊലിഞ്ഞ ഒരു ജുമാ മസ്ജിദും , വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന  കോട്ടക്കകത്ത് ആധുനിക ഉപകരണങ്ങള്‍ കൊണ്ട് നിര്‍മിച്ചതും കൃത്യമായ പരിചരണങ്ങള്‍ നടക്കുന്നതുമായ ഒരു ക്ഷേത്രവും കാണാം. വിത്യാസം ഹൈദരാബാദിന്റെ എല്ലാ സ്ഥലങ്ങളിലും കാണാൻ കഴിയും.



ബിര്‍ലാ മന്ദിര്‍

 
ഹൈദ്രാബാദിലെ ആദര്‍ശ് നഗറിലാണ് ബിര്‍ലാ മന്ദിര്‍ സ്ഥിതി ചെയ്യുന്നത്


ഒരു വെള്ള കൊട്ടാരം പോലെ പടവുകള്‍ക്കു മുകളിലായി ബിര്‍ലാമന്ദിര്‍. ചുവരിന്റെ ഒരു ഭാഗം  കൂടെ ഒഴിവാക്കാതെ സൂക്ഷ്മമായ കൊത്തു പണികള്‍ കൊണ്ട് നിറഞ്ഞതാണ്‌ ബിര്‍ലാ മന്ദിര്‍.





ബിര്‍ള പ്ലാനിടോരിയവും സയന്‍സ് മ്യുസിയവും

ബിര്‍ള മന്ദിറില്‍ നിന്നും നമുക്ക് അതിനടുത്തു തന്നെ ഉള്ള ബിര്‍ള പ്ലാനിടോരിയവും മ്യുസിയവും കാണാന്‍ കഴിയും.

നാല് നിലകളിലായി സ്ഥിതി ചെയ്യുന്ന മ്യൂസിയത്തിൽ ശാസ്ത്രത്തിലെ വിവിധ തത്വങ്ങള്‍ അടിസ്ഥാനപ്പെടുത്തി ഉണ്ടാക്കിയ പ്രവര്‍ത്തന രൂപങ്ങള്‍, ആര്‍കിയോജി  സെന്റര് ആന്‍ഡ്‌ നിര്‍മല ബിര്‍ള ആര്‍ട്ട്‌ ഗാലെറി.








  കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലയാണ് ദിനോസരിയം.അവിടെ മുറിക്കു നടുവിലായി ദിനോസറിന്റെ വലിയ ഒരു അസ്ഥിരൂപം.  
 

അത് കൂടാതെ അവിടെ നിന്നും കണ്ടെടുത്ത ദിനോസറിന്റെ മുട്ട,എല്ലുകള്‍,കാല്പാടുകള്‍ പതിഞ്ഞ പാറകള്‍ എന്നിവയും ഇവിടെ കാണാം.ചുമരില്‍ വിവിധ തരാം ദിനോസറുകളുടെ ചിത്രങ്ങളും ലഖു വിവരണവും ഉണ്ട്.


ഇതിനകത്ത് ഫോട്ടോ എടുക്കാൻ അനുവദനില്ലെങ്കിലും അവിടത്തെ ജോലിക്കാർ തന്നെ എടുത്തു തരും, പോകാൻ നേരം ചായ കുടിക്കാൻ കാശു ചോദിച്ചു വാങ്ങി കൊള്ളും
 

ഇനി രാമോജി ഫിലിം സിറ്റി യിലേക്ക്    (അടുത്ത ഭാഗത്തിൽ)

  http://ningalkkayi.blogspot.com/2014/02/blog-post_8.html

സിനിമ ഇഷ്ടപ്പെടുന്നവരെല്ലാം ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലമാണ് രാമോജി ഫിലിം സിറ്റി.  (അടുത്ത ഭാഗത്തിൽ)

2 comments:

  1. കൊല്ല്ലാം നന്നായിട്ടുണ്ട് വിവരണങ്ങള്‍ ..എല്ലാം വായിക്കാന്‍ സമയം കിട്ടിയില്ല ബാകി പിന്നെ വായികാം എന്നിരികുന്നു

    ReplyDelete
  2. യാദ്രിശ്ചികമായാണ് ബ്ലോഗില്‍ എത്തിപ്പെട്ടത്... എന്നാല്‍ ഞാന്‍ ഹൈദരാബാദില്‍ എത്തിപ്പെട്ടോ എന്നാണു തോന്നിയത്,, വിവരണം നന്നായിരിയ്ക്കുന്നു,, അഭിനന്ദനങ്ങള്‍.....

    ReplyDelete