സ്ത്രീ
ശാക്തീകരണം സിന്ദാബാദ്
മണിക്കുള്ള
സ്പെഷ്യല്‍ എഡിഷനിലും ചര്‍ച്ചയിലും വാ തോരാതെ സ്ത്രീ ശാക്തീകരണ ചര്‍ച്ചയും, സ്ത്രീകള്‍
അനുഭവിക്കുന്ന പ്രശ്നങ്ങളും, ലൈംഗിക പീഡനങ്ങളെയും കുറിച്ചുള്ള അതി മഹത്തായ ചര്‍ച്ചകള്‍....
ഇത് കഴിഞ്ഞുള്ള
കോമഡി ഷോയില്‍ സ്ത്രീയെ എത്രത്തോളം മോശമാക്കുവാന്‍ കഴിയുമോ അത്രയും തരംതാണ ഡയലോഗുകളും
ചേഷ്ടകളും. ഒരു ചാനലിന്റെ കോമാളി ഷോയുടെ പ്രിവ്യു കണ്ടു ഞെട്ടി പോയി..പൈപ്പില്‍
വെള്ളം എടുക്കാന്‍ വരുന്ന ഒരു കൂട്ടം സ്ത്രീകള്‍ നടത്തുന്ന സംഭാഷണത്തില്‍ ചര്‍ച്ച പര
പുരുഷ ബന്ധങ്ങളുടെ വിശേഷങ്ങള്‍ മാത്രം..അതിനു കയ്യടിച്ചു ചിരിക്കുന്ന
വീട്ടമ്മമാരും നാരികളായ ജഡ്ജസും..
പുറത്തിറങ്ങി
ഉറക്കെ ശബ്ധത്തില്‍ വീണ്ടും കുരക്കാം സ്ത്രീ ശാക്തീകരണം സിന്ദാബാദ് ..
ഇനി ഇത്തരം ചാനലുകളുടെ
തന്നെ ആംഗറിംഗ് ചെയ്യുന്ന തരുണീമണികളുടെ അവസ്ഥ എടുക്കാം..അവര്‍ സ്റ്റുഡിയോയില്‍
എത്തിയാല്‍ അവര്‍ക്ക് വേണ്ടി അവിടെ വെച്ചിരിക്കുന്ന ഡ്രസ് അത് ഇനി ഫ്രോക്കായാലും
അവര്‍ ധരിച്ചേ പറ്റൂ...
സിനമയുടെ കാര്യം
പറയേണ്ട ആവശ്യമില്ല ഒരു സമയത്ത് രണ്ടു ബലാല്‍സംഗവും സ്ടണ്ടും ഇല്ലാത്ത പടങ്ങള്‍
വളരെ കുറവാണ്.. ഇപ്പോഴാണെങ്കില്‍ അത് ഐറ്റം ഡാന്‍സും ലിപ് ലോക്ക് ചുംബനവുമാണ്
ട്രെന്‍ഡ്..
രാഷ്ട്രീയത്തിലെ
കെട്ടു കാഴ്ചകള്‍ പറയാതിരിക്കുന്നതാ നല്ലത്.
ബസ് സടാണ്ടില്‍
വില്‍ക്കപ്പെടുന്ന മുത്തു ചിപ്പിയുടെയും മ വാരികകളുടെയും സ്ഥാനത്ത് ഇന്ന് പലതരം “ആപ്”
തന്നെ കയ്യിലെത്തുന്നു..
ഇനി സോഷ്യല്‍
മീഡിയില്‍ വാക്കുകള്‍ കൊണ്ട് അപലപിക്കുന്നവര്‍ തന്നെ ക്ളിപ്പുകള്‍ക്ക് വേണ്ടി
നെട്ടോട്ടം ഓടുന്നതും കാണാന്‍ കഴിയും ..
ആകെയുള്ള ഒരു
പിടിവള്ളി വര്‍ഷത്തില്‍ ഒരിക്കല്‍ വരുന്ന ‘വനിതാ ദിനം’ ആണ്..അന്ന് പോലും മിനിറ്റില്‍
ഒരു സ്ത്രീ എങ്കിലും മാനഭംഗപ്പെടാതിരിക്കുന്നില്ല.
നമുക്കെല്ലാം വാചാലരാകാം സ്ത്രീ
ശാക്തീകരണം സിന്ദാബാദ്

No comments:
Post a Comment