Wednesday, July 13, 2016

കാഴ്ചകളുടെ വിസ്മയം തീര്‍ത്തു കൊണ്ട് ചെങ്കടിലിന്റെ തീരം ചേര്‍ന്ന് ജോര്‍ദാന്‍ ബോര്‍ഡര്‍ വരെ.

യാന്ബുവില്‍ നിന്നും തബൂക്ക് വരെ ആയിരുന്നു യാത്രാ  ലക്‌ഷ്യം. ഈ ഭാഗത്തുള്ളവരെ ബന്ധപ്പെട്ടപ്പോള്‍ അവര്‍ കാഴ്ച്ചയുടെ ഒരു വലിയ ഭാണ്ഡം തന്നെ  തന്നു. കണ്ടു കണ്ടു അവസാനം സൗദി  അറേബ്യ അവസാനിക്കുന്നത്  വരെ  എത്തി.
സാധാരണ സൗദിയില്‍ യാത്ര ചെയ്യുമ്പോള്‍ വഴിയില്‍ വിജനമായ മരുപ്രദേശം കണ്ടു  വിരക്തി തോന്നാറുള്ളത് പോലെ ഒരു റൂട്ട്‌ ആകുമെന്ന് കരുതിയാണ് തിരിച്ചത്. മരുഭൂമിയില്‍ കടലിനോട് സമാന്തരമായി നിര്‍മ്മിക്കപ്പെട്ട റോഡിന്‍റെ അറ്റം ആകാശത്ത് ചെന്നവസാനിക്കുന്ന പ്രതീതി സൃഷ്ടിക്കുന്നു.



യാന്‍ബുവില്‍ നിന്നും തിരിച്ചു ഉംലജ് - അല്‍ വജീഹ്- ദുബ വഴി ആദ്യം തബൂക്കിലേക്ക്.
ഏതോ യുറോപ്യന്‍ ബീച്ചിന്റെ മനോഹാരിതയോടെ നീലത്തില്‍ കുളിച്ച സുന്ദരി കണക്കെ ദുബ പ്രശോഭിതമായി  നില്‍ക്കുന്നു. ബീച്ചില്‍ ബോട്ടിങ്ങിനും കുളിക്കാനും  പറ്റിയ  സൌകര്യങ്ങള്‍. കുടുംബത്തോടൊപ്പം  വന്നു  ദീര്‍ഘ നേരം  ഇരിക്കാനും  ഉറങ്ങാനും കഴിയുന്ന  തരത്തില്‍ നട്ടുച്ച  ചൂടിനെ പോലും വെല്ലു വിളിച്ചു  കൊണ്ട്  മരങ്ങള്‍  വെച്ച് പിടിപ്പിചിരിക്കുന്നു.  അതിനു  താഴെ ഇരിക്കുമ്പോള്‍ ഉണ്ടാകുന്ന  അനുഭൂതി..ഹോ...




അതിനോട് മുഖം തിരിച്ചു  കൊണ്ട്  തലയുയര്‍ത്തി നില്‍ക്കുന്ന  ദൂബ കോട്ട. ഏതൊരുകോട്ടയെയും പോലെ പഴക്കം ചെന്ന  ചരിത്രം  ഇതിനുമുണ്ടാകാം. അബ്ദുല്‍ അസീസ് രാജാവ് സ്ഥാപിച്ച ഈ കോട്ട മറ്റുള്ള  കോട്ടകളെ  അപേക്ഷിച്ച് വളരെ ഭംഗിയായും സുരക്ഷിതമായും സംരക്ഷിച്ചിരിക്കുന്നു. ഞങ്ങള്‍ ഫോട്ടോ  എടുത്തു  കൊണ്ടിരുന്നപ്പോള്‍ വഴിയാത്രക്കാരനായ ഒരു  സൌദി വണ്ടി  നിര്‍ത്തി  ഇവിടെ ഫോട്ടോ  എടുക്കണ്ട  എന്നും ജയിലില്‍ പോകേണ്ടി  വരുമെന്നും  പറഞ്ഞു. 





 അക്കാലത്ത് ദൂബ പട്ടണത്തിന്‍െറ ഭരണസിരാകേന്ദ്രം ഈ കോട്ട ആയിരുന്നെന്നും പറഞ്ഞു കേട്ടു. സൌദിയിലെ എല്ലായിടത്തും മുഖ്യമായും ഭക്ഷണം ചിക്കന്‍  ആണ്  കിട്ടുന്നതെങ്കില്‍ ഇവിടത്തെ കടകളില്‍ നല്ല ഫ്രഷ് മീനാണ്. മുന്നില്‍  കണ്ട മലയാളി കടയില്‍  കയറി മീനും ചോറും കഴിച്ചു. നല്ല  അമൂര്‍ ഫിഷ്‌...



ദുബാ കഴിഞ്ഞാല്‍ പിന്നെ  റോഡിനു ഇരു വശവും ചെങ്കുത്തായപടുകൂറ്റ ചെങ്ക‌ മലക അതിരിടുന്ന വഴിയോരക്കാഴ്ചക അതിമനോഹരം. ലക്ഷ്യ സ്ഥാനത്ത് എത്തുമ്പോഴേക്കും രാത്രി .. മണിയായി. അത് വരെ ഉറങ്ങാതെ കാത്തിരുന്ന സുഹൃത്തിനെ കണ്ടു കിടന്നുറങ്ങി. ഒരു കാര്യം പഠിച്ചു. ദീര്‍ഘ ദൂര യാത്രയില്‍  ഭക്ഷണം എന്തായാലും  വണ്ടിയില്‍ കരുതുകയോ ആദ്യം കാണുന്ന ഹോട്ടലില്‍ നിന്ന്  കഴിക്കുകയോ  ചെയ്യണം.

തബൂക്ക് മുഴുവന്‍ കാണണം എന്നുണ്ടായിരുന്നു. സമയത്തിന്റെ കുറവ് കാരണം തബൂക്കിലെ ഏറ്റവും വലിയ കാഴ്ചയായ സൌദിഅറേബ്യയിലെ തന്നെ ഏറ്റവും വലിയ ഫാമുകളില്‍ ഒന്ന് tadco farm  കാണാനായി  തിരിച്ചു. 




ഫാമില്‍ പോകുന്ന വഴിയില്‍  തബൂക്  സിറ്റിയിലെ  വൃത്തിയും  വെടുപ്പും പിന്നെ  നോക്കെത്താ  ദൂരത്തോളം  പരന്നുകിടക്കുന്ന കൃഷിയിടങ്ങളും കാണുമ്പോള്‍ നമ്മുടെ  നാട്ടില്‍ കാണുന്ന  തരിശു ഭൂമിയെ  കുറിച്ച്  ഓര്‍ത്തു  അമര്‍ഷം തോന്നി  പോകും. വിശാലമായ കൃഷിയിടത്തിനുകുറുകെ, മോട്ടോറുകകൊണ്ട് ചലിപ്പിക്കാവുന്ന തരത്തി പിടിപ്പിച്ചിരിക്കുന്ന പൈപ്പുകളിലൂടെയാണ് പുല്ലുകൃഷിക്കാവശ്യമായ ജലസേചനം നടത്തുന്നത്. പുച്ചെടിക വളരുന്നതിനനുസരിച്ച് ഈ സ്പ്രിംഗ്ലറുകളുടെ ഉയരം ക്രമീകരിക്കുകയും ചെയ്യാം!





വഴിയില്‍ വെച്ച് തിരുവനതപുരത്തെ പഴയ ചങ്ങാതി ഫാമിലിയുമായി റിയാദില്‍  നിന്നും നമ്മള്‍ പോകുന്ന  സ്ഥലത്തിലേക്കു  തന്നെ  വന്നത് ഒരു  കൂട്ടായി. ഫാമിനെ കുറിച്ച്  വര്‍ണിക്കാന്‍  വാക്കുകള്‍ക്കു  കഴിയില്ല. ഇത്രയും ചൂടുള്ള  കാലാവസ്ഥയിലും ഒലീവ്, പീച്ചി, പ്ലം, മുന്തിരി, സവാള, പൊട്ടറ്റോ, കടുക്  തുടങ്ങി  എല്ലാ തരം കൃഷികളും ഇവിടെയുണ്ട്. കിലോമീറ്ററോളം പരന്നു കിടക്കുന്നു. പഴുത്തു  നില്‍ക്കുന്ന  കറുത്ത മുന്തിരിയും, പച്ച മുന്തിരിയും കണ്ടപ്പോള്‍  വായില്‍  വെള്ളമൂറി. നമ്മെ കാണിക്കാന്‍  കൊണ്ട് ചെന്ന ഫാമിലെ  മലയാളികളായ ജീവനക്കാര്‍ ആവശ്യത്തിനു  പറിച്ചു കൊള്ളാന്‍ അനുവാദം  നല്‍കി. ഫ്രെഷ് ആയി  പറിച്ചു തിന്നുന്നത്  പറഞ്ഞറിയിക്കാന്‍ കഴിയാത്ത സ്വാദ്  ആണ്. ഒരു  ദിവസം മുഴുവന്‍ ഫാമില്‍ ചെലവഴിക്കനുണ്ട്. എന്നാല്‍  ഇനിയും ദീര്‍ഘ ദൂരം യാത്ര  ചെയ്യേണ്ടതിനാല്‍ നമ്മള്‍ രണ്ടു ടീം  അവിടെ  നിന്നും  തിരിച്ചു.











അടുത്ത ലക്‌ഷ്യം മൂസാ നബി (മോസസ്) ചരിത്രവുമായി  ബന്ധപ്പെട്ട  സ്ഥലങ്ങളും, ഹഖ്‌ എന്ന സൗദി ബോര്‍ഡറും..

No comments:

Post a Comment